Friday, February 11, 2011

ബ്ളോഗ് സുവനീർ പ്രാഥമിക വിവരണങ്ങൾ

പ്രിയരേ, തുഞ്ചൻ മീറ്റിന്റെ കൊടിതോരണങ്ങൾ ലോകമെങ്ങുമുള്ള സൈബർമരങ്ങളിൽ തൂങ്ങിക്കഴിഞ്ഞു..
ആരവാരങ്ങാളും ആർപ്പുവിളികളുമായി ആബാലവൃദ്ധം ബ്ളോഗർമാരും തുഞ്ചൻ ഉൽസവത്തിന്റെ ആഘോഷലഹരിയെ ഇപ്പോഴേ  നെഞ്ചേറ്റിക്കഴിഞ്ഞു...

കൊട്ടോട്ടിക്കാരനും കൂട്ടരം വലിയ ചെരുവത്തിൽ ശർക്കരമിഠായിയും ജിലേബിയും ലഡ്ഡുവുമൊക്കെ ഇപ്പൊഴേ തയ്യാറാക്കി വച്ചു എന്നറിഞ്ഞു...
എൻ.ബി. സുരേഷിന്റെ നേതൃത്വതിലുള്ള ബൂലോഗ സമ്പൂർണ്ണ സ്മരണികയുടെ എഡിറ്റോറിയൽ കോർഡിനേറ്റിംഗ് ജോലികൾ ദ്രുതഗതിയിൽ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു...
പുസ്തകത്തിന്റെ രൂപത്തെക്കുറിച്ചും ഉള്ളടക്കത്തെക്കുറിച്ചുമുള്ള ഏകദേശ രൂപം എഡിറ്റോറിയൽ ഓർഗനൈസിംഗ് ഗ്രുപ്പുകളുടെ ചർച്ചയിലൂടെ ഉരുത്തിരിഞ്ഞിരിക്കുന്നു...

ഏകദേശം 250 പേജുള്ള സ്മരണിക A/4 സൈസിലാണ്‌ പ്രിന്റ് ചെയ്യാൻ ഉദ്ദ്യേശിക്കുന്നത്! ഒന്നര ലക്ഷത്തോളം രൂപ ചിലവു വരുന്ന ഈ സംരഭത്തിന്‌ വളരെ വിഷമമേറിയ അണിയറ പ്രവർത്തനങ്ങളാണ്‌ വേണ്ടി വരിക എന്നറിയാമല്ലോ? മുഖ്യമായും പരസ്യച്ചിലവു കൊണ്ട്തന്നെയാണ്‌ ഇതിന്റെ ചിലവുകൾ നിർവ്വഹിക്കാൻ കഴിയുക..!
പിന്നെ പുസ്തകം കൈമാറുമ്പോൾ ലഭിയ്ക്കുന്ന സംഭാവനകളും പ്രതീക്ഷിക്കാം...

2000 ത്തിനു മുകളിൽ മലയാളം ബ്ളോഗെഴുത്തുകാരുള്ള നമ്മുടെ ബൂലോഗത്തിൽ നിന്ന് എകദേശം 200ൽ താഴെ ബ്ളോഗർമാരുടെ സൃഷ്ടികളേ ഈ പുസ്തകത്തിൽ പരമാവധി ഉൾക്കൊള്ളിക്കാൻ കഴിയൂ... അതുകൊണ്ട് തന്നെ സൃഷ്ടികൾ തെരെഞ്ഞെടുക്കൽ അതീവാ ദുഷ്കരമായിരിക്കും എന്നറിയാമല്ലോ? സുരേഷ് മാഷിന്റെ നേതൃത്വത്തിൽ മനോരാജ്, നിരക്ഷരൻ, മുരളീ കൃഷ്ണ, ഗീത, ലീല.എം. ചന്ദ്രൻ, ചന്ദ്രകാന്തം, ഹരി മാത്സ് ബ്ളോഗ്, നന്ദകുമാർ, സൂരജ്, പകൽക്കിനാവൻ, പാവത്താൻ, ചിത്രകാരൻ, മുള്ളൂക്കാരൻ, കുഴൂർ വിൽസൺ, ലിഡിയ, ഡോണ മയൂര  ആന്റണി ബോബന് തുടങ്ങി ഇരുപത്തഞ്ചോളം എഡിറ്റോറിയൽ ബോർഡ്  അംഗങ്ങളുടെയും,ബിജു കൊട്ടില, ജയരാജ്, നന്ദകുമാർ, ഖാൻ പോത്തൻ കോട് തുടങ്ങിയ പത്തോളം ഡിസൈനർമാരുടെയും നേതൃത്വത്തിൽ എഡിറ്റോറിയൽ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നു...

