![]() |
സ്മരണികയുടെ പ്രകാശനം: പ്രശസ്ത സാഹിത്യകാരന് ശ്രീ. കെ.പി.രാമനുണ്ണി ബ്ലോഗിലെ ഇച്ഛാശക്തിയുടെ പ്രതീകമായ എസ്.എം. സാദ്ദിഖ് കായംകുളത്തിന് കൈമാറി നിര്‍വഹിച്ചു. |
തുഞ്ചൻ പറമ്പ് ബ്ളോഗ് മീറ്റിനോടനുബന്ധിച്ച്, വ്യത്യസ്ഥമായ എന്തെങ്കിലും ചെയ്യണം എന്ന ചർച്ചകൾക്കൊടുവിലാണ് മലയാളം ബ്ലൊഗേഴ്സിന്റെ രചനകൾ ഉൾപ്പെടുത്തി ഒരു ബ്ളോഗ് സുവനീർ അച്ചടിച്ച് പുറത്തിറക്കുക എന്ന ആശയം ഉടലെടുത്തത്...
എൻ.ബി. സുരേഷ് ചീഫ് എഡിറ്ററായി 25ഓളം ബ്ളോഗർമാർ ചേർന്ന് എഡിറ്റോറിയൽ ബോർഡും പത്തോളം അംഗങ്ങളുള്ള ഒരു ടെക്നികൽ കമ്മറ്റിയും നൂറിനു മുകളിൽ അംഗങ്ങളുള്ള ഓർഗനൈസിംഗ് കമ്മറ്റിയും ചേർന്നാണ് ബ്ളോഗ് സുവനീർ എന്ന സ്വപ്നം സാക്ഷാൽക്കരിച്ചത്!
രണ്ട് മാസത്തോളമായി തുടങ്ങിയ കഠിന പരിശ്രമത്തിന്റെ
ഫലമായി മലയാളം ബ്ളോഗുകളിൽ സജീവമായ അഞ്ചൂറോളം ബ്ളോഗർമാരുടെ വ്യത്യസ്ഥമായ പോസ്റ്റുകൾ 'മാഗസിൻ ആർട്ടിക്കിൾ' എന്ന ഗ്രൂപ് ബ്ളോഗിൽ പോസ്റ്റുകയും ചീഫ് എഡിറ്ററുടെ നേത്രൃത്വത്തിൽ ഗ്രൂപ്പുകളായി തിരിഞ്ഞു കഥ, കവിത, ലേഖനം, നർമ്മം, അനുഭവം, യാത്ര തുടങ്ങി
നിരവധി വിഭാഗങ്ങളായി തരം തിരിച്ച് അവസാനവട്ട തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്യുകയായിരുന്നു...
250 പേജ് തീരുമാനിച്ച് സുവനീറിൽ, മികവുറ്റ സൃഷ്ടികളുടെ ആധിക്യം മൂലം പലതും ഉൾപ്പെടുത്താൻ കഴിയാതെ വ്യസനപൂർവ്വം മാറ്റി വെയ്ക്കേണ്ടി വന്നു...
തിരഞ്ഞെടുപ്പ് എന്ന അതിസങ്കീർണ്ണമായ പ്രക്രിയയ്ക്കായ് സുരേഷ്മാഷും കൂട്ടരും ജോലി പോലും മാറ്റി വച്ചു ഇതിനായ് സമയം കണ്ടെത്തി എന്നത് സ്തുത്യർഹമായ കാര്യമാണ്...
എകദേശം ഇരുനൂറിനടുത്ത് കവിതകളും 50 ഓളം കഥകളും ഇരുപതിനു മേൽ ലേഖനങ്ങളും നർമ്മവും പത്തോളം യാത്രാവിവരണങ്ങളും മറ്റു വിഭവങ്ങളും കൂടാതെ ബ്ളോഗ് തുടങ്ങുന്നതെങ്ങനെ, മലയാളം ബ്ളോഗിന്റെ നാൾവഴികളെക്കുറിച്ചുള്ള ലേഖനം, നമ്മെ വിട്ടു പിരിഞ്ഞവരെക്കുറിച്ചുള്ള അനുസമരണം തുടങ്ങി വ്യത്യസ്ഥമായ ഒരു പാടു വിഭവങ്ങളാണ് "ഈയെഴുത്ത് എന്ന ബ്ളൊഗ് സുവനീറിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്....
