Tuesday, June 7, 2011

ബ്ളോഗ് സുവനീർ വിതരണം തുടങ്ങി



പ്രിയ സുഹൃത്തുക്കളെ,
നമ്മുടെ മാഗസിന്റെ "ഈയെഴുത്ത് 2011" പ്രിന്റിംഗും ബൈൻഡിംഗും മുഴുവൻ ജോലിയും തീർന്നു, വിതരണത്തിനു തയ്യാറായ വിവരം അറിയിക്കുന്നു..

അഡ്വാൻസ് പണം തന്നവർക്ക് കൊറിയർ അയയ്ക്കുന്ന നടപടി തുടങ്ങിക്കഴിഞ്ഞു. വി.പി.പി. അയയ്ക്കാൻ പറഞ്ഞവർക്ക് സൈകതത്തിന്റെ നേതൃത്വത്തിൽ വിതരണം ആരംഭിച്ചു.

ആയിരം കോപ്പി അച്ചടിച്ച പുസ്തകത്തിന്‌ ഡിസൈനിങ്ങ് കൂടാതെ പ്രിന്റിംഗിൻ മാത്രമായി ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയോളം ചിലവു വന്നു, ഡൈസൈനിംഗ്, ട്രാൻസ്പോർട്ടേഷൻ തുടങ്ങി മറ്റു ചിലവുകൾ, വേറെയും..

ഏറ്റവും ചുരുങ്ങിയത് ഒരു പുസ്തകത്തിന്‌ 100 രൂപ വീതം ലഭിച്ചാൽ മാത്രമേ ബ്ളൊഗർമാർ അഡ്വാൻസ് ആയി മുടക്കിയ പണം തിരിച്ചു കിട്ടൂ!

(അജിത് നീർവിളാകൻ, പകൽക്കിനാവൻ, മനോരാജ്, ഡോ. ജയൻ, ഗീതാരാജൻ, ചന്ദ്രകാന്തം, ജുനൈദ്, കൊട്ടോട്ടിക്കാരൻ, മുരളീ മുകുന്ദൻ ബിലാത്തിപട്ടണം, രൺജിത്ത് ചെമ്മാട് , ജസ്റ്റിൻ ജേക്കബ് (സൈകതം) തുടങ്ങിയവരും മറ്റു പലരും ചെറിയതുകകളിലൂടെയുമൊക്കെയാണ്‌ ഇതിനുള്ള തുക കണ്ടെത്തിയത് എന്നതിനാൽ ഈ അവസരത്തിൽ അവർക്ക് നന്ദി രേഖപ്പെടുത്തുന്നു)

240 പേജ് A/4 സൈസിൽ, നാചുറൽ ഷേഡിന്റെ മനോഹരമായ പേപ്പറിൽ, അമ്പതോളം പേജുകൾ മൾട്ടി കളർ അച്ചടിയിൽ, 250 ഓളം ബ്ളോഗർമാരുടെ സൃഷ്ടികൾ ഉൾപ്പെടുത്തി ഒരുക്കിയ സുവനീർ ആവശ്യമുള്ളവർ, ചിലവുതുകയായ നൂറു രൂപയും V.P.P, Corier ചാർജ് ആയ അമ്പത് രൂപയും നൽകിയാം സുവനീർ ലഭ്യമാകും.

V.P.P ആയി ആവശ്യമുള്ളവർ പോസ്റ്റൽ അഡ്രസ്സ്  link4magazine@gmail.com എന്ന അഡ്രസ്സിലേയ്ക്ക് മെയിൽ ചെയ്യുമല്ലോ?

കൊറിയർ വേണമെന്നുള്ളവർ താഴെയുള്ള ഏതെങ്കിലും ബാങ്ക് അകൗണ്ടിലേയ്ക്ക് പണം അയച്ച് ആ വിവരം link4magazine@gmail.com എന്ന അഡ്രസ്സിലേയ്ക്ക് മെയിൽ ചെയ്യൂ...
കൂടുതൽ കോപ്പി ഒന്നിച്ച് ഒരു ഭാഗത്തേയ്ക്ക് കൊറിയർ അയയ്ക്കുമ്പോൾ, കൊറിയർ ചാർജ്ജ് കുറവേ വരൂ, അതുകൊണ്ട് കൂടുതൽ കോപ്പി ആവശ്യമുള്ളവർ കൊറിയർ രീതി അവല്ംഭിക്കുന്നതാവും ഉചിതം!
ഏകദേശം 5 ബുക്ക് വരെ 100 രൂപയോളമേ വരൂ എന്നാണ്‌ കരുതുന്നത്!

ലൊക്കേഷനും വേണ്ട ബുക്കുകളുടെ എണ്ണവും മെയിൽ ചെയ്താൽ കൊറിയർ ചാർജ്ജ് എത്രയെന്ന് അറിയിക്കാം....

ഇന്ത്യയിലേയ്ക്കുള്ള വിതരണ സംവിധാനമേ ഇപ്പോൾ നിലവിൽ ലഭ്യമായിട്ടുള്ളൂ എന്ന്  വ്യസനപൂർവ്വം അറിയിക്കുന്നു....

മനോരാജ്, കൊട്ടോട്ടിക്കാരൻ, ദിലീപ (മത്താപ്) യൂസുഫ്പ, സൈകതം ബുക്സ് എന്നിവരെ സമീപിച്ചാൽ പുസ്തകം നേരിട്ട് വാങ്ങാം.
താമസിയാതെ എല്ലാ ജില്ലകളിലുമുള്ള ബ്ളോഗർ പ്രതിനിധികളുടെ പക്കൽ ലഭ്യമാക്കുന്ന തരത്തിലുള്ള ക്രമീകരണങ്ങൾ ചെയ്തു വരുന്നു...

മറ്റാർക്കെങ്കിലുമോ, ഏതെങ്കിലും സ്ഥാപനത്തിലോ, ലഭ്യമാക്കാൻ (Stockist) കഴിയുമെങ്കിൽ അറിയിക്കാം..... ആ വിവരം മെയിൽ ചെയ്യുമല്ലോ?

മാഗസിന്റെ ഇൻഡെക്സ്, എഡിറ്റോറിയൽ പേജ് സ്ക്രൈബിൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്
http://www.scribd.com/doc/57279555/Blog-Magazine#
ഈ ലിങ്ക് വഴി പോയാൽ ഡൗൺലോഡ് ചെയ്തെടുക്കാം....

സുവനീറിന്റെ വെബ് എഡിഷനും പി.ഡി.എഫ് വേർഷനും ഉടൻ ലഭ്യമാകും എന്നറിയിക്കട്ടെ...

Special thanks to all of our sponsers

Servizio : Full Page Back cover
Jasem Jedhah Inner Cover
Lipi Books 
India video Magazine
align Web Hosting
Zion Computer
Aseel Agencies
Sign Root Technology
Barns chicken half
Kuzhoor vilson Book Half Page
Caspian half Quarter
Saikatham Books

സൈകതം ബുക്സിന്റെ പ്രവർത്തകരായ ജസ്റ്റിൻ ജേക്കബും, നാസർ കൂടാളിയും ഈ സംരംഭത്തോട് എല്ലാ രീതിയിലും സഹകരിക്കുകയും ഇതിന്റെ വിജയത്തിനായി സമയം കണ്ടെത്തുകയും ചെയ്തു എന്ന് നന്ദിപൂർവ്വം സ്മരിക്കുന്നു...

അകൗണ്ട് വിവരങ്ങൾ:
(വ്യത്യസ്ഥബാങ്കുകളിൽ അകൗണ്ട് ഉള്ളവർക്ക് ഓൺലൈൻ ട്രാൻസ്ഫർ വഴി പണം അയയ്ക്കാനുള്ള സൗകര്യത്തിനാണ്‌ വ്യത്യസ്ഥമായ അകൗണ്ടുകൾ ലഭ്യമാക്കിയിരിക്കുന്നത്)

Ranjith Chemmad
Account Holder Name : Ranjith P
Account Number : 0393051000040220
Bank : South Indian Bank
Branch : Chemmad, Tirurangadi
IFSC Code : SIBL0000393
Malappuram Dt. Kerala

Saikatham Books
Account Holder Name : Saikatham Books
Account Number : 31263972261
Bank : State Bank of India
Branch : Kothamangalam

N.B. Suresh
Account Holder Name : N. suresh Kumar
Account Number : 31178
Bank : Canara Bank
Branch : Punaloor

Mohamed Yousuff. P.A.
Account Holder Name : Mohamed Yousuff. P.A.
Account Number : 12861000004965
Bank : HDFC,
Branch :Edappally branch,Kochi.