ബൂലോഗത്തുനിന്നു തന്നെയുള്ള പല ഗ്രൂപ്പുകളും പ്രസാധകരും ഇതിന്റെ പ്രിന്റിംഗ് ജോലികൾ ഏറ്റെടുക്കാൻ താല്പ്പര്യം അറിയിച്ചിട്ടുണ്ട്, എന്നത് വളരെ സന്തോഷകരമായ കാര്യമാണ്‌...

ബ്ളോഗർമാർക്കു പരിചയമുള്ളതോ ബന്ധമുള്ളതോ ആയ പ്രസ്സുകളിൽ നിന്ന് ഇതിന്റെ ക്വെട്ടേഷൻ സ്വീകരിക്കുകയോ, ഏകദേശ തുക അറിയിക്കുകയോ ചെയ്താൽ ഉപകാരമായിരിക്കും..
അതുകൊണ്ട് തന്നെ ഇനിയും താല്പ്പര്യമുള്ളവർക്ക് ഇതിന്റെ പ്രിന്റിംഗ് പ്രവർത്തനം ഏറ്റെടുക്കാവുന്നതാണ്‌ എല്ലാ ഡിസൈൻ ജോലികളും തീർത്ത് സി.ഡി. രൂപത്തിലാക്കി തരുന്ന പ്രൊജക്റ്റിന്റ്രെ പരമാവധി കുറഞ്ഞ തുക എത്രയാണെന്ന്  link4magazine@gmail.com         എന്ന മെയിൽ അഡ്ഡ്രസ്സിൽ അറിയിച്ചാൽ വളരെ നന്നായിരിക്കും

പുസ്തകത്തിന്റെ സാങ്കേതിക വിവരങ്ങൾ താഴെ:

Size : A4
Quantity 1000
Page 248+cover
Cover : 300 gsm Art card Multi color
Front & Back (laminaton front side only)
Inner pages : 60/80 gsm Art Paper
50 Pages multi color 200 pages single color
perfect binding

കൂടാതെ ഇതിലേയ്ക്കുള്ള പരസ്യങ്ങൾ പല ബ്ളോഗർമാരും ഓഫർ ചെയ്തിട്ടുണ്ട്...

പരസ്യവരുമാനത്തിലൂടെ മാത്രം മുന്നോട്ടു കൊണ്ട് പോകാൻ കഴിയുന്ന ഈ സംരംഭത്തിന്റെ പരസ്യ സമാഹരണവും മറ്റു ഏകോപന ചർച്ചയും മാഗസിൻ  കോർഡിനേഷന്റെ ഗൂഗിൾ ഗ്രൂപ്പിൽ നടന്നു വരുന്നു..

പരസ്യതാരീഫ് വിവരങ്ങൾ :

Back cover Multi color with lamination : 15000
Inner cover : Multi color without lamination : 10000
Inner Pages : Multi colour
Full Page : 4000
Half Pages : 2500
quarter Pages : 1300
Half Quarter : 750

കൂടാതെ ഇതിന്‌ മാത്രമായി ഒരു സൈറ്റോ ബ്ളോഗോ ഹോസ്റ്റ് ചെയ്യുകയും, മാഗസിനു ലഭിക്കുന്ന എല്ലാ സൃഷ്ടി കളോടും പരസ്യങ്ങളോടും കൂടി അത് എക്കാലവും നിലനിൽക്കത്തക്ക
രൂപത്തിൽ വെബ്ബിൽ ലഭ്യമാക്കുകയും ചെയ്യും...

