Friday, February 11, 2011

ബ്ളോഗ് സുവനീർ പ്രാഥമിക വിവരണങ്ങൾ

പ്രിയരേ, തുഞ്ചൻ മീറ്റിന്റെ കൊടിതോരണങ്ങൾ ലോകമെങ്ങുമുള്ള സൈബർമരങ്ങളിൽ തൂങ്ങിക്കഴിഞ്ഞു..
ആരവാരങ്ങാളും ആർപ്പുവിളികളുമായി ആബാലവൃദ്ധം ബ്ളോഗർമാരും തുഞ്ചൻ ഉൽസവത്തിന്റെ ആഘോഷലഹരിയെ ഇപ്പോഴേ  നെഞ്ചേറ്റിക്കഴിഞ്ഞു...

കൊട്ടോട്ടിക്കാരനും കൂട്ടരം വലിയ ചെരുവത്തിൽ ശർക്കരമിഠായിയും ജിലേബിയും ലഡ്ഡുവുമൊക്കെ ഇപ്പൊഴേ തയ്യാറാക്കി വച്ചു എന്നറിഞ്ഞു...
എൻ.ബി. സുരേഷിന്റെ നേതൃത്വതിലുള്ള ബൂലോഗ സമ്പൂർണ്ണ സ്മരണികയുടെ എഡിറ്റോറിയൽ കോർഡിനേറ്റിംഗ് ജോലികൾ ദ്രുതഗതിയിൽ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു...
പുസ്തകത്തിന്റെ രൂപത്തെക്കുറിച്ചും ഉള്ളടക്കത്തെക്കുറിച്ചുമുള്ള ഏകദേശ രൂപം എഡിറ്റോറിയൽ ഓർഗനൈസിംഗ് ഗ്രുപ്പുകളുടെ ചർച്ചയിലൂടെ ഉരുത്തിരിഞ്ഞിരിക്കുന്നു...

ഏകദേശം 250 പേജുള്ള സ്മരണിക A/4 സൈസിലാണ്‌ പ്രിന്റ് ചെയ്യാൻ ഉദ്ദ്യേശിക്കുന്നത്! ഒന്നര ലക്ഷത്തോളം രൂപ ചിലവു വരുന്ന ഈ സംരഭത്തിന്‌ വളരെ വിഷമമേറിയ അണിയറ പ്രവർത്തനങ്ങളാണ്‌ വേണ്ടി വരിക എന്നറിയാമല്ലോ? മുഖ്യമായും പരസ്യച്ചിലവു കൊണ്ട്തന്നെയാണ്‌ ഇതിന്റെ ചിലവുകൾ നിർവ്വഹിക്കാൻ കഴിയുക..!
പിന്നെ പുസ്തകം കൈമാറുമ്പോൾ ലഭിയ്ക്കുന്ന സംഭാവനകളും പ്രതീക്ഷിക്കാം...

2000 ത്തിനു മുകളിൽ മലയാളം ബ്ളോഗെഴുത്തുകാരുള്ള നമ്മുടെ ബൂലോഗത്തിൽ നിന്ന് എകദേശം 200ൽ താഴെ ബ്ളോഗർമാരുടെ സൃഷ്ടികളേ ഈ പുസ്തകത്തിൽ പരമാവധി ഉൾക്കൊള്ളിക്കാൻ കഴിയൂ... അതുകൊണ്ട് തന്നെ സൃഷ്ടികൾ തെരെഞ്ഞെടുക്കൽ അതീവാ ദുഷ്കരമായിരിക്കും എന്നറിയാമല്ലോ? സുരേഷ് മാഷിന്റെ നേതൃത്വത്തിൽ മനോരാജ്, നിരക്ഷരൻ, മുരളീ കൃഷ്ണ, ഗീത, ലീല.എം. ചന്ദ്രൻ, ചന്ദ്രകാന്തം, ഹരി മാത്സ് ബ്ളോഗ്, നന്ദകുമാർ, സൂരജ്, പകൽക്കിനാവൻ, പാവത്താൻ, ചിത്രകാരൻ, മുള്ളൂക്കാരൻ, കുഴൂർ വിൽസൺ, ലിഡിയ, ഡോണ മയൂര  ആന്റണി ബോബന് തുടങ്ങി ഇരുപത്തഞ്ചോളം എഡിറ്റോറിയൽ ബോർഡ്  അംഗങ്ങളുടെയും,ബിജു കൊട്ടില, ജയരാജ്, നന്ദകുമാർ, ഖാൻ പോത്തൻ കോട് തുടങ്ങിയ പത്തോളം ഡിസൈനർമാരുടെയും നേതൃത്വത്തിൽ എഡിറ്റോറിയൽ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നു...