ഈ സംരഭത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പഴയ പോസ്റ്റിൽ നിന്നും...
മലയാളം ബ്ളോഗിംഗ് ചരിത്രത്തിന്റെ തന്നെ ഭാഗമായ ബ്ളോഗ് സുവനീർ വെളിച്ചം കണ്ടു!

തുഞ്ചൻ പറമ്പ് ബ്ളോഗ് മീറ്റിനോടനുബന്ധിച്ച്, വ്യത്യസ്ഥമായ എന്തെങ്കിലും ചെയ്യണം എന്ന ചർച്ചകൾക്കൊടുവിലാണ്‌ മലയാളം ബ്ലൊഗേഴ്സിന്റെ രചനകൾ ഉൾപ്പെടുത്തി ഒരു ബ്ളോഗ് സുവനീർ അച്ചടിച്ച് പുറത്തിറക്കുക എന്ന ആശയം ഉടലെടുത്തത്...

എൻ.ബി. സുരേഷ് ചീഫ് എഡിറ്ററായി 25ഓളം ബ്ളോഗർമാർ ചേർന്ന് എഡിറ്റോറിയൽ ബോർഡും പത്തോളം അംഗങ്ങളുള്ള ഒരു ടെക്നികൽ കമ്മറ്റിയും നൂറിനു മുകളിൽ അംഗങ്ങളുള്ള ഓർഗനൈസിംഗ് കമ്മറ്റിയും ചേർന്നാണ്‌ ബ്ളോഗ് സുവനീർ എന്ന സ്വപ്നം സാക്ഷാൽക്കരിച്ചത്!

മാസങ്ങളോളം നീണ്ട കഠിന പരിശ്രമത്തിന്റെ
ഫലമായി മലയാളം ബ്ളോഗുകളിൽ സജീവമായ അഞ്ചൂറോളം ബ്ളോഗർമാരുടെ വ്യത്യസ്ഥമായ പോസ്റ്റുകൾ 'മാഗസിൻ ആർട്ടിക്കിൾ' എന്ന ഗ്രൂപ് ബ്ളോഗിൽ പോസ്റ്റുകയും ചീഫ് എഡിറ്ററുടെ നേത്രൃത്വത്തിൽ ഗ്രൂപ്പുകളായി തിരിഞ്ഞു കഥ, കവിത, ലേഖനം, നർമ്മം, അനുഭവം, യാത്ര തുടങ്ങി
നിരവധി വിഭാഗങ്ങളായി തരം തിരിച്ച് അവസാനവട്ട തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്യുകയായിരുന്നു...


250 പേജ് തീരുമാനിച്ച് സുവനീറിൽ, മികവുറ്റ സൃഷ്ടികളുടെ ആധിക്യം മൂലം പലതും ഉൾപ്പെടുത്താൻ കഴിയാതെ വ്യസനപൂർവ്വം മാറ്റി വെയ്ക്കേണ്ടി വന്നു...
തിരഞ്ഞെടുപ്പ് എന്ന അതിസങ്കീർണ്ണമായ പ്രക്രിയയ്ക്കായ് സുരേഷ്മാഷും കൂട്ടരും ജോലി പോലും മാറ്റി വച്ചു ഇതിനായ് സമയം കണ്ടെത്തി എന്നത് സ്തുത്യർഹമായ കാര്യമാണ്‌...
എകദേശം ഇരുനൂറിനടുത്ത് കവിതകളും 50 ഓളം കഥകളും ഇരുപതിനു മേൽ ലേഖനങ്ങളും നർമ്മവും പത്തോളം യാത്രാവിവരണങ്ങളും മറ്റു വിഭവങ്ങളും കൂടാതെ ബ്ളോഗ് തുടങ്ങുന്നതെങ്ങനെ, മലയാളം ബ്ളോഗിന്റെ നാൾവഴികളെക്കുറിച്ചുള്ള ലേഖനം, നമ്മെ വിട്ടു പിരിഞ്ഞവരെക്കുറിച്ചുള്ള അനുസമരണം തുടങ്ങി വ്യത്യസ്ഥമായ ഒരു പാടു വിഭവങ്ങളാണ്‌ "ഈയെഴുത്ത് എന്ന ബ്ളൊഗ് സുവനീറിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്....


"ഈയെഴുത്ത്" വായിക്കുന്ന ബ്ളോഗേഴ്സ്
നാനൂറോളം എഴുത്തുകാരെ അണിനിരത്തിക്കൊണ്ട്,

പ്രൂഫ്, ഡിസൈനിംഗ്, ലേയൗട്ട്, ചിത്രീകരണം തുടങ്ങി പ്രിന്റിംഗ് ഘട്ടം വരെയുള്ള എല്ലാ ജോലികളും ബ്ളോഗർമാർ തന്നെ ചെയ്തു എന്നുള്ളതാണ്‌ ഈ സുവനീറിന്റെ മറ്റൊരു പ്രത്യേകത!

പ്രീപ്രസ്സ് ജോലികൾക്ക് പ്രസ്സുകൾ തന്നിരുന്ന ക്വട്ടേഷൻ 40000 രൂപയായിരുന്നു...
ആ തുകയാണ്‌ ബ്ളോഗിലെ സാങ്കേതിക വിദഗ്ദരുടെ ഇടപെടൽ മൂലം നമുക്ക് ലാഭിയ്ക്കാൻ കഴിഞ്ഞത്...


എന്നിട്ടും സൈകതം ബുക്സ് ഏറ്റെടുത്ത പ്രിന്റിംഗ്, വിതരണ ജോലികൾക്ക് ഒരു ലക്ഷത്തിനു മുകളിൽ ചിലവു വന്നു...

മറ്റൊരു പ്രധാന സവിശേഷത, പരസ്യങ്ങളുടെ അതിപ്രസരം ഇല്ലാതെ സുഗമമായ വായനാ സൗകര്യം ഒരുക്കുന്നു എന്നുള്ളതാണ്‌...
250 ൽ താഴെ പെജുകളുള്ള സുവനീറിൽ വെറും ഏഴോളം പേജ് മാത്രമേ പരസ്യങ്ങൾക്ക് വേണ്ടി നീക്കി വച്ചുള്ളൂ..
ബാക്കിയെല്ലാം ബ്ളൊഗർമാരുടെ സൃഷ്ടികൾ ആണെന്നു പറയാം...


Editorial & Index Pages


Blog Magazine

Tuesday, April 19, 2011

"ഈയെഴുത്ത്", ബ്ളോഗ് സുവനീർ പ്രകാശനം ചെയ്തു



സ്മരണികയുടെ പ്രകാശനം:
പ്രശസ്ത സാഹിത്യകാരന്‍ ശ്രീ. കെ.പി.രാമനുണ്ണി
ബ്ലോഗിലെ ഇച്ഛാശക്തിയുടെ പ്രതീകമായ
എസ്.എം. സാദ്ദിഖ് കായംകുളത്തിന് കൈമാറി നിര്‍വഹിച്ചു.
അങ്ങനെ, മലയാളം ബ്ളോഗിംഗ് ചരിത്രത്തിന്റെ തന്നെ ഭാഗമായ ബ്ളോഗ് സുവനീർ വെളിച്ചം കണ്ടു!

തുഞ്ചൻ പറമ്പ് ബ്ളോഗ് മീറ്റിനോടനുബന്ധിച്ച്, വ്യത്യസ്ഥമായ എന്തെങ്കിലും ചെയ്യണം എന്ന ചർച്ചകൾക്കൊടുവിലാണ്‌ മലയാളം ബ്ലൊഗേഴ്സിന്റെ രചനകൾ ഉൾപ്പെടുത്തി ഒരു ബ്ളോഗ് സുവനീർ അച്ചടിച്ച് പുറത്തിറക്കുക എന്ന ആശയം ഉടലെടുത്തത്...

എൻ.ബി. സുരേഷ് ചീഫ് എഡിറ്ററായി 25ഓളം ബ്ളോഗർമാർ ചേർന്ന് എഡിറ്റോറിയൽ ബോർഡും പത്തോളം അംഗങ്ങളുള്ള ഒരു ടെക്നികൽ കമ്മറ്റിയും നൂറിനു മുകളിൽ അംഗങ്ങളുള്ള ഓർഗനൈസിംഗ് കമ്മറ്റിയും ചേർന്നാണ്‌ ബ്ളോഗ് സുവനീർ എന്ന സ്വപ്നം സാക്ഷാൽക്കരിച്ചത്!