കൂടാതെ ഇതേ സാധ്യതകളോട് കൂടി ഇതിന്റെ പിഡിഎഫ്.  തയ്യാറാക്കുകയും അത് എല്ലാ ഓണലൈൻ
വായനക്കാർക്കും എത്തിച്ചു നൽകുകയും ചെയ്യാം....

ഇതിലേയ്ക്ക് പല ബ്ളോഗർമാരും ഹൃദയപൂർവ്വം പരസ്യങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്...

പള്ളിയറ ശ്രീധരൻ, സൈകതം ടീം, യൂസഫ്പ, സമീർ തിക്കോടി, ശശി ചിറയിൽ കുഞ്ഞൂസ്, സാബു  തുടങ്ങിയവർ പരസ്യം വാഗ്ദാനം ചെയ്തവരിൽ ചിലരാണ്‌...
കൂടാതെ മറ്റു രാജ്യങ്ങളിൽ നിന്നും ബ്ളോഗർമാർ പരസ്യ കോർഡിനേഷൻ നൽകാമെന്ന് അറിയിച്ചിട്ടുണ്ട്...

ബ്ളോഗർമാരിൽ ആർക്കെങ്കിലും ഇതുമായി സഹകരിക്കാനോ പരസ്യം നൽകുവാനോ ആഗ്രഹിക്കുന്നെങ്കിൽ വിശദാംശങ്ങൾ  link4magazine@gmail.com   എന്ന മെയിൽ അഡ്ഡ്രസ്സിലേയ്ക്ക് അയച്ചാൽ ഉപകാരമായിരിക്കും.. അല്ലെങ്കിൽ ഇവിടെ കമന്റ് ആയി ഇട്ടലും മതി, കോർഡിനേഷൻ വിംഗ് അംഗങ്ങൾ അവരുമായി ബന്ധപ്പെടുന്നതായിരിക്കും...
കൊട്ടോട്ടിക്കാരൻ, ജിക്കു വർഗ്ഗീസ്, ജസ്റ്റിൻ ജേക്കബ്, കുഞ്ഞൂസ്, ശശി ചിറയിൽ, പള്ളിയറ ശ്രീധരൻ, മൈ ഡ്രീം്‌സ്, കലാവല്ലഭൻ, നാസർ കൂടാളി, സഗീർ പണ്ടാരത്തിൽ, യൂസഫ്പ, മുരളീ മുകുന്ദൻ, ആചാര്യൻ, സിദ്ദീഖ് തൊഴിയൂർ, ഉമ്മു അമ്മാർ, ഹൻലല്ലത്ത്, ജ്യോതിസ് തുടങ്ങിയവരുടെ ഒരു പ്രഗൽഭ നിര പരസ്യപ്രവർത്തനങ്ങളെക്കുറിച്ചും രൂപവൽക്കരണത്തെക്കുറിച്ചും ഉള്ള മറ്റ്  ഏകോപനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു...!

ഇനി പറയാനുള്ളത് സൃഷ്ടികളെക്കുറിച്ചാണ്‌!

എഡിറ്റോറിയൽ അംഗങ്ങൾ കഥ, കവിത, ലേഖനം, നർമ്മം, യാത്ര തുടങ്ങിയ തെരഞ്ഞെടുക്കുന്നതിനുള്ള ഗ്രൂപ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്...
ബോർഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികൾ സുരേഷ്മാഷിന്റെ നേതൃത്വത്തിലുള്ള അവസാന തിരഞ്ഞെടുപ്പിൽ ഉൾപ്പെട്ടാൽ അതാത് ബ്ളോഗർമാരെ അറിയിക്കുന്നതായിരിക്കും...