ബൂലോഗത്തുനിന്നു തന്നെയുള്ള പല ഗ്രൂപ്പുകളും പ്രസാധകരും ഇതിന്റെ പ്രിന്റിംഗ് ജോലികൾ ഏറ്റെടുക്കാൻ താല്പ്പര്യം അറിയിച്ചിട്ടുണ്ട്, എന്നത് വളരെ സന്തോഷകരമായ കാര്യമാണ്‌...

ബ്ളോഗർമാർക്കു പരിചയമുള്ളതോ ബന്ധമുള്ളതോ ആയ പ്രസ്സുകളിൽ നിന്ന് ഇതിന്റെ ക്വെട്ടേഷൻ സ്വീകരിക്കുകയോ, ഏകദേശ തുക അറിയിക്കുകയോ ചെയ്താൽ ഉപകാരമായിരിക്കും..
അതുകൊണ്ട് തന്നെ ഇനിയും താല്പ്പര്യമുള്ളവർക്ക് ഇതിന്റെ പ്രിന്റിംഗ് പ്രവർത്തനം ഏറ്റെടുക്കാവുന്നതാണ്‌ എല്ലാ ഡിസൈൻ ജോലികളും തീർത്ത് സി.ഡി. രൂപത്തിലാക്കി തരുന്ന പ്രൊജക്റ്റിന്റ്രെ പരമാവധി കുറഞ്ഞ തുക എത്രയാണെന്ന്  link4magazine@gmail.com         എന്ന മെയിൽ അഡ്ഡ്രസ്സിൽ അറിയിച്ചാൽ വളരെ നന്നായിരിക്കും

പുസ്തകത്തിന്റെ സാങ്കേതിക വിവരങ്ങൾ താഴെ:

Size : A4
Quantity 1000
Page 248+cover
Cover : 300 gsm Art card Multi color
Front & Back (laminaton front side only)
Inner pages : 60/80 gsm Art Paper
50 Pages multi color 200 pages single color
perfect binding

കൂടാതെ ഇതിലേയ്ക്കുള്ള പരസ്യങ്ങൾ പല ബ്ളോഗർമാരും ഓഫർ ചെയ്തിട്ടുണ്ട്...

പരസ്യവരുമാനത്തിലൂടെ മാത്രം മുന്നോട്ടു കൊണ്ട് പോകാൻ കഴിയുന്ന ഈ സംരംഭത്തിന്റെ പരസ്യ സമാഹരണവും മറ്റു ഏകോപന ചർച്ചയും മാഗസിൻ  കോർഡിനേഷന്റെ ഗൂഗിൾ ഗ്രൂപ്പിൽ നടന്നു വരുന്നു..

പരസ്യതാരീഫ് വിവരങ്ങൾ :

Back cover Multi color with lamination : 15000
Inner cover : Multi color without lamination : 10000
Inner Pages : Multi colour
Full Page : 4000
Half Pages : 2500
quarter Pages : 1300
Half Quarter : 750

കൂടാതെ ഇതിന്‌ മാത്രമായി ഒരു സൈറ്റോ ബ്ളോഗോ ഹോസ്റ്റ് ചെയ്യുകയും, മാഗസിനു ലഭിക്കുന്ന എല്ലാ സൃഷ്ടി കളോടും പരസ്യങ്ങളോടും കൂടി അത് എക്കാലവും നിലനിൽക്കത്തക്ക
രൂപത്തിൽ വെബ്ബിൽ ലഭ്യമാക്കുകയും ചെയ്യും...