രണ്ട് മാസത്തോളമായി തുടങ്ങിയ കഠിന പരിശ്രമത്തിന്റെ
ഫലമായി മലയാളം ബ്ളോഗുകളിൽ സജീവമായ അഞ്ചൂറോളം ബ്ളോഗർമാരുടെ വ്യത്യസ്ഥമായ പോസ്റ്റുകൾ 'മാഗസിൻ ആർട്ടിക്കിൾ' എന്ന ഗ്രൂപ് ബ്ളോഗിൽ പോസ്റ്റുകയും ചീഫ് എഡിറ്ററുടെ നേത്രൃത്വത്തിൽ ഗ്രൂപ്പുകളായി തിരിഞ്ഞു കഥ, കവിത, ലേഖനം, നർമ്മം, അനുഭവം, യാത്ര തുടങ്ങി
നിരവധി വിഭാഗങ്ങളായി തരം തിരിച്ച് അവസാനവട്ട തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്യുകയായിരുന്നു...

250 പേജ് തീരുമാനിച്ച് സുവനീറിൽ, മികവുറ്റ സൃഷ്ടികളുടെ ആധിക്യം മൂലം പലതും ഉൾപ്പെടുത്താൻ കഴിയാതെ വ്യസനപൂർവ്വം മാറ്റി വെയ്ക്കേണ്ടി വന്നു...
തിരഞ്ഞെടുപ്പ് എന്ന അതിസങ്കീർണ്ണമായ പ്രക്രിയയ്ക്കായ് സുരേഷ്മാഷും കൂട്ടരും ജോലി പോലും മാറ്റി വച്ചു ഇതിനായ് സമയം കണ്ടെത്തി എന്നത് സ്തുത്യർഹമായ കാര്യമാണ്‌...
എകദേശം ഇരുനൂറിനടുത്ത് കവിതകളും 50 ഓളം കഥകളും ഇരുപതിനു മേൽ ലേഖനങ്ങളും നർമ്മവും പത്തോളം യാത്രാവിവരണങ്ങളും മറ്റു വിഭവങ്ങളും കൂടാതെ ബ്ളോഗ് തുടങ്ങുന്നതെങ്ങനെ, മലയാളം ബ്ളോഗിന്റെ നാൾവഴികളെക്കുറിച്ചുള്ള ലേഖനം, നമ്മെ വിട്ടു പിരിഞ്ഞവരെക്കുറിച്ചുള്ള അനുസമരണം തുടങ്ങി വ്യത്യസ്ഥമായ ഒരു പാടു വിഭവങ്ങളാണ്‌ "ഈയെഴുത്ത് എന്ന ബ്ളൊഗ് സുവനീറിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്....
"ഈയെഴുത്ത്" വായിക്കുന്ന ബ്ളോഗേഴ്സ്

നാനൂറോളം എഴുത്തുകാരെ അണിനിരത്തിക്കൊണ്ട്,
പ്രൂഫ്, ഡിസൈനിംഗ്, ലേയൗട്ട്, ചിത്രീകരണം തുടങ്ങി പ്രിന്റിംഗ് ഘട്ടം വരെയുള്ള എല്ലാ ജോലികളും ബ്ളോഗർമാർ തന്നെ ചെയ്തു എന്നുള്ളതാണ്‌ ഈ സുവനീറിന്റെ മറ്റൊരു പ്രത്യേകത!
പ്രീപ്രസ്സ് ജോലികൾക്ക് പ്രസ്സുകൾ തന്നിരുന്ന ക്വട്ടേഷൻ 40000 രൂപയായിരുന്നു...
ആ തുകയാണ്‌ ബ്ളോഗിലെ സാങ്കേതിക വിദഗ്ദരുടെ ഇടപെടൽ മൂലം നമുക്ക് ലാഭിയ്ക്കാൻ കഴിഞ്ഞത്...
എന്നിട്ടും സൈകതം ബുക്സ് ഏറ്റെടുത്ത പ്രിന്റിംഗ്, വിതരണ ജോലികൾക്ക് ഒരു ലക്ഷത്തിനു മുകളിൽ ചിലവു വന്നു...
മറ്റൊരു പ്രധാന സവിശേഷത, പരസ്യങ്ങളുടെ അതിപ്രസരം ഇല്ലാതെ സുഗമമായ വായനാ സൗകര്യം ഒരുക്കുന്നു എന്നുള്ളതാണ്‌...
250 ൽ താഴെ പെജുകളുള്ള സുവനീറിൽ വെറും ഏഴോളം പേജ് മാത്രമേ പരസ്യങ്ങൾക്ക് വേണ്ടി നീക്കി വച്ചുള്ളൂ..

ബാക്കിയെല്ലാം ബ്ളൊഗർമാരുടെ സൃഷ്ടികൾ ആണെന്നു പറയാം...
പല ബ്ളോഗർമാരും ഈ സംരംഭത്തിന്‌ സാമ്പത്തിക സഹായം നലകിയും സഹകരിച്ചു...
അജിത് നീർവിളാകൻ, പകൽക്കിനാവൻ, ഗീതരാജൻ രണജിത്ത് ചെമ്മാട് , കൊട്ടോട്ടിക്കാരൻ തുടങ്ങിയവർ തങ്ങളാലാവും വിധം പണം അഡ്വാൻസ് ആയി തന്ന് ഈ സംരംഭത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തി...
സുവനീർ വിതരണം നടത്തുമ്പോൾ ബ്ളോഗർമാർ മനസ്സറിഞ്ഞു തരുന്ന സംഭാവനയിൽ നിന്നു വേണം ബാക്കി പ്രസ്സിലെ തുകയും മറ്റു ബാദ്ധ്യതകളും തിരിച്ചു നൽകാൻ...
സൈകതം ബുക്സിന്റെ പ്രവർത്തകരായ ജസ്റ്റിൻ ജേക്കബും, നാസർ കൂടാളിയും ഈ സംരംഭത്തോട് എല്ലാ രീതിയിലും സഹകരിക്കുകയും ഇതിന്റെ വിജയത്തിനായി സമയം കണ്ടെത്തുകയും ചെയ്തു എന്ന് നന്ദിപൂർവ്വം സ്മരിക്കുന്നു...
ഡിസൈൻ ജോലികൾ ജോലിത്തിരക്കിനിടയിൽ ചെയ്തു തന്ന ബിജു കൊട്ടിലയ്ക്കും പ്രത്യേക നന്ദി...


മാത്രവുമല്ല ഇത്രയം ബൃഹത്തായ ഒരു സംരംഭം ക്രമീകരിച്ചത്, ഇതിന്റെ പിന്നണി പ്രവർത്തകർ പരസ്പരം കാണാതെയാണ്‌ എന്നതാണ്‌ രസകരം! പുതിയകാലത്തിന്റെ സാങ്കേതികത നൽകുന്ന സൗകര്യം മുതലെടുത്ത് ലോകത്തിന്റെ നാനാഭാഗങ്ങളിലിരുന്നുകൊണ്ട് ഗ്രൂപ് ബ്ളോഗുകളിലൂടെയും ഗൂഗിൾ ഗ്രൂപ്പിലൂടെയും നടത്തിയ ചർച്ചയും ഏകോപനവും മലയാളത്തിന്റെ പുസ്തക ചരിത്രത്തിൽത്തന്നെ  ആദ്യമായിട്ടായിരിക്കണം....
ഈ മാസവും അടുത്തമാസവുമായി അവസാനത്തോടെ 'ഈയെഴുത്ത്' വിതരണം പൂർത്തിയാവും...
ബ്ളോഗ് മീറ്റിൽ വച്ച് പലരും കൊറിയർ ചാർജ്ജ് അടക്കമുള്ള സഹായം മീറ്റ് കോർഡിനേറ്റർ കൊട്ടോട്ടിക്കാരനെ ഏല്പ്പിക്കുകയും അഡ്രസ്സ് കൈമാറുകയും ചെയ്തിട്ടുണ്ട്..
അവർക്ക് ഉടനെ കൊറിയർ ആയോ എഡിറ്റോറിയൽ അംഗങ്ങൾ നേരിട്ടോ പുസ്തകം കൈമാറുന്നതാണ്‌!
പലരും പലയിടങ്ങളിലായി കമന്റിലൂടെയും മെയിലിലൂടെയും ചാറ്റിലൂടെയും ഫോണിലൂടെയുമൊക്കെ പുസ്തങ്ങൾ ബുക് ചെയ്തിട്ടുണ്ട്...
അവരെയൊക്കെ ഏകോപ്പിച്ചുകൊണ്ടിരിക്കുന്നു...
പുസ്തകം ആവശ്യമുള്ളവർ,
തങ്ങൾക്ക് ആവശ്യമുള്ള കോപ്പി
link4magazine@gmail.com
എന്ന അഡ്രസ്സിലേയ്ക്ക് തങ്ങളുടെ പോസ്റ്റൽ വിലാസവും
ഫോൺ നമ്പരും അടക്കം മെയിൽ ചെയ്താൽ, വി.പി.പി ആയോ, കൊറിയർ ആയോ, എഡിറ്റോറിയൽ അംഗങ്ങൾ നേരിട്ടോ എത്തിക്കുന്നതാണ്‌...
തുഞ്ചൻ മീറ്റിലും "ഈയെഴുത്തിന്റ" പിന്നണിയിലും പ്രവർത്തിച്ച എല്ലാ സുമനസ്സുകൾക്കും നന്ദി അറിയിച്ചുകൊണ്ട്
ഹൃദയപൂർവ്വം...
ബ്ളോഗ് മാഗസിൻ/തുഞ്ചൻ മീറ്റ്  പ്രവർത്തകർ...