![]() |
"ഈയെഴുത്ത്" വായിക്കുന്ന ബ്ളോഗേഴ്സ് |
നാനൂറോളം എഴുത്തുകാരെ അണിനിരത്തിക്കൊണ്ട്,
പ്രൂഫ്, ഡിസൈനിംഗ്, ലേയൗട്ട്, ചിത്രീകരണം തുടങ്ങി പ്രിന്റിംഗ് ഘട്ടം വരെയുള്ള എല്ലാ ജോലികളും ബ്ളോഗർമാർ തന്നെ ചെയ്തു എന്നുള്ളതാണ് ഈ സുവനീറിന്റെ മറ്റൊരു പ്രത്യേകത!
പ്രീപ്രസ്സ് ജോലികൾക്ക് പ്രസ്സുകൾ തന്നിരുന്ന ക്വട്ടേഷൻ 40000 രൂപയായിരുന്നു...
ആ തുകയാണ് ബ്ളോഗിലെ സാങ്കേതിക വിദഗ്ദരുടെ ഇടപെടൽ മൂലം നമുക്ക് ലാഭിയ്ക്കാൻ കഴിഞ്ഞത്...
ആ തുകയാണ് ബ്ളോഗിലെ സാങ്കേതിക വിദഗ്ദരുടെ ഇടപെടൽ മൂലം നമുക്ക് ലാഭിയ്ക്കാൻ കഴിഞ്ഞത്...
എന്നിട്ടും സൈകതം ബുക്സ് ഏറ്റെടുത്ത പ്രിന്റിംഗ്, വിതരണ ജോലികൾക്ക് ഒരു ലക്ഷത്തിനു മുകളിൽ ചിലവു വന്നു...
മറ്റൊരു പ്രധാന സവിശേഷത, പരസ്യങ്ങളുടെ അതിപ്രസരം ഇല്ലാതെ സുഗമമായ വായനാ സൗകര്യം ഒരുക്കുന്നു എന്നുള്ളതാണ്...
250 ൽ താഴെ പെജുകളുള്ള സുവനീറിൽ വെറും ഏഴോളം പേജ് മാത്രമേ പരസ്യങ്ങൾക്ക് വേണ്ടി നീക്കി വച്ചുള്ളൂ..
250 ൽ താഴെ പെജുകളുള്ള സുവനീറിൽ വെറും ഏഴോളം പേജ് മാത്രമേ പരസ്യങ്ങൾക്ക് വേണ്ടി നീക്കി വച്ചുള്ളൂ..
ബാക്കിയെല്ലാം ബ്ളൊഗർമാരുടെ സൃഷ്ടികൾ ആണെന്നു പറയാം...
പല ബ്ളോഗർമാരും ഈ സംരംഭത്തിന് സാമ്പത്തിക സഹായം നലകിയും സഹകരിച്ചു...
അജിത് നീർവിളാകൻ, പകൽക്കിനാവൻ, ഗീതരാജൻ രണജിത്ത് ചെമ്മാട് , കൊട്ടോട്ടിക്കാരൻ തുടങ്ങിയവർ തങ്ങളാലാവും വിധം പണം അഡ്വാൻസ് ആയി തന്ന് ഈ സംരംഭത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തി...
അജിത് നീർവിളാകൻ, പകൽക്കിനാവൻ, ഗീതരാജൻ രണജിത്ത് ചെമ്മാട് , കൊട്ടോട്ടിക്കാരൻ തുടങ്ങിയവർ തങ്ങളാലാവും വിധം പണം അഡ്വാൻസ് ആയി തന്ന് ഈ സംരംഭത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തി...
സുവനീർ വിതരണം നടത്തുമ്പോൾ ബ്ളോഗർമാർ മനസ്സറിഞ്ഞു തരുന്ന സംഭാവനയിൽ നിന്നു വേണം ബാക്കി പ്രസ്സിലെ തുകയും മറ്റു ബാദ്ധ്യതകളും തിരിച്ചു നൽകാൻ...