കൂടാതെ ഇതേ സാധ്യതകളോട് കൂടി ഇതിന്റെ പിഡിഎഫ്.  തയ്യാറാക്കുകയും അത് എല്ലാ ഓണലൈൻ
വായനക്കാർക്കും എത്തിച്ചു നൽകുകയും ചെയ്യാം....

ഇതിലേയ്ക്ക് പല ബ്ളോഗർമാരും ഹൃദയപൂർവ്വം പരസ്യങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്...

പള്ളിയറ ശ്രീധരൻ, സൈകതം ടീം, യൂസഫ്പ, സമീർ തിക്കോടി, ശശി ചിറയിൽ കുഞ്ഞൂസ്, സാബു  തുടങ്ങിയവർ പരസ്യം വാഗ്ദാനം ചെയ്തവരിൽ ചിലരാണ്‌...
കൂടാതെ മറ്റു രാജ്യങ്ങളിൽ നിന്നും ബ്ളോഗർമാർ പരസ്യ കോർഡിനേഷൻ നൽകാമെന്ന് അറിയിച്ചിട്ടുണ്ട്...

ബ്ളോഗർമാരിൽ ആർക്കെങ്കിലും ഇതുമായി സഹകരിക്കാനോ പരസ്യം നൽകുവാനോ ആഗ്രഹിക്കുന്നെങ്കിൽ വിശദാംശങ്ങൾ  link4magazine@gmail.com   എന്ന മെയിൽ അഡ്ഡ്രസ്സിലേയ്ക്ക് അയച്ചാൽ ഉപകാരമായിരിക്കും.. അല്ലെങ്കിൽ ഇവിടെ കമന്റ് ആയി ഇട്ടലും മതി, കോർഡിനേഷൻ വിംഗ് അംഗങ്ങൾ അവരുമായി ബന്ധപ്പെടുന്നതായിരിക്കും...
കൊട്ടോട്ടിക്കാരൻ, ജിക്കു വർഗ്ഗീസ്, ജസ്റ്റിൻ ജേക്കബ്, കുഞ്ഞൂസ്, ശശി ചിറയിൽ, പള്ളിയറ ശ്രീധരൻ, മൈ ഡ്രീം്‌സ്, കലാവല്ലഭൻ, നാസർ കൂടാളി, സഗീർ പണ്ടാരത്തിൽ, യൂസഫ്പ, മുരളീ മുകുന്ദൻ, ആചാര്യൻ, സിദ്ദീഖ് തൊഴിയൂർ, ഉമ്മു അമ്മാർ, ഹൻലല്ലത്ത്, ജ്യോതിസ് തുടങ്ങിയവരുടെ ഒരു പ്രഗൽഭ നിര പരസ്യപ്രവർത്തനങ്ങളെക്കുറിച്ചും രൂപവൽക്കരണത്തെക്കുറിച്ചും ഉള്ള മറ്റ്  ഏകോപനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു...!

ഇനി പറയാനുള്ളത് സൃഷ്ടികളെക്കുറിച്ചാണ്‌!

എഡിറ്റോറിയൽ അംഗങ്ങൾ കഥ, കവിത, ലേഖനം, നർമ്മം, യാത്ര തുടങ്ങിയ തെരഞ്ഞെടുക്കുന്നതിനുള്ള ഗ്രൂപ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്...
ബോർഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികൾ സുരേഷ്മാഷിന്റെ നേതൃത്വത്തിലുള്ള അവസാന തിരഞ്ഞെടുപ്പിൽ ഉൾപ്പെട്ടാൽ അതാത് ബ്ളോഗർമാരെ അറിയിക്കുന്നതായിരിക്കും...