അതി വിശാലമായ ബൂലോഗത്തിൽ നിന്നും താങ്കളുടെ ബ്ളോഗ്, എഡിറ്റോറിയൽ അംഗങ്ങളുടെ ശ്രദ്ധയില്പ്പെടുന്നതിനായി, താങ്കളുടെയോ, താങ്കൾ ശ്രദ്ധിക്കപ്പെട്ട മറ്റു ബ്ളോഗുകളുടെയോ ലിങ്കുകൾ  link4magazine@gmail.com എന്ന അഡ്രസ്സിലേയ്ക്ക് മെയിൽചെയ്താൽ എഡിറ്റോറിയൽ പ്രവർത്തകരുടെ ജോലി എളുപ്പമായിത്തീരും....
താഴെ പറയുന്ന രീതിയിലാണ്‌ സൃഷ്ടികൾ ഉൾപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്...
1. കവിത,
2. കഥ,
3. അഭിമുഖം
4. ചർച്ച
5. ലേഖനം (അനുഭവം, പ്രവാസം പരിസ്ഥിതി, രാഷ്ട്രീയം, മനുഷ്യാവകാശം)
6. നർമ്മം
7. യാത്രാ വിവരണം
8. പാചകം
9. ബ്ളോഗ് നാൾവഴികളെക്കുറിച്ചും ടിപ്സുകളെക്കുറിച്ചുമുള്ള  ലേഖനം
10.ബ്ളോഗിംഗ് എങ്ങിനെ എന്ത് തുടങ്ങിയ വിവരം ലേഖനം
11. ലളിതമായ  ബ്ളോഗിംഗ്  സാങ്കേതിക വിഷയങ്ങളെക്കുറിച്ച്
12.ബ്ളോഗ് കൈകാര്യം ചെയ്ത ശാസ്ത്ര വിഷയങ്ങൾ
13. സിനിമാ റിവ്യൂ, മറ്റ്  നിരൂപണങ്ങൾ
14. ഗ്രൂപ്പ് ബ്ളോഗുകളെ /ബ്ളോഗ് കൂട്ടായ്മകളെ കുറിച്ച് അവ ഏതൊക്കെ?
     കവിതാ ഗ്രൂപ്പ്, കഥാ ഗ്രൂപ്പ് ,നർമ്മ ഗ്രൂപ്പ്, ചാരിറ്റി ഗ്രൂപ്പ്
     അക്കാദമികൾ, കൗൺസിലുകൾ, പ്രാദേശിക ബ്ളോഗ് കൂട്ടായ്മകൾ
     വനിതാ വേദി, തുടങ്ങിയവ....
15. ബ്ളോഗ് പത്രങ്ങൾ ഏതൊക്കെ? അവയുടെ സേവനം
16. ഇതുവരെ നടന്ന ബ്ളോഗ് മീറ്റുകളെക്കുറിച്ചുള്ള വിവരങ്ങൾ
17. ബ്ളോഗിൽ നിന്ന് വെളിച്ചം കണ്ട പുസ്തകങ്ങൾ; വിവരണം
18. അഗ്രഗേറ്ററുകളും അവയുടെ സേവനവും എന്ന    വിഷയത്തെക്കുറിച്ചുള്ള  ലേഖനം
19. ബ്ളോഗ് എഴുതുന്ന മുഖ്യധാരാ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും;ചെറു വിവരണം
20 ബ്ലോഗെഴുതുന്ന കുട്ടികളുടെ പ്രത്യേക വിഭാഗം
21. കാർട്ടൂൺ ബ്ളോഗ്സ്/ഫോട്ടോ ബ്ളോഗ്സ്
22. നമ്മുടെ ഇടയിൽ നിന്ന് പിരിഞ്ഞുപോയവരെ അനുസ്മരിക്കുന്ന ഓർമ്മക്കുറിപ്പ്.
ഈ വിഭാഗങ്ങളിലൊന്നും പെടാത്ത മറ്റു കാതലായ വിഷയങ്ങളോ വിഭാഗങ്ങളോ ഉണ്ടെങ്കിൽ കമ്ന്റ്റിലൂടെ അറിയിക്കാം...
സൃഷ്ടികളുടെ ലിങ്കുകൾ ഫെബ്രുവരി 20 നകം അയക്കേണ്ടതാണ്‌...
പരസ്യം തന്ന് ഈ സംരംഭത്തോട് സഹകരിക്കാൻ താല്പ്പര്യമുള്ളവർ link4magazine@gmail.com  മെയിലിലൂടെയോ കമന്റിലൂടെയോ അറിയിക്കുമല്ലോ?
കൂടാതെ, ഈ സുവനീറിനു യോജിച്ച പേരും മുഖചിത്രവും.. ബ്ളോഗേഴ്സിൽ നിന്നും ക്ഷണിക്കുന്നു...