സൈകതം ബുക്സിന്റെ പ്രവർത്തകരായ ജസ്റ്റിൻ ജേക്കബും, നാസർ കൂടാളിയും ഈ സംരംഭത്തോട് എല്ലാ രീതിയിലും സഹകരിക്കുകയും ഇതിന്റെ വിജയത്തിനായി സമയം കണ്ടെത്തുകയും ചെയ്തു എന്ന് നന്ദിപൂർവ്വം സ്മരിക്കുന്നു...
ഡിസൈൻ ജോലികൾ ജോലിത്തിരക്കിനിടയിൽ ചെയ്തു തന്ന ബിജു കൊട്ടിലയ്ക്കും പ്രത്യേക നന്ദി...
ഡിസൈൻ ജോലികൾ ജോലിത്തിരക്കിനിടയിൽ ചെയ്തു തന്ന ബിജു കൊട്ടിലയ്ക്കും പ്രത്യേക നന്ദി...
മാത്രവുമല്ല ഇത്രയം ബൃഹത്തായ ഒരു സംരംഭം ക്രമീകരിച്ചത്, ഇതിന്റെ പിന്നണി പ്രവർത്തകർ പരസ്പരം കാണാതെയാണ് എന്നതാണ് രസകരം! പുതിയകാലത്തിന്റെ സാങ്കേതികത നൽകുന്ന സൗകര്യം മുതലെടുത്ത് ലോകത്തിന്റെ നാനാഭാഗങ്ങളിലിരുന്നുകൊണ്ട് ഗ്രൂപ് ബ്ളോഗുകളിലൂടെയും ഗൂഗിൾ ഗ്രൂപ്പിലൂടെയും നടത്തിയ ചർച്ചയും ഏകോപനവും മലയാളത്തിന്റെ പുസ്തക ചരിത്രത്തിൽത്തന്നെ ആദ്യമായിട്ടായിരിക്കണം....
ഈ മാസവും അടുത്തമാസവുമായി അവസാനത്തോടെ 'ഈയെഴുത്ത്' വിതരണം പൂർത്തിയാവും...
ബ്ളോഗ് മീറ്റിൽ വച്ച് പലരും കൊറിയർ ചാർജ്ജ് അടക്കമുള്ള സഹായം മീറ്റ് കോർഡിനേറ്റർ കൊട്ടോട്ടിക്കാരനെ ഏല്‍പ്പിക്കുകയും അഡ്രസ്സ് കൈമാറുകയും ചെയ്തിട്ടുണ്ട്..
അവർക്ക് ഉടനെ കൊറിയർ ആയോ എഡിറ്റോറിയൽ അംഗങ്ങൾ നേരിട്ടോ പുസ്തകം കൈമാറുന്നതാണ്!
പലരും പലയിടങ്ങളിലായി കമന്റിലൂടെയും മെയിലിലൂടെയും ചാറ്റിലൂടെയും ഫോണിലൂടെയുമൊക്കെ പുസ്തങ്ങൾ ബുക് ചെയ്തിട്ടുണ്ട്...
അവരെയൊക്കെ ഏകോപ്പിച്ചുകൊണ്ടിരിക്കുന്നു...
അവരെയൊക്കെ ഏകോപ്പിച്ചുകൊണ്ടിരിക്കുന്നു...
പുസ്തകം ആവശ്യമുള്ളവർ,
തങ്ങൾക്ക് ആവശ്യമുള്ള കോപ്പി link4magazine@gmail.com
എന്ന അഡ്രസ്സിലേയ്ക്ക് തങ്ങളുടെ പോസ്റ്റൽ വിലാസവും
ഫോൺ നമ്പരും അടക്കം മെയിൽ ചെയ്താൽ, വി.പി.പി ആയോ, കൊറിയർ ആയോ, എഡിറ്റോറിയൽ അംഗങ്ങൾ നേരിട്ടോ എത്തിക്കുന്നതാണ്...