അതി വിശാലമായ ബൂലോഗത്തിൽ നിന്നും താങ്കളുടെ ബ്ളോഗ്, എഡിറ്റോറിയൽ അംഗങ്ങളുടെ ശ്രദ്ധയില്പ്പെടുന്നതിനായി, താങ്കളുടെയോ, താങ്കൾ ശ്രദ്ധിക്കപ്പെട്ട മറ്റു ബ്ളോഗുകളുടെയോ ലിങ്കുകൾ  link4magazine@gmail.com എന്ന അഡ്രസ്സിലേയ്ക്ക് മെയിൽചെയ്താൽ എഡിറ്റോറിയൽ പ്രവർത്തകരുടെ ജോലി എളുപ്പമായിത്തീരും....
താഴെ പറയുന്ന രീതിയിലാണ്‌ സൃഷ്ടികൾ ഉൾപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്...
1. കവിത,
2. കഥ,
3. അഭിമുഖം
4. ചർച്ച
5. ലേഖനം (അനുഭവം, പ്രവാസം പരിസ്ഥിതി, രാഷ്ട്രീയം, മനുഷ്യാവകാശം)
6. നർമ്മം
7. യാത്രാ വിവരണം
8. പാചകം
9. ബ്ളോഗ് നാൾവഴികളെക്കുറിച്ചും ടിപ്സുകളെക്കുറിച്ചുമുള്ള  ലേഖനം
10.ബ്ളോഗിംഗ് എങ്ങിനെ എന്ത് തുടങ്ങിയ വിവരം ലേഖനം
11. ലളിതമായ  ബ്ളോഗിംഗ്  സാങ്കേതിക വിഷയങ്ങളെക്കുറിച്ച്
12.ബ്ളോഗ് കൈകാര്യം ചെയ്ത ശാസ്ത്ര വിഷയങ്ങൾ
13. സിനിമാ റിവ്യൂ, മറ്റ്  നിരൂപണങ്ങൾ
14. ഗ്രൂപ്പ് ബ്ളോഗുകളെ /ബ്ളോഗ് കൂട്ടായ്മകളെ കുറിച്ച് അവ ഏതൊക്കെ?
     കവിതാ ഗ്രൂപ്പ്, കഥാ ഗ്രൂപ്പ് ,നർമ്മ ഗ്രൂപ്പ്, ചാരിറ്റി ഗ്രൂപ്പ്
     അക്കാദമികൾ, കൗൺസിലുകൾ, പ്രാദേശിക ബ്ളോഗ് കൂട്ടായ്മകൾ
     വനിതാ വേദി, തുടങ്ങിയവ....
15. ബ്ളോഗ് പത്രങ്ങൾ ഏതൊക്കെ? അവയുടെ സേവനം
16. ഇതുവരെ നടന്ന ബ്ളോഗ് മീറ്റുകളെക്കുറിച്ചുള്ള വിവരങ്ങൾ
17. ബ്ളോഗിൽ നിന്ന് വെളിച്ചം കണ്ട പുസ്തകങ്ങൾ; വിവരണം
18. അഗ്രഗേറ്ററുകളും അവയുടെ സേവനവും എന്ന    വിഷയത്തെക്കുറിച്ചുള്ള  ലേഖനം
19. ബ്ളോഗ് എഴുതുന്ന മുഖ്യധാരാ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും;ചെറു വിവരണം
20 ബ്ലോഗെഴുതുന്ന കുട്ടികളുടെ പ്രത്യേക വിഭാഗം
21. കാർട്ടൂൺ ബ്ളോഗ്സ്/ഫോട്ടോ ബ്ളോഗ്സ്
22. നമ്മുടെ ഇടയിൽ നിന്ന് പിരിഞ്ഞുപോയവരെ അനുസ്മരിക്കുന്ന ഓർമ്മക്കുറിപ്പ്.
ഈ വിഭാഗങ്ങളിലൊന്നും പെടാത്ത മറ്റു കാതലായ വിഷയങ്ങളോ വിഭാഗങ്ങളോ ഉണ്ടെങ്കിൽ കമ്ന്റ്റിലൂടെ അറിയിക്കാം...
സൃഷ്ടികളുടെ ലിങ്കുകൾ ഫെബ്രുവരി 20 നകം അയക്കേണ്ടതാണ്‌...
പരസ്യം തന്ന് ഈ സംരംഭത്തോട് സഹകരിക്കാൻ താല്പ്പര്യമുള്ളവർ link4magazine@gmail.com  മെയിലിലൂടെയോ കമന്റിലൂടെയോ അറിയിക്കുമല്ലോ?
കൂടാതെ, ഈ സുവനീറിനു യോജിച്ച പേരും മുഖചിത്രവും.. ബ്ളോഗേഴ്സിൽ നിന്നും ക്ഷണിക്കുന്നു...