തെരഞ്ഞെടുത്ത ബ്ലോഗേഴ്സിന്റെ പേരും വിവരവും പുസ്തകത്തിൽ ഉൾപ്പെറ്റുത്തുന്നതായിരിക്കും പുറം കവറിൽ ഉൾപ്പെടുത്തേണ്ട വിവരങ്ങളെക്കുറിച്ചുള്ളഒരു ഏകദേശരൂപം ഈ കുറിപ്പ് മുഴുവൻ വായിച്ചാൽ ലഭിയ്ക്കുന്നതായിരിക്കും...

കവർ പേജിന്റെ jpeg imageഉം കൂടാതെ പേരും  link4magazin@gmail.com എന്ന മെയിൽ അഡ്രസ്സിലേയ്ക്ക് അയയ്ക്കാം ...
എല്ലാ ബ്ളോഗേഴ്സിന്റെയും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്,
ഹൃദയപൂർവ്വം...
എഡിറ്റോറിയൽ പ്രവർത്തകർ....

Wednesday, February 2, 2011

ബ്ളോഗ് സുവനീർ 'തുഞ്ചൻ മീറ്റ് 2011'


പ്രിയ ബൂലോകരേ,
'തുഞ്ചൻ മീറ്റ്' കമന്റ് ചർച്ചയിലൂടെ  ഉരുത്തിരിഞ്ഞ ഒരു പ്രധാന കാര്യം ബ്ളോഗ് സൃഷ്ടികളും മറ്റു വിവരങ്ങളും ഉൾപ്പെടുത്തി ഒരു  സ്മരണിക പ്രസിദ്ധീകരിക്കുക എന്നതാണ്‌!
ബ്ലോഗർ ചിത്രകാരൻ പ്രാഥമികമായി മുന്നോട്ട് വച്ച ഈ അഭിപ്രായം
മറ്റു കമ്ന്റ്റുകളിൽ മുങ്ങി വിശദമായി ചർച്ചയ്ക്കെടുക്കാൻ കഴിയുന്നില്ല. അതുകൊണ്ടാണ്‌ മാഗസിനെക്കുറിച്ചുള്ള ചർച്ച ഈ ബ്ളോഗിലേയ്ക്ക് മാറ്റുന്നത്,

കഴിയാവുന്ന/താല്പ്പര്യമുള്ള എല്ലാ ബ്ളോഗർമാരുടെയും സൃഷ്ടികൾ, കൂടാതെ ബൂലോഗത്ത് ഇപ്പോൾ നമ്മുടെ കൂടെ ഇല്ലാത്ത അങ്കിൾ, ജ്യോനവൻ, രമ്യാ ആന്റണി, (ലിസ്റ്റ് പൂർണ്ണമല്ല) എന്നിവരുടെ ഓർമ്മക്കുറിപ്പുകൾ, ഇപ്പോൾ നിലവിലുള്ള/താല്പ്പര്യമുള്ള എല്ലാ ബ്ലോഗർമാരുടെ പേരും ബ്ളോഗ് ലിങ്കുകളും മെയിൽ അഡ്രസ്സും എന്നിവയെല്ലാം ഉൾപ്പെടുത്തി സമഗ്രമായ ഒരു ബ്ലോഗേർസ് മാഗസിൻ 2011 അച്ചടിച്ചിറക്കിയാൽ നന്നായിരിക്കുമെന്ന് ഒട്ടുമിക്ക ബ്ളോഗർമാർക്കും അഭിപ്രായമുണ്ട്...