തങ്ങൾക്ക് ആവശ്യമുള്ള കോപ്പി link4magazine@gmail.com
എന്ന അഡ്രസ്സിലേയ്ക്ക് തങ്ങളുടെ പോസ്റ്റൽ വിലാസവും
ഫോൺ നമ്പരും അടക്കം മെയിൽ ചെയ്താൽ, വി.പി.പി ആയോ, കൊറിയർ ആയോ, എഡിറ്റോറിയൽ അംഗങ്ങൾ നേരിട്ടോ എത്തിക്കുന്നതാണ്...
തുഞ്ചൻ മീറ്റിലും "ഈയെഴുത്തിന്റ" പിന്നണിയിലും പ്രവർത്തിച്ച എല്ലാ സുമനസ്സുകൾക്കും നന്ദി അറിയിച്ചുകൊണ്ട്
ഹൃദയപൂർവ്വം...
ബ്ളോഗ് മാഗസിൻ/തുഞ്ചൻ മീറ്റ് പ്രവർത്തകർ...
Related Posts .....
പുസ്തകം ആവശ്യമുള്ളവർ,
ReplyDeleteതങ്ങൾക്ക് ആവശ്യമുള്ള കോപ്പി link4magazine@gmail.com
എന്ന അഡ്രസ്സിലേയ്ക്ക് തങ്ങളുടെ പോസ്റ്റൽ വിലാസവും
ഫോൺ നമ്പരും അടക്കം മെയിൽ ചെയ്താൽ, വി.പി.പി ആയോ, കൊറിയർ ആയോ, എഡിറ്റോറിയൽ അംഗങ്ങൾ നേരിട്ടോ എത്തിക്കുന്നതാണ്...
"ഈയെഴുത്തിന്റ" പിന്നണിയില്‍ പ്രവർത്തിച്ച എല്ലാവര്ക്കും എന്റെയും നന്ദി
ReplyDeleteഎനിക്ക് കോപി വേണം. ദോഹയിലേക്ക് അയച്ച് തരുമോ?
ReplyDeleteമാസിക കണ്ടപ്പോള്‍ സത്യം പറഞ്ഞാല്‍ ഞെട്ടിപ്പോയി.പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. എല്ലാ ബ്ലോഗേര്‍സും വാങ്ങണം.ഇല്ലങ്കില്‍ തീരാ നഷ്ട്ടം തന്നെയാണ്. അത്രയ്ക്ക് ഭംഗിയായിടുണ്ട് മാഗസിന്.
ReplyDeleteബ്ലോഗ് മീറ്റ് എന്നിലും നിറക്കുന്നു ഊർജ്ജം, ഒരു കൊച്ച് അരുവി പോൽ ; നന്ദി… നന്ദി….
ReplyDeleteഈമെയിൽ അയച്ചിട്ടുണ്ട്.. ഒരു കോപ്പി അയക്കുമല്ലോ...
ReplyDeleteകാത്തിരിക്കുന്നു...
നന്ദി... നന്ദി... നന്ദി.....
ReplyDeleteഎല്ലാര്ക്കും....
ഈ സോവനീര്‍ വിതരണം കൂടി പൂര്‍ത്തിയായാല്‍ ധന്യം....
all wishes
ReplyDeleteഅതെ..”തുഞ്ചൻ മീറ്റിലും "ഈയെഴുത്തിന്റ" പിന്നണിയിലും പ്രവർത്തിച്ച എല്ലാ സുമനസ്സുകൾക്കും നന്ദി അറിയിച്ചുകൊണ്ട്“ സന്തോഷത്തോടെ..
ReplyDeleteഈ അറിയിപ്പ് എല്ലവരിലേക്കും ഞാന്‍ മെയില്‍ വിട്ടുന്നു
ReplyDeleteഎനിക്കും വേണം ഒരു കോപ്പി. ഓവര്‍സീസ് മെയിലിംഗ് ഉണ്ടോ എന്തോ?
ReplyDeleteപ്രിയ രഞ്ജിത്ത്,
ReplyDeleteതുഞ്ചന്‍ മീറ്റിനോടനുബന്ധിച്ച് പുറത്തിറങ്ങിയ
മറ്റു പോസ്റ്റുകളും ഞാന്‍ ഇവിടെ ലിസ്റ്റ് ചെയ്ത് ലിങ്ക് ആയി ഇട്ടിട്ടുണ്ട്.