Related Posts .....

“ഈയെഴുത്ത്” ബ്ലോഗ് സുവനീര്‍ വാങ്ങി സഹകരിക്കുക!

“ഈയെഴുത്ത്” സമ്പൂര്‍ണ ബ്ലോഗ് സ്മരണിക.

Thursday, March 17, 2011

ബ്ളോഗർ സുവനീർ അവസാനഘട്ടം

Sample cover design

പ്രിയ സുഹൃത്തുക്കളെ,
തുഞ്ചൻ മീറ്റിനോട് അനുബന്ധിച്ച് പുറത്തിറക്കുന്ന "ഈയെഴുത്ത്" എന്ന ബ്ളോഗ് സുവനീറിന്റെ ആർട്ടിക്കിൾ സെലക്ഷനും മറ്റു എഡിറ്റോറിയൽ പ്രവർത്തനങ്ങളും ചീഫ് എഡിറ്റർ എൻ.ബി. സുരേഷിന്റെ നേതൃത്വത്തിൽ പൂർത്തിയായിക്കൊണ്ടിരിക്കുന്നു..

നൂറ്റി നാല്പ്പതോളം കവിതകൾ, അൻപതോളം കഥകൾ, യാത്രാവിവരണം, അനുഭവക്കുറിപ്പുകൾ, അഭിമുഖം, നർമ്മം, സിനിമാ റിവ്യൂ, പാചകം, ആനുകാലികപ്രസക്തിയുള്ള ലേഖനങ്ങൾ തുടങ്ങി മുന്നൂറോളം എഴുത്തുകാർ ഒന്നിക്കുന്ന, മലയാള വായനാ ലോകം ഇന്നോളം കണ്ടിട്ടില്ലാത്ത വായനയുടെ വ്യത്യസ്ഥതയായിരിക്കും "ഈയെഴുത്ത്" 'അക്ഷര കേരളത്തിന്റെ സൈബർ സ്പർശം' എന്ന നമ്മുടെ ബ്ളോഗ് സുവനീർ!

ഇതു വരെ ലഭിച്ചതിൽ അനുയോജ്യമായതും ചിലവു കുറഞ്ഞതുമായ ഓഫർ സൈകതം ബുക്സിൽ നിന്നുമാണ്‌ ലഭിച്ചിട്ടുള്ളത്! അതു കൊണ്ട് തന്നെ സുവനീറിന്റെ പ്രിന്റിംഗ് ജോലി സൈകതം ബുക്സിനെ ഏല്പ്പിക്കാൻ എഡിറ്റോറിയൽ ബോർഡ് തീരുമാനിച്ചിരിക്കുന്നു.


പുസ്തകത്തെക്കുറിച്ചുള്ള വിവരങ്ങൾ
Size : A4
Quantity 1000
Page 248 + Cover
Cover : 300 gsm Art card Multi color
Front & Back (laminaton front side only)
Inner pages :
50 Pages 60/80 gsm Art Paper
200 Pages Natural Shade
50 Pages Multi color
200 pages single color
Perfect Binding

പരസ്യതാരീഫ് വിവരങ്ങൾ :

Back cover Multi color with lamination         : 15000
Inner cover : Multi color without lamination  : 10000
Inner Pages : Multi colour
Full Page          : 4000
Half Pages        : 2500
quarter Pages   : 1300
Half Quarter      : 750

കൂടാതെ ഇതിനു വേണ്ടി തയ്യാറാക്കുന്ന വെബ്സൈറ്റിൽ പരസ്യങ്ങൾ ഉൾപ്പെടുത്തുകയും ഓൺലൈൻ വായനക്കാർക്ക് മുഴുവൻ എത്തിച്ചുകൊടുക്കാവുന്ന രീതിയിൽ തയ്യാറാക്കുന്ന
പി.ഡി.എഫ്. ഫോർമാറ്റിലും ലഭ്യമായ സ്പോൺസർമാരെക്കുറിച്ചുള്ള  ചെറു ചിത്രങ്ങളോടെ വിശദാംശങ്ങൾ ഉൾപ്പെടുത്തുകയും ചെയ്യുന്നതാണ്‌

ഡിസൈൻ ജോലികൾ കൂടാതെ പ്രിന്റിംഗ് ചിലവു മാത്രം ഒരു ലക്ഷത്തി പതിനഞ്ചായിരത്തോളം രൂപ ചിലവു വരുന്ന ഈ സംരംഭത്തിലേയ്ക്ക് പല ബ്ളോഗേഴ്സും സ്ഥാപനങ്ങളുംപരസ്യങ്ങൾ  വാഗ്ദാനം ചെയ്തിട്ടുണ്ട്!

അവർ എത്രയും പെട്ടെന്ന് ഇതു സംബന്ധിച്ചുള്ള ചർച്ചകൾനടക്കുന്ന മാഗസിൻ ഗൂഗിൾ ഗ്രൂപ്പിലോ, അല്ലെങ്കിൽ ഈ പോസ്റ്റിനു താഴെയോ, ഇമെയിൽ വഴിയോ
(link4magazine@gmail.com) വിശദാംശങ്ങൾഅറിയിക്കാൻ താല്പ്പര്യപ്പെടുന്നു.

പരസ്യം തരുന്നവരുടെ വിവരങ്ങളും കോർഡിനേറ്റ് ചെയ്യുന്ന ബ്ളോഗേഴ്സിന്റെ പേരും ഈ ബ്ളോഗിൽ അപ്പപ്പോൾ അപ്ഡേറ്റ് ചെയ്യുന്നതാണ്‌!

പരസ്യത്തിന്റെയും മറ്റും ഡിസൈൻ സംബന്ധമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്,
ബിജു കൊട്ടില, ഹരി മാത്സ് ബ്ലോഗ്, നന്ദകുമാർ (നന്ദ പർവ്വം), പകൽക്കിനാവൻ, ജയരാജ്, മുരളീകൃഷ്ണ മാലോത്ത് , നൗഷാദ് അകമ്പാടം, ഖാൻ പോത്തൻ കോട് എന്നിവരുടെ നേതൃത്വത്തിലാണ്‌..!

പൊതുവായ വിവരങ്ങൾ അറിയിക്കുന്നതിന്‌ link4magazine@gmail.com എന്ന എഡിറ്റോറിയൽ  അഡ്രസ്സിലേയ്ക്ക് മെയിൽ അയയ്ക്കാവുന്നതാണ്‌!

കൂടാതെ, പരസ്യത്തെയും താരീഫ് മറ്റു വിവരങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ, കൊട്ടോട്ടിക്കാരൻ, മനോരാജ്, രൺജിത്ത് ചെമ്മാട്, യൂസുഫ്പ, ജിക്കു വർഗ്ഗീസ്, എസ്. എൻ .ചാലക്കോടൻ, നാസർ കൂടാളി, ഗീതാ രാജൻ, കെ.ജി. സൂരജ്, സാബു എം.എച്, അജിത് നീർവിളാകൻ, ശശി ചിറയിൽ (കൈതമുള്ള്), നിരക്ഷരൻ, ജസ്റ്റിൻ ജേക്കബ്, മുരളീകൃഷ്ണ മാലോത്ത്, മുഹമ്മദ് സഗീർ പണ്ടാറത്തിൽ, ബിജുകുമാർ ആലക്കോട്, ഡോ.ജയൻ ഏവൂർ, അപ്പു ആദ്യാക്ഷരി, വാഴക്കോടൻ എന്നിവരുമായും ബന്ധപ്പെടാവുന്നതാണ്‌!