തെരഞ്ഞെടുത്ത ബ്ലോഗേഴ്സിന്റെ പേരും വിവരവും പുസ്തകത്തിൽ ഉൾപ്പെറ്റുത്തുന്നതായിരിക്കും പുറം കവറിൽ ഉൾപ്പെടുത്തേണ്ട വിവരങ്ങളെക്കുറിച്ചുള്ളഒരു ഏകദേശരൂപം ഈ കുറിപ്പ് മുഴുവൻ വായിച്ചാൽ ലഭിയ്ക്കുന്നതായിരിക്കും...

കവർ പേജിന്റെ jpeg imageഉം കൂടാതെ പേരും  link4magazin@gmail.com എന്ന മെയിൽ അഡ്രസ്സിലേയ്ക്ക് അയയ്ക്കാം ...
എല്ലാ ബ്ളോഗേഴ്സിന്റെയും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്,
ഹൃദയപൂർവ്വം...
എഡിറ്റോറിയൽ പ്രവർത്തകർ....

72 comments:

 1. ഈ വിഭാഗങ്ങളിലൊന്നും പെടാത്ത മറ്റു കാതലായ വിഷയങ്ങളോ വിഭാഗങ്ങളോ ഉണ്ടെങ്കിൽ കമ്ന്റ്റിലൂടെ അറിയിക്കാം...
  സൃഷ്ടികളുടെ ലിങ്കുകൾ ഫെബ്രുവരി 20 നകം അയക്കേണ്ടതാണ്‌...
  പരസ്യം തന്ന് ഈ സംരംഭത്തോട് സഹകരിക്കാൻ താല്പ്പര്യമുള്ളവർ link4magazine@gmail.com മെയിലിലൂടെയോ കമന്റിലൂടെയോ അറിയിക്കുമല്ലോ?

  ReplyDelete
 2. This comment has been removed by the author.

  ReplyDelete
 3. താരിഫിന്റെ കറന്‍സി വ്യക്തമാക്കുമല്ലോ! എല്ലാ വിധ ഭാവുകങ്ങളും സഹായങ്ങളും പ്രതീക്ഷിക്കാം.കൂടുതല്‍ എന്തേങ്കിലും ചെയ്യാനുണ്ടെങ്കില്‍ ഫോണില്‍ ബന്ധപ്പെടുമല്ലോ!

  ReplyDelete
 4. എല്ലാ ആശംസകളും നേരുന്നു

  ReplyDelete
 5. വാഴക്കോടൻ മാഷേ,
  താരീഫ് കറൻസി, രൂപയിലാണ്‌!! ഡോളറിൽ ലഭ്യ്ക്കുമെങ്കിൽ വളരെ ഉപകാരം.... :)
  ഉടൻ വാഴക്കോടനെ കാണാൻ വരുന്നുണ്ട്! പരസ്യം പിടിക്കാൻ ഒന്നിച്ച് ചിലയിടങ്ങളിൽ പോകേണ്ടി വരും. കഴിയാവുന്നത്ര ദുബായ് ബ്ളോഗർമാരെയും വിളിക്കാം ... ;)

  ReplyDelete
 6. സുവനീറിന് അനുയോജ്യമായ പേര്‍ നിര്‍ദ്ദേശിക്കുന്ന ബ്ലോഗര്‍ക്ക് ബൂലോകത്ത് നിന്നും പ്രസിദ്ധീകരിച്ച ചില പുസ്തകങ്ങള്‍ ഒരു പ്രോത്സാഹന സമ്മാനമായി നല്‍കുന്നതാണ്.