ബ്ളോഗ് തുടങ്ങുന്നതിനെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളുള്ള ഒരു ലേഖനം (ആദ്യാക്ഷരി അപ്പു, അത് തയ്യാറാക്കിത്തരും എന്ന് വിശ്വസിക്കുന്നു) ഇൻഫ്യൂഷൻ രാഹുൽ മുള്ളൂക്കാരൻ എന്നിവരുടെ  html ട്രിക്കുകളുടെ ഒരു ലഘു കുറിപ്പ്, ബ്ളോഗിൽ നിന്ന് പുസ്തകരൂപത്തിൽ വെളിച്ചം കണ്ട സമാഹാരങ്ങളുടെ വിശദാംശങ്ങളും ഒക്കെ മാഗസിനിൽ ഉൾക്കൊള്ളിച്ചാൽ നന്നായിരിക്കും
പിന്നെ ചർച്ചയിലൂടെ ഉരുത്തിരിഞ്ഞു വരുന്ന വിവരങ്ങളും ചേർത്ത് സമഗ്രമായ ഒരു സ്മരണികയാക്കി തുഞ്ചൻ മീറ്റിന്റെ അമൂല്യമായ ഒരു ബാക്കിമത്രമായ് നമുക്ക് ഇത് എക്കാലവും ഓർമ്മിക്കാം..

നമ്മുടെ പ്രിയപ്പെട്ട ബ്ളോഗർ ശ്രീ എൻ.ബി സുരേഷ് മാഷുമായ് ഇതേക്കുറിച്ചു സംസാരിച്ചപ്പോൾ ഇതിന്റെ ലിറ്റററി എഡിറ്റർ എന്ന അതി ദുഷ്കരമായ ജോലി ഏറ്റെടുക്കാൻ അദ്ദേഹം തയ്യാറായിട്ടുണ്ട്....
ബൂലോഗത്തിന്റെ പ്രതിനിധികളും മറ്റ് മാഗസിനുകളുടെ എഡിറ്റർമാരുമായിരിക്കുന്ന മുരളീകൃഷ്ണ മാലോത്ത്, ഗിരീഷ്, ശ്രീദേവി, നാസർ കൂടാളിഎന്നിവരോടൊക്കെ ഇതേക്കുറിച്ചു സംസാരിച്ചപ്പോൾ ആശാവഹമായ പ്രതികരണമാണ്‌ ലഭിച്ചത്.....
സൗദിയിൽ നിന്നും എന്തു സഹായവും ചെയ്യാമെന്ന് അജിത് നീർവിളാകനും മുഹമ്മദ് കുഞ്ഞി വണ്ടൂരും  യു.എ.യിൽ നിന്ന്  വാഴക്കോടനും പകൽക്കിനാവനും ഇസ്മയിൽ ചെമ്മാടുമൊക്കെയടങ്ങുന്ന ഒരു വൻ നിരയും ഇതിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും സകല വാഗ്ദാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്...

കൂടാതെ ബൂലോകത്തിലെ പ്രവർത്തന നിരതരായ മനോരാജ്, ചിത്രകാരൻ, ജിക്കു വർഗ്ഗീസ് കൊട്ടോട്ടിക്കാരൻ എന്നിവരെല്ലാം ഇതിനു മുന്നിട്ടിറങ്ങാമെന്ന ആവേശകരമായ പ്രതികരണമാണ്‌ നൽകിക്കൊണ്ടിരിക്കുന്നത്..