പരസ്യത്തിനായി സ്വീകരിക്കുന്ന തുക,
ചീഫ് എഡിറ്റർ എൻ.ബി. സുരേഷ്,  പ്രിന്റിംഗ് കോർഡിനേറ്റർ ടീം സൈകതം, രൺജിത്ത് ചെമ്മാട് എന്നീ ഏതെങ്കിലും അകൗണ്ടിലേയ്ക്ക് ട്രാൻസ്ഫർ ചെയ്യാവുന്നതാണ്‌!

അകൗണ്ട് വിവരങ്ങൾ:
സൈകതം :
Account Holder Name : Saikatham Books
Account Number : 31263972261
Bank : State Bank of India
Branch : Kothamangalam

എൻ.ബി. സുരേഷ് :
Account Holder Name : N. suresh Kumar
Account Number : 31178
Bank : Canara Bank
Branch : Punaloor

രൺജിത്ത് ചെമ്മാട് :
Account Holder Name : Ranjith P
Account Number : 0393051000040220
Bank : South Indian Bank
Branch : Chemmad, Tirurangadi
IFSC Code : SIBL0000393
Malappuram Dt. Kerala

ഏകദേശം നാനൂറോളം എഴുത്തുകാരുടെ സൃഷ്ടികൾ ഉൾക്കൊള്ളുന്ന ആയിരം കോപ്പി പ്രിന്റ് ചെയ്യുന്ന പുസ്തകത്തിന്റെ പ്രകാശനം ഏപ്രിൽ 17 നു നടക്കുന്ന ബ്ലോഗ് മീറ്റിൽ നടത്തുവാനാണുദ്ദ്യേശിക്കുന്നത്!

കോപ്പി ലഭ്യത ഉറപ്പു വരുത്താൻ പുസ്തകം ആവശ്യമുള്ളവർ ഈ പോസ്റ്റിനു താഴെ കമന്റായോ link4magazine@gmail.com എന്ന മെയിലിലേയ്ക്കോ ആവശ്യം അറിയിച്ചാൽ നന്നായിരിക്കും..
വി.പി.പി. ചാർജ്ജ് അടക്കമുള്ള തുക എത്രയാണെന്ന് അവരെ പിന്നീട് അറിയിക്കുന്നതാണ്‌..
പരസ്യങ്ങളുടെ ലഭ്യതയനുസരിച്ച് സുവനീറിനു വാങ്ങിക്കുന്ന സംഭാവനയുടെ തുകയ്ക്ക് വ്യത്യാസം വരാവുന്നതാണ്‌.

എത്രയായാലും ബുക് ഒന്നിന്‌ നൂറു രൂപയ്ക്കടുത്ത് ചിലവു പ്രതീക്ഷിക്കാവുന്നതാണ്‌.

പുസ്തകം ആവശ്യപ്പെടുന്നവരുടെ എണ്ണം കൂടുകയാണെങ്കിൽ, പ്രിന്റഡ് കോപ്പിയുടെ എണ്ണം ആയിരം എന്നുള്ളതിൽനിന്നും കൂടുതലാക്കേണ്ടതുണ്ട്!
നിങ്ങളിൽ നിന്നുള്ള പരസ്യവും മറ്റു സഹകരണവും ഇതിനെ ഒരു ശുഭപര്യവസാനിയായി തീർക്കും എന്ന് വിശ്വസിക്കുന്നു...

ഹൃദയപൂർവ്വം,
മലയാളം ബ്ളോഗേഴ്സിനു വേണ്ടി
'ഈയെഴുത്ത്'
എഡിറ്റോറിയൽ ബോർഡ് പ്രവർത്തകർ.



പരസ്യസംബന്ധമായ കാര്യങ്ങൾക്ക് ബന്ധപ്പെടേണ്ടവർ:
മനോരാജ് :
manorajkr@gmail.com

കൊട്ടോട്ടിക്കാരൻ :
sabukottotty@gmail.com
ഫോൺ ഇന്ത്യ : 9288000088,  9400006000

ജസ്റ്റിൻ ജേക്കബ് :
 books@saikatham.com
ഫോൺ, ഒമാൻ : 00968 96532981

സാബു എം എച്ച്‌
sabumh@gmail.com
ഫോൺ, ഓക് ലാൻഡ് 0064-021-232-8899

രൺജിത്ത് ചെമ്മാട് :
ranjidxb@gmail.com
ഫോൺ യു.എ.ഇ. : 0097155 8320985

യൂസുഫ്പ
yousufpa@gmail.com

ജിക്കു വർഗ്ഗീസ്
jikkuchungathil@gmail.com

എസ്. എൻ .ചാലക്കോടൻ
സൗദി, റിയാദ്
chalakodan@gmail.com
+966 508789810

നാസർ കൂടാളി
nazarkoodali@gmail.com
ഫോൺ, ഒമാൻ : 00968-92236986

ഗീതാ രാജൻ
യുണൈറ്റഡ് സ്റ്റേറ്റ്സ്
geethacr2007@gmail.com

കെ.ജി. സൂരജ്
aksharamonline@gmail.com

അജിത് നീർവിളാകൻ
സൗദി അറേബ്യ
ajirajem@gmail.com

മുരളീകൃഷ്ണ മാലോത്ത്
muralika06@gmail.com

മുഹമ്മദ് സഗീർ പണ്ടാറത്തിൽ,
ഖത്തർ
sageerpr@gmail.com

രാജു ഇരിങ്ങൽ
ബഹറിൻ
komath.iringal@gmail.com

ബിജു കൊട്ടില
സൗദി അറേബ്യ
bijuekottila@gmail.com

ബിജുകുമാർ ആലക്കോട്
ഖത്തർ
bijukumarkt@gmail.com

പകൽക്കിനാവൻ
യു.എ.ഇ
shijusbasheer@gmail.com

നിരക്ഷരൻ (മനോജ് രവീന്ദ്രൻ)
manojravindran@gmail.com

ഡോ. ജയൻ ഏവൂർ
dr.jayan.d@gmail.com

അപ്പു ആദ്യാക്ഷരി
യു.എ.ഇ.
appusviews@gmail.com

വാഴക്കോടൻ
യു.എ.ഇ.
vazhakodan@gmail.com

ശശി ചിറയിൽ (കൈതമുള്ള്)
യു.എ.ഇ.
shashichirayil@gmail.com

 

Friday, February 11, 2011

ബ്ളോഗ് സുവനീർ പ്രാഥമിക വിവരണങ്ങൾ

പ്രിയരേ, തുഞ്ചൻ മീറ്റിന്റെ കൊടിതോരണങ്ങൾ ലോകമെങ്ങുമുള്ള സൈബർമരങ്ങളിൽ തൂങ്ങിക്കഴിഞ്ഞു..
ആരവാരങ്ങാളും ആർപ്പുവിളികളുമായി ആബാലവൃദ്ധം ബ്ളോഗർമാരും തുഞ്ചൻ ഉൽസവത്തിന്റെ ആഘോഷലഹരിയെ ഇപ്പോഴേ  നെഞ്ചേറ്റിക്കഴിഞ്ഞു...

കൊട്ടോട്ടിക്കാരനും കൂട്ടരം വലിയ ചെരുവത്തിൽ ശർക്കരമിഠായിയും ജിലേബിയും ലഡ്ഡുവുമൊക്കെ ഇപ്പൊഴേ തയ്യാറാക്കി വച്ചു എന്നറിഞ്ഞു...
എൻ.ബി. സുരേഷിന്റെ നേതൃത്വതിലുള്ള ബൂലോഗ സമ്പൂർണ്ണ സ്മരണികയുടെ എഡിറ്റോറിയൽ കോർഡിനേറ്റിംഗ് ജോലികൾ ദ്രുതഗതിയിൽ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു...
പുസ്തകത്തിന്റെ രൂപത്തെക്കുറിച്ചും ഉള്ളടക്കത്തെക്കുറിച്ചുമുള്ള ഏകദേശ രൂപം എഡിറ്റോറിയൽ ഓർഗനൈസിംഗ് ഗ്രുപ്പുകളുടെ ചർച്ചയിലൂടെ ഉരുത്തിരിഞ്ഞിരിക്കുന്നു...

ഏകദേശം 250 പേജുള്ള സ്മരണിക A/4 സൈസിലാണ്‌ പ്രിന്റ് ചെയ്യാൻ ഉദ്ദ്യേശിക്കുന്നത്! ഒന്നര ലക്ഷത്തോളം രൂപ ചിലവു വരുന്ന ഈ സംരഭത്തിന്‌ വളരെ വിഷമമേറിയ അണിയറ പ്രവർത്തനങ്ങളാണ്‌ വേണ്ടി വരിക എന്നറിയാമല്ലോ? മുഖ്യമായും പരസ്യച്ചിലവു കൊണ്ട്തന്നെയാണ്‌ ഇതിന്റെ ചിലവുകൾ നിർവ്വഹിക്കാൻ കഴിയുക..!
പിന്നെ പുസ്തകം കൈമാറുമ്പോൾ ലഭിയ്ക്കുന്ന സംഭാവനകളും പ്രതീക്ഷിക്കാം...