  ReplyDelete
 7. എല്ലാം നല്ല നിലയില്‍ നടക്കട്ടെ എന്ന് ആശംസിക്കുന്നു,
  പ്രാര്‍ഥിക്കുന്നു.

  ReplyDelete
 8. ടാര്‍ഗറ്റ് ഡേറ്റ് പ്രധാനമാണ്.

  1. കൃതികള്‍ സ്വീകരിക്കുന്ന/തിരഞ്ഞെടുക്കുന്ന അവസാന തീയതി.

  2. ഏടിറ്റിംഗ് അവസാന തീയതി.

  3. പ്രിന്റിംഗ് അവസാന തീയതി. (മുന്‍പുള്ള 2 ഉം അറിഞ്ഞാല്‍ മൂന്നാമത്തേത് അറിയിക്കാം)

  ReplyDelete
 9. കാര്യങ്ങളെല്ലാം വളരെ ചിട്ടയോടെ പുരോഗമിക്കുന്നുവെന്നറിഞ്ഞതി സന്തോഷം. ഭാവുകങ്ങൾ.

  ReplyDelete
 10. ഇവിടെ വരുന്നവർ അവരുടെ ബ്ലോഗിന്റെ ലിങ്കും തങ്ങളുടെ വായനയിൽ പെട്ട മറ്റു ബ്ലോഗുകളുടെ ലിങ്കും അറ്റ്ലീസ്റ്റ് പേരെങ്കിലും പറഞ്ഞിട്ടു പോകുമല്ലോ. വിഭാഗം കൂടി സൂചിപ്പിച്ചാൽ നന്നായിരുന്നു. ഏവരും സഹകരിക്കുമല്ലോ.

  ReplyDelete
 11. വിജയാശംസകള്‍ നേരുന്നു, ഒപ്പം എല്ലാവിധ സഹകരണവും...

  ReplyDelete
 12. എന്നാല്‍ പിടിച്ചോ പേരുകള്‍
  _________________________
  സായന്തന കിരണങ്ങള്‍
  മഞ്ഞിലകള്‍
  തുഷാര ബിന്തുക്കള്‍
  അന്വയം
  സ്തോമം
  നീരൊഴുക്കുകള്‍
  ഉറവ

  ReplyDelete
 13. നമ്മുടെ മലയാള ബ്ലോഗിങ് രംഗത്തെ തന്നെ മാറ്റി മറിക്കുന്ന ഒരു മീറ്റ് ആകട്ടെ എന്ന് ആശംസിക്കുന്നു...എന്റെ ലിങ്ക് (www.aacharyan.tk) ബ്ലോഗിലെ കഥകള്‍ ആയത് കൊണ്ട് ബ്ലോഗിങ്ങിനെ സൂചിപ്പിക്കുന്ന എന്തെങ്കിലും പേരുകള്‍ ഉണ്ടെങ്കില്‍ നിര്‍ദേശിക്കാം എന്തേ അല്ലെ?..ശ്രീ ജസ്റ്റിന്‍ പറഞ്ഞതും പരിഗണിക്കുമല്ലോ..

  ReplyDelete
 14. മനോജ് പറഞ്ഞതുപ്പോലെ സുവിനീറിനു അനുയോജ്യമായ ഒരു പേർ നിർദേശിക്കുകയാണ് ‘ബൂലോകദർപ്പണം‘.സ്വീകാര്യമാകുമെങ്കിൽ എടുക്കാം ഒപ്പം എന്റെ ബ്ലോഗുകളുടെ ലിങ്കുകളും അയക്കുന്നു