താങ്കളുടേതും അതില്‍ ചേര്‍ത്തിരിക്കുന്നു.
കാണുമല്ലോ.
ലിങ്ക് :
http://entevara.blogspot.com/
nice work...
ReplyDeleteരാമചന്ദ്രന്റെ ചോദ്യം ആവർത്തിക്കുന്നു...ദോഹയിൽ കിട്ടാനുള്ള വഴി??...
ReplyDeleteഈ സംരഭത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും ഹൃദയം നിറഞ്ഞ
ReplyDeleteഅഭിനന്ദനങ്ങള്‍ അറിയിക്കുന്നു..ഇനിയും കൂടുതല്‍ ഉയരങ്ങളിലേക്കെത്താന്‍
ഈ ഊര്‍ജ്ജം തുണയാകട്ടെ.
തുഞ്ചൻ മീറ്റിലും "ഈയെഴുത്തിന്റ" പിന്നണിയിലും പ്രവർത്തിച്ച എല്ലാ സുമനസ്സുകൾക്കും നന്ദിയും അഭിനന്ദനങ്ങളും...!!
ReplyDeleteഎനിക്കും വേണം ഒരു കോപ്പി. വിലാസവും, നമ്പറും മെയില്‍ ചെയ്യാം. നന്ദി..:)
ReplyDeleteഎല്ലാവിധ ആശംസകളും .
ReplyDeleteനിങ്ങളുടെയെല്ലാം കൂട്ടായ പ്രയത്നത്തിന്റെ ഫലമായി’ഈയെഴുത്തും’ അങ്ങിനെ പൂർത്തിയായി...
ReplyDeleteഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാഅണിയറ പ്രവർത്തകർക്കും കൂപ്പുകൈ...
രണ്ട് കോപ്പി എന്റെ നാട്ടിലെ വിലാസത്തിൽ വി.പി.പി യായി
അയക്കുമല്ലൊ
address
MuralleMukundan
Thayyil House
P.O. Nedupuzha
Thrissur -680 015.
പിന്നെ
ഇതിനോടനുബന്ദിച്ച് എന്തെങ്കിലും സാമ്പത്തിക ബാധ്യതയുണ്ടായിട്ടുണ്ടെങ്കിൽ സഹായിക്കാനും ബിലാത്തിബൂലോഗർ തയ്യാറാണ് കേട്ടൊ ഭായ്
വിജയത്തില്‍ അവസാനിച്ച പ്രയത്നത്തിനു ആദരം ...:)
ReplyDelete4 കോപ്പിക്കുള്ള പണം അടച്ചിട്ടുണ്ട്.
ReplyDeleteചെമ്മാടാ,എനിക്കൊരു കോപ്പി വേണംട്ടോ.
ReplyDeleteഎനിക്കും വേണം ഒരു കോപ്പി. ഓവര്‍സീസ് മെയിലിംഗ് ഉണ്ടോ...?
ReplyDeleteആശംസകള്‍
ReplyDeleteഎറണാകുളത്തുള്ള ആരെങ്കിലും എഡിറ്റോറിയല്‍ ബോര്‍ഡില്‍ ഉണ്ടോ...ഉണ്ടെങ്കില്‍ അദ്ദേഹത്തിന്റെ ഫോണ്‍ നമ്പര്‍ തരുമോ..എനിക്കും ഒരു കോപ്പി വേണം...
നാട്ടിലെ വിലാസം മെയില്‍ ചെയ്തിട്ടുണ്ട്..... എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങള്‍......
ReplyDeleteവലിയ ഒരു സംരംഭം തന്നെയായിരുന്നു അത്. ഇതിനു വേണ്ടി ബുദ്ധിമുട്ടിയ എല്ലാവരേയും അഭിനന്ദിക്കുന്നു. ( രണ്ടു കോപ്പി ബുക്കു ചെയ്തിട്ടുണ്ട്, എനിക്കും നിരഞ്ജനും) രഞ്ജിത് വന്നിരുന്നില്ല അല്ലേ, ഞാൻ തിരക്കിയിരുന്നു.