2000 ത്തിനു മുകളിൽ മലയാളം ബ്ളോഗെഴുത്തുകാരുള്ള നമ്മുടെ ബൂലോഗത്തിൽ നിന്ന് എകദേശം 200ൽ താഴെ ബ്ളോഗർമാരുടെ സൃഷ്ടികളേ ഈ പുസ്തകത്തിൽ പരമാവധി ഉൾക്കൊള്ളിക്കാൻ കഴിയൂ... അതുകൊണ്ട് തന്നെ സൃഷ്ടികൾ തെരെഞ്ഞെടുക്കൽ അതീവാ ദുഷ്കരമായിരിക്കും എന്നറിയാമല്ലോ? സുരേഷ് മാഷിന്റെ നേതൃത്വത്തിൽ മനോരാജ്, നിരക്ഷരൻ, മുരളീ കൃഷ്ണ, ഗീത, ലീല.എം. ചന്ദ്രൻ, ചന്ദ്രകാന്തം, ഹരി മാത്സ് ബ്ളോഗ്, നന്ദകുമാർ, സൂരജ്, പകൽക്കിനാവൻ, പാവത്താൻ, ചിത്രകാരൻ, മുള്ളൂക്കാരൻ, കുഴൂർ വിൽസൺ, ലിഡിയ, ഡോണ മയൂര  ആന്റണി ബോബന് തുടങ്ങി ഇരുപത്തഞ്ചോളം എഡിറ്റോറിയൽ ബോർഡ്  അംഗങ്ങളുടെയും,ബിജു കൊട്ടില, ജയരാജ്, നന്ദകുമാർ, ഖാൻ പോത്തൻ കോട് തുടങ്ങിയ പത്തോളം ഡിസൈനർമാരുടെയും നേതൃത്വത്തിൽ എഡിറ്റോറിയൽ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നു...

ബൂലോഗത്തുനിന്നു തന്നെയുള്ള പല ഗ്രൂപ്പുകളും പ്രസാധകരും ഇതിന്റെ പ്രിന്റിംഗ് ജോലികൾ ഏറ്റെടുക്കാൻ താല്പ്പര്യം അറിയിച്ചിട്ടുണ്ട്, എന്നത് വളരെ സന്തോഷകരമായ കാര്യമാണ്‌...

ബ്ളോഗർമാർക്കു പരിചയമുള്ളതോ ബന്ധമുള്ളതോ ആയ പ്രസ്സുകളിൽ നിന്ന് ഇതിന്റെ ക്വെട്ടേഷൻ സ്വീകരിക്കുകയോ, ഏകദേശ തുക അറിയിക്കുകയോ ചെയ്താൽ ഉപകാരമായിരിക്കും..
അതുകൊണ്ട് തന്നെ ഇനിയും താല്പ്പര്യമുള്ളവർക്ക് ഇതിന്റെ പ്രിന്റിംഗ് പ്രവർത്തനം ഏറ്റെടുക്കാവുന്നതാണ്‌ എല്ലാ ഡിസൈൻ ജോലികളും തീർത്ത് സി.ഡി. രൂപത്തിലാക്കി തരുന്ന പ്രൊജക്റ്റിന്റ്രെ പരമാവധി കുറഞ്ഞ തുക എത്രയാണെന്ന്  link4magazine@gmail.com         എന്ന മെയിൽ അഡ്ഡ്രസ്സിൽ അറിയിച്ചാൽ വളരെ നന്നായിരിക്കും

പുസ്തകത്തിന്റെ സാങ്കേതിക വിവരങ്ങൾ താഴെ:

Size : A4
Quantity 1000
Page 248+cover
Cover : 300 gsm Art card Multi color
Front & Back (laminaton front side only)
Inner pages : 60/80 gsm Art Paper
50 Pages multi color 200 pages single color
perfect binding

കൂടാതെ ഇതിലേയ്ക്കുള്ള പരസ്യങ്ങൾ പല ബ്ളോഗർമാരും ഓഫർ ചെയ്തിട്ടുണ്ട്...

പരസ്യവരുമാനത്തിലൂടെ മാത്രം മുന്നോട്ടു കൊണ്ട് പോകാൻ കഴിയുന്ന ഈ സംരംഭത്തിന്റെ പരസ്യ സമാഹരണവും മറ്റു ഏകോപന ചർച്ചയും മാഗസിൻ  കോർഡിനേഷന്റെ ഗൂഗിൾ ഗ്രൂപ്പിൽ നടന്നു വരുന്നു..

പരസ്യതാരീഫ് വിവരങ്ങൾ :

Back cover Multi color with lamination : 15000
Inner cover : Multi color without lamination : 10000
Inner Pages : Multi colour
Full Page : 4000
Half Pages : 2500
quarter Pages : 1300
Half Quarter : 750

കൂടാതെ ഇതിന്‌ മാത്രമായി ഒരു സൈറ്റോ ബ്ളോഗോ ഹോസ്റ്റ് ചെയ്യുകയും, മാഗസിനു ലഭിക്കുന്ന എല്ലാ സൃഷ്ടി കളോടും പരസ്യങ്ങളോടും കൂടി അത് എക്കാലവും നിലനിൽക്കത്തക്ക
രൂപത്തിൽ വെബ്ബിൽ ലഭ്യമാക്കുകയും ചെയ്യും...

കൂടാതെ ഇതേ സാധ്യതകളോട് കൂടി ഇതിന്റെ പിഡിഎഫ്.  തയ്യാറാക്കുകയും അത് എല്ലാ ഓണലൈൻ
വായനക്കാർക്കും എത്തിച്ചു നൽകുകയും ചെയ്യാം....

ഇതിലേയ്ക്ക് പല ബ്ളോഗർമാരും ഹൃദയപൂർവ്വം പരസ്യങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്...

പള്ളിയറ ശ്രീധരൻ, സൈകതം ടീം, യൂസഫ്പ, സമീർ തിക്കോടി, ശശി ചിറയിൽ കുഞ്ഞൂസ്, സാബു  തുടങ്ങിയവർ പരസ്യം വാഗ്ദാനം ചെയ്തവരിൽ ചിലരാണ്‌...
കൂടാതെ മറ്റു രാജ്യങ്ങളിൽ നിന്നും ബ്ളോഗർമാർ പരസ്യ കോർഡിനേഷൻ നൽകാമെന്ന് അറിയിച്ചിട്ടുണ്ട്...

ബ്ളോഗർമാരിൽ ആർക്കെങ്കിലും ഇതുമായി സഹകരിക്കാനോ പരസ്യം നൽകുവാനോ ആഗ്രഹിക്കുന്നെങ്കിൽ വിശദാംശങ്ങൾ  link4magazine@gmail.com   എന്ന മെയിൽ അഡ്ഡ്രസ്സിലേയ്ക്ക് അയച്ചാൽ ഉപകാരമായിരിക്കും.. അല്ലെങ്കിൽ ഇവിടെ കമന്റ് ആയി ഇട്ടലും മതി, കോർഡിനേഷൻ വിംഗ് അംഗങ്ങൾ അവരുമായി ബന്ധപ്പെടുന്നതായിരിക്കും...
കൊട്ടോട്ടിക്കാരൻ, ജിക്കു വർഗ്ഗീസ്, ജസ്റ്റിൻ ജേക്കബ്, കുഞ്ഞൂസ്, ശശി ചിറയിൽ, പള്ളിയറ ശ്രീധരൻ, മൈ ഡ്രീം്‌സ്, കലാവല്ലഭൻ, നാസർ കൂടാളി, സഗീർ പണ്ടാരത്തിൽ, യൂസഫ്പ, മുരളീ മുകുന്ദൻ, ആചാര്യൻ, സിദ്ദീഖ് തൊഴിയൂർ, ഉമ്മു അമ്മാർ, ഹൻലല്ലത്ത്, ജ്യോതിസ് തുടങ്ങിയവരുടെ ഒരു പ്രഗൽഭ നിര പരസ്യപ്രവർത്തനങ്ങളെക്കുറിച്ചും രൂപവൽക്കരണത്തെക്കുറിച്ചും ഉള്ള മറ്റ്  ഏകോപനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു...!