  ഖത്തര്‍ ടൈംസ്,
  ചിരാത്‌,
  ഖുര്ആ്ന്‍ പരിഭാഷ,
  ഖത്തര്‍ ,
  വെള്ളിനക്ഷത്രം,
  ഗ്രാഫിക്‌ മാജിക്‌,
  തെന്നല്‍.
  ഛായാഗ്രഹണം.
  ചെല്ല് കേള്വിnകള്‍.
  പാഥേയം ബ്ലോഗ്

  സ്നേഹത്തോടെ മുഹമ്മദ് സഗീര്‍ പണ്ടാരത്തിൽ
  കൂടുതലായി അറിയാൻ വിളിക്കാം 974 55198704 (ദോഹ ഖത്തർ)

  ReplyDelete
 15. ക്ഷമിക്കുക,ആദ്യം പോസ്റ്റ് ചെയ്ത കമേന്റിലെ വെള്ളിനക്ഷത്രമെന്ന് ലിങ്ക് വർക്കാവുന്നില്ല.വർക്ക് ചെയ്യുന്ന ലിങ്ക് ഇതാണ്
  വെള്ളിനക്ഷത്രം,

  ReplyDelete
 16. കാര്യങ്ങൾ കൂടുതൽ വ്യകതമായി.
  സുവനീർ നു ഒരു പേര്‌ :
  ‘കിരണം’
  ‘ഒളി’
  അല്ലെങ്കിൽ, ‘ബൂലോകം’ എന്നു തന്നെ ആയാലോ?

  ReplyDelete
 17. ‘ബുലോക നാദങ്ങൾ‘ ,‘ബൂലോക ജനനി’,‘ആഗോള ബൂലോഗ ചരിതം’,...അങ്ങിനെ ഇമ്മിണി പേരുകൾ ഈ മണ്ടൻ തലയിൽ കയറി വരുന്നു

  ReplyDelete
 18. 1) സുവനീറിനൊരു പേര്‌ നിർദ്ദേശിക്കുന്നു. : “ ബ്ലോഗായനം ” .

  2) കേരളത്തിലെ സ്കൂൾ ബ്ലോഗുകളെപ്പറ്റി (പ്രത്യേകിച്ച് "മാത്സ് ബ്ലോഗ്") ഒരു വിവരണം നന്നായിരിക്കും.

  3) പത്രങ്ങളിൽ മീറ്റിനെപ്പറ്റി വാർത്ത കൊടുക്കാൻ ആർക്കെങ്കിലും കഴിയുമെങ്കിൽ നന്നായിരുന്നു.

  4) എന്റെ കവിതാ ബ്ലോഗ് : http://kalavallabhan.blogspot.com

  ReplyDelete
 19. എന്റെ പേര് അരുണ്‍, കണ്ണന്‍ എന്ന പേരില്‍ ബ്ലോഗ്‌ എഴുതുന്നു. നമ്മുടെ സുവനീറില്‍ കൊടുക്കാനായിഎന്റെ ബ്ലോഗിലെ
  കുറച്ചു നന്നെന്നു തോന്നുന്ന കഥകളും ഓര്‍മ്മക്കുരിപ്പുകളുടെയും ലിങ്ക് അയച്ചു തരുന്നു..
  ബാല്യകാലസ്മരണകള്‍(കിണ്ടാണ്ടം കണ്ട് കാണുമോ)-http://loverofevening.blogspot.com/2010/12/blog-post_16.html
  കഥ(ദേവികയെ നീ അറിയുമോ?)-http://loverofevening.blogspot.com/2010/12/blog-post_08.html
  മിനിക്കഥ(ഉണരാന്‍ വൈകിയപ്പോള്‍!)-http://loverofevening.blogspot.com/2011/01/blog-post_18.html
  കഥ(ഫ്ലാഷ് ബാക്ക്)-http://loverofevening.blogspot.com/2010/12/blog-post_27.html
  നര്‍മ്മം(നാട്ടിലെ പുലി.. വീട്ടിലെ?)-http://loverofevening.blogspot.com/2011/02/puli-in-naduwht-is-in-veedu.html
  നര്‍മ്മം(മിസ്റ്റര്‍ സ്വാമി)-http://loverofevening.blogspot.com/2011/01/blog-post_08.html

  ella aashamsakalum..