ReplyDeleteവലിയ സംരഭം നന്നായി വിജയിപ്പിച്ചിരിക്കുന്നു.. ഹാറ്റ്സ് ഒഫ്.
ReplyDeleteപങ്കാളികളായ ഓരോത്തര്‍ക്കും ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങള്‍. ചെമ്മാടിന് ഒരു സ്പെഷ്യല്‍ പൂച്ചണ്ട്.
അബുദാബിയില്‍ കോപ്പി എത്തിയാല്‍ എനിക്കും ഒന്ന്
ആദ്യമായി ഈ സംരഭത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.പിന്നെ ഈമെയിൽ അയച്ചിട്ടുണ്ട്.കോപ്പി അയക്കുമെന്ന വിശ്വാസത്തോടെ കാത്തിരിക്കുന്നു.
ReplyDeleteഎനിക്ക് രണ്ടു കോപ്പി വേണം. അഡ്രസ്സ് മെയിൽ ചെയ്തിട്ടുണ്ട്.
ReplyDeleteരണ്ട് കോപ്പി ഞാനും ഓർഡർ ചെയ്തിട്ടുണ്ട്
ReplyDeleteഎനിക്കും വേണം കോപ്പി!
ReplyDeleteമലയാളം ബൂലോകത്തിലെ ചരിത്രപരമായ നാഴികക്കല്ലാണ് ഇത്.
എല്ലാ ബൂലോകരും, മലയാളസ്നേഹികളും ഇതു വാങ്ങൂ, വായിക്കൂ!
Hats off
ReplyDeleteഇങ്ങു കുവൈറ്റില്‍ എത്തുമോ കോപ്പി .....അറിയിക്കണേ ............
എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങള്‍.....നാട്ടിലെ വിലാസം മെയില്‍ ചെയ്തിട്ടുണ്ട്.
ReplyDeleteസുവനീറിനു കോപ്പി ഒന്നിനു എത്ര തുകയെന്നും തപാല്‍ / കൊറിയര്‍ ചാര്‍ജ്ജ് പുറമേ /അടക്കം എന്നുമൊക്കെ വിശദമായി ബ്ലോഗ് പോസ്റ്റില്‍ (മറ്റിടങ്ങളിലും) പരസ്യപ്പെടൂത്തിയാല് നന്നായിരുന്നു.
ReplyDeleteഅഭിനന്ദനങള്‍
ReplyDeleteഎനിക്കും വേണം ഒരു കോപ്പി.
ReplyDeleteഅഡ്രസ്സും ഫോണ്‍ നമ്പരും ഇതാ അയക്കുകയായി.
ഓവർസീസ് കോപ്പികൾ അതാതു രാജ്യങ്ങളിലെ ബ്ളോഗർമാർ വഴി അടുത്തമാസം എത്തിക്കാം...
ReplyDeleteഅവിടെനിന്നു നിങ്ങൾക്ക് കൈപ്പറ്റാൻ കഴിയുമല്ലോ?
അതെക്കുറിച്ചുള്ള വിശദാംശങ്ങൾ മെയിൽ വഴി അറിയിക്കാം....
മെയിൽ വഴി ബുക്ക് ചെയ്യുന്നവർക്ക്
ഈ മാസം അവസാനത്തോടെയും അടുത്ത മാസം ആദ്യവാരത്തോടെയും വിതരണം പൂർത്തിയാക്കാം...
എനിക്കും വേണം
ReplyDeleteഎനിക്കും
ReplyDeleteആശംസകള്‍ വളരെ ഭംഗിയായി കാര്യങ്ങള്‍ നടന്നല്ലോ. കഴിഞ്ഞ തവണ വന്നിരുന്നു, ഇത്തവണ എനിക്ക് വരാന്‍ കഴിഞ്ഞില്ല, വളരെ വിഷമം ഉണ്ട്.
ReplyDeleteഞാന്‍ മെയില്‍ അയച്ചിട്ടുണ്ട്. എനിക്ക് മൂന്ന് കോപ്പി വേണം, ബാങ്ക് വിവരങ്ങള്‍ തന്നാല്‍ കാശ് മുന്‍കൂറായി തന്നെ അടയ്ക്കാം.