ഇനി പറയാനുള്ളത് സൃഷ്ടികളെക്കുറിച്ചാണ്‌!

എഡിറ്റോറിയൽ അംഗങ്ങൾ കഥ, കവിത, ലേഖനം, നർമ്മം, യാത്ര തുടങ്ങിയ തെരഞ്ഞെടുക്കുന്നതിനുള്ള ഗ്രൂപ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്...
ബോർഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികൾ സുരേഷ്മാഷിന്റെ നേതൃത്വത്തിലുള്ള അവസാന തിരഞ്ഞെടുപ്പിൽ ഉൾപ്പെട്ടാൽ അതാത് ബ്ളോഗർമാരെ അറിയിക്കുന്നതായിരിക്കും...

അതി വിശാലമായ ബൂലോഗത്തിൽ നിന്നും താങ്കളുടെ ബ്ളോഗ്, എഡിറ്റോറിയൽ അംഗങ്ങളുടെ ശ്രദ്ധയില്പ്പെടുന്നതിനായി, താങ്കളുടെയോ, താങ്കൾ ശ്രദ്ധിക്കപ്പെട്ട മറ്റു ബ്ളോഗുകളുടെയോ ലിങ്കുകൾ  link4magazine@gmail.com എന്ന അഡ്രസ്സിലേയ്ക്ക് മെയിൽചെയ്താൽ എഡിറ്റോറിയൽ പ്രവർത്തകരുടെ ജോലി എളുപ്പമായിത്തീരും....
താഴെ പറയുന്ന രീതിയിലാണ്‌ സൃഷ്ടികൾ ഉൾപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്...
1. കവിത,
2. കഥ,
3. അഭിമുഖം
4. ചർച്ച
5. ലേഖനം (അനുഭവം, പ്രവാസം പരിസ്ഥിതി, രാഷ്ട്രീയം, മനുഷ്യാവകാശം)
6. നർമ്മം
7. യാത്രാ വിവരണം
8. പാചകം
9. ബ്ളോഗ് നാൾവഴികളെക്കുറിച്ചും ടിപ്സുകളെക്കുറിച്ചുമുള്ള  ലേഖനം
10.ബ്ളോഗിംഗ് എങ്ങിനെ എന്ത് തുടങ്ങിയ വിവരം ലേഖനം
11. ലളിതമായ  ബ്ളോഗിംഗ്  സാങ്കേതിക വിഷയങ്ങളെക്കുറിച്ച്
12.ബ്ളോഗ് കൈകാര്യം ചെയ്ത ശാസ്ത്ര വിഷയങ്ങൾ
13. സിനിമാ റിവ്യൂ, മറ്റ്  നിരൂപണങ്ങൾ
14. ഗ്രൂപ്പ് ബ്ളോഗുകളെ /ബ്ളോഗ് കൂട്ടായ്മകളെ കുറിച്ച് അവ ഏതൊക്കെ?
     കവിതാ ഗ്രൂപ്പ്, കഥാ ഗ്രൂപ്പ് ,നർമ്മ ഗ്രൂപ്പ്, ചാരിറ്റി ഗ്രൂപ്പ്
     അക്കാദമികൾ, കൗൺസിലുകൾ, പ്രാദേശിക ബ്ളോഗ് കൂട്ടായ്മകൾ
     വനിതാ വേദി, തുടങ്ങിയവ....
15. ബ്ളോഗ് പത്രങ്ങൾ ഏതൊക്കെ? അവയുടെ സേവനം
16. ഇതുവരെ നടന്ന ബ്ളോഗ് മീറ്റുകളെക്കുറിച്ചുള്ള വിവരങ്ങൾ
17. ബ്ളോഗിൽ നിന്ന് വെളിച്ചം കണ്ട പുസ്തകങ്ങൾ; വിവരണം
18. അഗ്രഗേറ്ററുകളും അവയുടെ സേവനവും എന്ന    വിഷയത്തെക്കുറിച്ചുള്ള  ലേഖനം
19. ബ്ളോഗ് എഴുതുന്ന മുഖ്യധാരാ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും;ചെറു വിവരണം
20 ബ്ലോഗെഴുതുന്ന കുട്ടികളുടെ പ്രത്യേക വിഭാഗം
21. കാർട്ടൂൺ ബ്ളോഗ്സ്/ഫോട്ടോ ബ്ളോഗ്സ്
22. നമ്മുടെ ഇടയിൽ നിന്ന് പിരിഞ്ഞുപോയവരെ അനുസ്മരിക്കുന്ന ഓർമ്മക്കുറിപ്പ്.
ഈ വിഭാഗങ്ങളിലൊന്നും പെടാത്ത മറ്റു കാതലായ വിഷയങ്ങളോ വിഭാഗങ്ങളോ ഉണ്ടെങ്കിൽ കമ്ന്റ്റിലൂടെ അറിയിക്കാം...
സൃഷ്ടികളുടെ ലിങ്കുകൾ ഫെബ്രുവരി 20 നകം അയക്കേണ്ടതാണ്‌...
പരസ്യം തന്ന് ഈ സംരംഭത്തോട് സഹകരിക്കാൻ താല്പ്പര്യമുള്ളവർ link4magazine@gmail.com  മെയിലിലൂടെയോ കമന്റിലൂടെയോ അറിയിക്കുമല്ലോ?
കൂടാതെ, ഈ സുവനീറിനു യോജിച്ച പേരും മുഖചിത്രവും.. ബ്ളോഗേഴ്സിൽ നിന്നും ക്ഷണിക്കുന്നു...

തെരഞ്ഞെടുത്ത ബ്ലോഗേഴ്സിന്റെ പേരും വിവരവും പുസ്തകത്തിൽ ഉൾപ്പെറ്റുത്തുന്നതായിരിക്കും പുറം കവറിൽ ഉൾപ്പെടുത്തേണ്ട വിവരങ്ങളെക്കുറിച്ചുള്ളഒരു ഏകദേശരൂപം ഈ കുറിപ്പ് മുഴുവൻ വായിച്ചാൽ ലഭിയ്ക്കുന്നതായിരിക്കും...

കവർ പേജിന്റെ jpeg imageഉം കൂടാതെ പേരും  link4magazin@gmail.com എന്ന മെയിൽ അഡ്രസ്സിലേയ്ക്ക് അയയ്ക്കാം ...
എല്ലാ ബ്ളോഗേഴ്സിന്റെയും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്,
ഹൃദയപൂർവ്വം...
എഡിറ്റോറിയൽ പ്രവർത്തകർ....

Wednesday, February 2, 2011

ബ്ളോഗ് സുവനീർ 'തുഞ്ചൻ മീറ്റ് 2011'


പ്രിയ ബൂലോകരേ,
'തുഞ്ചൻ മീറ്റ്' കമന്റ് ചർച്ചയിലൂടെ  ഉരുത്തിരിഞ്ഞ ഒരു പ്രധാന കാര്യം ബ്ളോഗ് സൃഷ്ടികളും മറ്റു വിവരങ്ങളും ഉൾപ്പെടുത്തി ഒരു  സ്മരണിക പ്രസിദ്ധീകരിക്കുക എന്നതാണ്‌!
ബ്ലോഗർ ചിത്രകാരൻ പ്രാഥമികമായി മുന്നോട്ട് വച്ച ഈ അഭിപ്രായം
മറ്റു കമ്ന്റ്റുകളിൽ മുങ്ങി വിശദമായി ചർച്ചയ്ക്കെടുക്കാൻ കഴിയുന്നില്ല. അതുകൊണ്ടാണ്‌ മാഗസിനെക്കുറിച്ചുള്ള ചർച്ച ഈ ബ്ളോഗിലേയ്ക്ക് മാറ്റുന്നത്,

കഴിയാവുന്ന/താല്പ്പര്യമുള്ള എല്ലാ ബ്ളോഗർമാരുടെയും സൃഷ്ടികൾ, കൂടാതെ ബൂലോഗത്ത് ഇപ്പോൾ നമ്മുടെ കൂടെ ഇല്ലാത്ത അങ്കിൾ, ജ്യോനവൻ, രമ്യാ ആന്റണി, (ലിസ്റ്റ് പൂർണ്ണമല്ല) എന്നിവരുടെ ഓർമ്മക്കുറിപ്പുകൾ, ഇപ്പോൾ നിലവിലുള്ള/താല്പ്പര്യമുള്ള എല്ലാ ബ്ലോഗർമാരുടെ പേരും ബ്ളോഗ് ലിങ്കുകളും മെയിൽ അഡ്രസ്സും എന്നിവയെല്ലാം ഉൾപ്പെടുത്തി സമഗ്രമായ ഒരു ബ്ലോഗേർസ് മാഗസിൻ 2011 അച്ചടിച്ചിറക്കിയാൽ നന്നായിരിക്കുമെന്ന് ഒട്ടുമിക്ക ബ്ളോഗർമാർക്കും അഭിപ്രായമുണ്ട്...