പുസ്തകത്തിന്റെ സാമ്പത്തിക സ്രോതസ്സിന്‌ വലിയ ബുദ്ധിമുട്ടുണ്ടാവില്ല എന്ന് കരുതുന്നു, പരസ്യങ്ങളിലൂടെ ഒരു 85% തുകയും സംഭരിക്കാൻ കഴിയും എന്ന് തോന്നുന്നു, പിന്നെ പുസ്തകം കൊടുക്കുമ്പോൾ ഒരു നാമമാത്രമായ തുക കഴിയാവുന്നവരിൽ നിന്ന് സ്വീകരിക്കാം ബ്ലോഗർമാരുടെയിടയിൽ നിന്ന് തന്നെയുള്ള വ്യാപാരികളും വ്യവസായികളും ധാരാളം ഉണ്ടല്ലോ? അവർക്കും കഴിയാവുന്ന നല്ലൊരു പരസ്യവും അതനുസരിച്ച് ഒരു തുകയും തരാൻ കഴിയും
ഏകദേശം 200-250 പേജ് വരുന്ന A/4 അല്ലെങ്കിൽ Fullscap സൈസിൽ ഒതുങ്ങുമോ? കവർ 300 gsm Artpaper ചെയ്യാം...
ബാക്കി പേജുകൾ എങ്ങനെ ന്യസ് പ്രിന്റ് മതിയോ അതോ ആർട്ട് പേപ്പർ ഉപയോഗിക്കണമോ? ഉള്ളിൽ എത്ര പേജ് മൾട്ടി കളർ പ്രിന്റ് ഉപയോഗിക്കണം, എത്ര സിങ്കിൾ കളറിൽ പ്രിന്റ് ചെയ്യാം.. പ്രീ പ്രസ്സ് വർക്കുകൾ ഗ്രാഫിക്സ് ഡി.ടി.പി. എന്നിവയ്ക്ക് ബ്ളോഗർമാരുടെ സൗജന്യസേവനം ഉപയോഗിക്കാൻ കഴിയുമോ എന്നിവയെല്ലാം ചർച്ചയിലൂടെ ഉരുത്തിരിയട്ടെ,

ബ്ളോഗേർസിന്‌ പരിചയമുള്ള പ്രസ്സുകളിൽ നിന്ന് താരതമ്യേന കുറഞ്ഞ നിരക്കിൽ ക്വട്ടേഷൻ എടുക്കാൻ ബ്ളോഗർമാർ മുന്നിട്ടറങ്ങട്ടെ, അതല്ലെങ്കിൽ ശിവകാശിയിൽ നിന്ന് പ്രിന്റ് ചെയ്യിക്കണോ എന്നിവയെല്ലാം ചർച്ച ചെയ്യേണ്ടതുണ്ട്,
മാത്രമല്ല, സുരേഷ് മാഷിന്റെ എഡിറ്റിംഗ് നേതൃത്വലുള്ള ഒരു ഒരു പത്തോ പതിനഞ്ചോ അംഗ എഡിറ്റോറിയൽ ബോർഡ് രൂപീകരിക്കുകയും
ഓരോ ജില്ലകൾ കേന്ദ്രീകരിച്ച്  കോർഡിനേഷൻ കമ്മറ്റിക്ക് രൂപം നൽകുകയും ചെയ്താൽ കാര്യങ്ങൾ ഊർജ്ജിതമാകും പരസ്യങ്ങൾ സ്വരൂപിക്കാനും ഫണ്ട് കണ്ടെത്താനും ഈ കമ്മറ്റികൾ മുന്‌കൈയ്യെടുക്കട്ടെ, വിദേശ ബ്ലോഗർമാരെ പ്രതിനിധീകരിച്ച് ഓരോ രാജ്യത്തുനിന്നും ഒരു ഓവർസീസ് കമ്മറ്റി രൂപീകരിക്കുകയും അവർക്കാവുന്ന സഹായങ്ങൾ അവരാൽ ചെയ്യുകയുമാവാം....
ഇത് ബൂലോകത്ത് നിന്നുള്ള തുടർ പ്രസിദ്ധീകരണങ്ങളുടെ ഒരു മുന്നോടിയായി കണക്കാക്കി ഭാവിയിൽ സമാഹാരങ്ങൾ ഇറക്കാൻ താല്പ്പര്യമുള്ളവർക്ക് ഈ സേവനം ഉപയോഗിക്കുകയുമാവാം കൂടാതെ ഒരു ദ്വൈമാസികയോ മാസികയോ ആയ ഒരു ബ്ളോഗ് പത്രിക തുടർച്ചയായി പ്രസിദ്ധീകരിക്കാനും ഈ സംരംഭത്തിൽ നിന്ന് ഊർജ്ജമുൾക്കൊള്ളട്ടെ എന്ന് ആശിക്കുന്നു..
വിശദമായ ചർച്ചകൾ നടക്കട്ടേ....