പിന്നെ, ബിലാത്തിച്ചേട്ടന്‍ പറഞ്ഞതുപോലെ, ....അണ്ണാരക്കണ്ണനും.....തന്നാലായതുപോലെ തീര്‍ച്ചയായും സഹകരിക്കാം...നന്ദി
നാട്ടിലെ വിലാസം അയച്ചിട്ടുണ്ട്.....
ReplyDeleteകേട്ടറിവ് കൊണ്ട് ഒരുപാട് ആസ്വോദിചെങ്കില് ....
ReplyDeleteഎത്തിപെടാന്‍ കഴിഞ്ഞിരുന്നെങ്കിലോ ....
തീരാ നഷ്ടം തന്നെയാണ് .....
എനിക്കും വേണം സൊവനീർ.
ReplyDeleteഇ.എ.സജിം
ന്യൂസ്റ്റാർ, തട്ടത്തുമല പി.ഒ,
തിരുവനന്തപുരം-695614
ഒരു കോപ്പി എന്റെ നാട്ടിലെ വിലാസത്തിലും...മുരളി ചേട്ടന് പറഞ്ഞപോലെ എന്തെങ്കിലും സാമ്പത്തിക ബാദ്യതയുണ്ടെങ്കില് ബിലാത്തി ബ്ലോഗേര്‍സ് സഹായിക്കാം... My home address in India.. C.K.SAMAD
ReplyDeleteADVOCATE,
IRUMBUZHI(PO)
MALAPPURAM
KERALA. 676513
പരസ്യക്കാരിൽ നിന്നും, മാഗസിൻ കൈപ്പറ്റുന്നവരിൽ നിന്നും പണം സംഭരിക്കാൻ കഴിയുന്നതുവരെ, ചില സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു...
ReplyDeleteഏകദേശം നാല്‍പ്പതിനായിരത്തോളം രൂപ കൂടി ഇനിയും പ്രസ്സിൽ കൊടുക്കാനുണ്ട്, എന്നാലേ മുഴുവൻ പുസ്തകവും കയ്യിൽ കിട്ടൂ...
ഈയവസരത്തിൽ പതിനായിരം രൂപ തന്ന് സഹായിക്കാൻ
സന്മനസ്സ് കാണിച്ച ശ്രീ മുരളീ മുകുന്ദൻ ബിലാത്തിപട്ടണത്തിന് പ്രത്യേക നന്ദി!
അഭിനന്ദനങ്ങള്‍.. എനിക്കും വേണം.....................,
ReplyDeleteഎല്ലാവിധ ആശംസകളും .
ReplyDeleteപ്രിയ സുഹൃത്തുക്കളെ, ഈയെഴുത്ത് ബ്ളോഗ് സുവനീറിന്റെ പ്രിന്റിംഗ് അവസാനഘട്ടത്തിലാണ്
ReplyDeleteമുഴുവൻ സുവനീറും മെയ് 20ആം തിയ്യതിയോടെ ലഭ്യമാകും..
മുപ്പതാം തിയ്യതിയോടെ വിതരണം ഏകദേശംപൂർത്തിയാകും....
മീറ്റിൽ വച്ച് പണം അടച്ചവർക്കും...
link4magazine@gmail.com മെയിൽ വഴി ആവശ്യപ്പെട്ടവർക്കും ഈ മാസം അവസാനത്തോടെ സുവനീർ ലഭ്യമാക്കുന്നതിനുള്ള ഏർപ്പാടുകൾ ചെയ്തുവരുന്നു....
സുവനീർ ലഭ്യതയ്ക്ക് അല്പം താമസം ഉണ്ടായതിൽ ഖേദിക്കുന്നു....
ഞാന്‍ മെയിലയച്ചിരുന്നു. ഇതുവരെ കിട്ടിയില്ല. എങ്ങിനെയാണു കിട്ടുക.
ReplyDeleteആശംസകളോടെ..
ReplyDeletewww.absarmohamed.blogspot.com