ബ്ളോഗ് തുടങ്ങുന്നതിനെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളുള്ള ഒരു ലേഖനം (ആദ്യാക്ഷരി അപ്പു, അത് തയ്യാറാക്കിത്തരും എന്ന് വിശ്വസിക്കുന്നു) ഇൻഫ്യൂഷൻ രാഹുൽ മുള്ളൂക്കാരൻ എന്നിവരുടെ  html ട്രിക്കുകളുടെ ഒരു ലഘു കുറിപ്പ്, ബ്ളോഗിൽ നിന്ന് പുസ്തകരൂപത്തിൽ വെളിച്ചം കണ്ട സമാഹാരങ്ങളുടെ വിശദാംശങ്ങളും ഒക്കെ മാഗസിനിൽ ഉൾക്കൊള്ളിച്ചാൽ നന്നായിരിക്കും
പിന്നെ ചർച്ചയിലൂടെ ഉരുത്തിരിഞ്ഞു വരുന്ന വിവരങ്ങളും ചേർത്ത് സമഗ്രമായ ഒരു സ്മരണികയാക്കി തുഞ്ചൻ മീറ്റിന്റെ അമൂല്യമായ ഒരു ബാക്കിമത്രമായ് നമുക്ക് ഇത് എക്കാലവും ഓർമ്മിക്കാം..

നമ്മുടെ പ്രിയപ്പെട്ട ബ്ളോഗർ ശ്രീ എൻ.ബി സുരേഷ് മാഷുമായ് ഇതേക്കുറിച്ചു സംസാരിച്ചപ്പോൾ ഇതിന്റെ ലിറ്റററി എഡിറ്റർ എന്ന അതി ദുഷ്കരമായ ജോലി ഏറ്റെടുക്കാൻ അദ്ദേഹം തയ്യാറായിട്ടുണ്ട്....
ബൂലോഗത്തിന്റെ പ്രതിനിധികളും മറ്റ് മാഗസിനുകളുടെ എഡിറ്റർമാരുമായിരിക്കുന്ന മുരളീകൃഷ്ണ മാലോത്ത്, ഗിരീഷ്, ശ്രീദേവി, നാസർ കൂടാളിഎന്നിവരോടൊക്കെ ഇതേക്കുറിച്ചു സംസാരിച്ചപ്പോൾ ആശാവഹമായ പ്രതികരണമാണ്‌ ലഭിച്ചത്.....
സൗദിയിൽ നിന്നും എന്തു സഹായവും ചെയ്യാമെന്ന് അജിത് നീർവിളാകനും മുഹമ്മദ് കുഞ്ഞി വണ്ടൂരും  യു.എ.യിൽ നിന്ന്  വാഴക്കോടനും പകൽക്കിനാവനും ഇസ്മയിൽ ചെമ്മാടുമൊക്കെയടങ്ങുന്ന ഒരു വൻ നിരയും ഇതിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും സകല വാഗ്ദാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്...

കൂടാതെ ബൂലോകത്തിലെ പ്രവർത്തന നിരതരായ മനോരാജ്, ചിത്രകാരൻ, ജിക്കു വർഗ്ഗീസ് കൊട്ടോട്ടിക്കാരൻ എന്നിവരെല്ലാം ഇതിനു മുന്നിട്ടിറങ്ങാമെന്ന ആവേശകരമായ പ്രതികരണമാണ്‌ നൽകിക്കൊണ്ടിരിക്കുന്നത്..

പുസ്തകത്തിന്റെ സാമ്പത്തിക സ്രോതസ്സിന്‌ വലിയ ബുദ്ധിമുട്ടുണ്ടാവില്ല എന്ന് കരുതുന്നു, പരസ്യങ്ങളിലൂടെ ഒരു 85% തുകയും സംഭരിക്കാൻ കഴിയും എന്ന് തോന്നുന്നു, പിന്നെ പുസ്തകം കൊടുക്കുമ്പോൾ ഒരു നാമമാത്രമായ തുക കഴിയാവുന്നവരിൽ നിന്ന് സ്വീകരിക്കാം ബ്ലോഗർമാരുടെയിടയിൽ നിന്ന് തന്നെയുള്ള വ്യാപാരികളും വ്യവസായികളും ധാരാളം ഉണ്ടല്ലോ? അവർക്കും കഴിയാവുന്ന നല്ലൊരു പരസ്യവും അതനുസരിച്ച് ഒരു തുകയും തരാൻ കഴിയും
ഏകദേശം 200-250 പേജ് വരുന്ന A/4 അല്ലെങ്കിൽ Fullscap സൈസിൽ ഒതുങ്ങുമോ? കവർ 300 gsm Artpaper ചെയ്യാം...
ബാക്കി പേജുകൾ എങ്ങനെ ന്യസ് പ്രിന്റ് മതിയോ അതോ ആർട്ട് പേപ്പർ ഉപയോഗിക്കണമോ? ഉള്ളിൽ എത്ര പേജ് മൾട്ടി കളർ പ്രിന്റ് ഉപയോഗിക്കണം, എത്ര സിങ്കിൾ കളറിൽ പ്രിന്റ് ചെയ്യാം.. പ്രീ പ്രസ്സ് വർക്കുകൾ ഗ്രാഫിക്സ് ഡി.ടി.പി. എന്നിവയ്ക്ക് ബ്ളോഗർമാരുടെ സൗജന്യസേവനം ഉപയോഗിക്കാൻ കഴിയുമോ എന്നിവയെല്ലാം ചർച്ചയിലൂടെ ഉരുത്തിരിയട്ടെ,

ബ്ളോഗേർസിന്‌ പരിചയമുള്ള പ്രസ്സുകളിൽ നിന്ന് താരതമ്യേന കുറഞ്ഞ നിരക്കിൽ ക്വട്ടേഷൻ എടുക്കാൻ ബ്ളോഗർമാർ മുന്നിട്ടറങ്ങട്ടെ, അതല്ലെങ്കിൽ ശിവകാശിയിൽ നിന്ന് പ്രിന്റ് ചെയ്യിക്കണോ എന്നിവയെല്ലാം ചർച്ച ചെയ്യേണ്ടതുണ്ട്,
മാത്രമല്ല, സുരേഷ് മാഷിന്റെ എഡിറ്റിംഗ് നേതൃത്വലുള്ള ഒരു ഒരു പത്തോ പതിനഞ്ചോ അംഗ എഡിറ്റോറിയൽ ബോർഡ് രൂപീകരിക്കുകയും
ഓരോ ജില്ലകൾ കേന്ദ്രീകരിച്ച്  കോർഡിനേഷൻ കമ്മറ്റിക്ക് രൂപം നൽകുകയും ചെയ്താൽ കാര്യങ്ങൾ ഊർജ്ജിതമാകും പരസ്യങ്ങൾ സ്വരൂപിക്കാനും ഫണ്ട് കണ്ടെത്താനും ഈ കമ്മറ്റികൾ മുന്‌കൈയ്യെടുക്കട്ടെ, വിദേശ ബ്ലോഗർമാരെ പ്രതിനിധീകരിച്ച് ഓരോ രാജ്യത്തുനിന്നും ഒരു ഓവർസീസ് കമ്മറ്റി രൂപീകരിക്കുകയും അവർക്കാവുന്ന സഹായങ്ങൾ അവരാൽ ചെയ്യുകയുമാവാം....
ഇത് ബൂലോകത്ത് നിന്നുള്ള തുടർ പ്രസിദ്ധീകരണങ്ങളുടെ ഒരു മുന്നോടിയായി കണക്കാക്കി ഭാവിയിൽ സമാഹാരങ്ങൾ ഇറക്കാൻ താല്പ്പര്യമുള്ളവർക്ക് ഈ സേവനം ഉപയോഗിക്കുകയുമാവാം കൂടാതെ ഒരു ദ്വൈമാസികയോ മാസികയോ ആയ ഒരു ബ്ളോഗ് പത്രിക തുടർച്ചയായി പ്രസിദ്ധീകരിക്കാനും ഈ സംരംഭത്തിൽ നിന്ന് ഊർജ്ജമുൾക്കൊള്ളട്ടെ എന്ന് ആശിക്കുന്നു..
വിശദമായ ചർച്ചകൾ നടക്കട്ടേ....