  ReplyDelete
 20. ആശംസകള്‍.
  പേര് "വെട്ടിയിട്ട മുലകള്‍ ചെടിച്ചട്ടികളോട് പറഞ്ഞത്" എന്നായാലോ???
  ((sorry, I couldn't help sarcasm ;))
  എന്റെ ബ്ലോഗ്‌, മത്താപ്പ്

  http://mathap.blogspot.com/

  ReplyDelete
 21. വാര്‍ത്ത ഞാന്‍ സൈകതം ബ്ലോഗില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

  http://saikatham.com/blog/?p=373

  ReplyDelete
 22. ആശംസകൾ!!
  എല്ലാ സഹകരണവും വാഗ്ദാനം ചെയ്യുന്നു.

  ReplyDelete
 23. ഈ സം‌രം‌ഭത്തിനുള്ള എല്ലാ ആശംസകളും നേരട്ടെ...!

  ഇതിന്റെ വിജയത്തിനായി പരസ്യം പിടിക്കുവാന്‍ ഞാനും ഒരു കൈ ശ്രമിക്കുന്നതാണു. അങ്ങനെയെങ്കിലും ഈ സം‌രം‌ഭത്തെ പിന്തുണക്കാനാവുമെങ്കില്‍ ഞാനത് സന്തോഷത്തോടെ ചെയ്യുമെന്നറിയിക്കട്ടെ...

  ടൈറ്റില്‍ /കവര്‍ ഡിസൈനിങ്, ഇല്ലസ്റ്റ്റേഷന്‍, കാര്‍ട്ടൂണ്‍ തുടങ്ങിയ മേഖലകളില്‍ തീര്‍ച്ചയായും എന്റെ സഹകരണം ഉണ്ടാവും.ആവശ്യമെങ്കില്‍ അറിയിക്കുമല്ലോ.

  http://entevara.blogspot.com/

  ReplyDelete
 24. തുഞ്ചത്തു രാമാനുജനെഴുത്തച്ചൻ മലയാളത്തിനു നൽകിയത് 30 അക്ഷരങ്ങളുള്ള മലയാളം (വട്ടെഴുത്ത്‌) ആയിരുന്നെങ്കിൽ നാം ഇന്നു കമ്പ്യൂട്ടറിലൂടെ മലയാളത്തിനു നൽകുന്നതു ഒരു മൃദു സ്പർശമാണ്. അതാക്കിയാലോ? മാഗസിന്റെ പഞ്ചിംഗ് സ്ലോഗൻ.
  “മലയാളത്തിനൊരു മൃദുസ്പർശം“

  ReplyDelete
 25. ആശംസകൾ എന്റെ ബ്ലോഗ്http://kinginicom.blogspot.com

  ReplyDelete
 26. മീറ്റിനും സോവനീരിനും ഹൃദയം നിറഞ്ഞ ആശംസകള്‍.

  ReplyDelete
 27. എല്ലാ ആശംസകളും
  mottamanoj.blogspot.com

  ReplyDelete
 28. എല്ലാവിധ ആശംസകളും നേരുന്നു...

  ReplyDelete
 29. മുട്ടൻ ആശയങ്ങളെ കൊണ്ടും വമ്പൻ പരസ്യങ്ങളെ കൊണ്ടും നിലവാരമുള്ള സൃഷ്ടികളാലും കെട്ടിലും മട്ടിലും കലാകാരന്മാർ കരവിരുത് കാണിച്ചും ഈ സംരംഭം ഗംഭീരമാവട്ടെ.
  എല്ല സഹകരണങ്ങളും ആശംസകളും.

  ReplyDelete
 30. അകാലപ്രജ പോലെ ഞാനുമുണ്ട് ഇവിടെ.
  സുവനീറില്‍ വെട്ടം കാണിക്കാവുന്ന തരത്തില്‍ ഒന്നുമില്ല
  പരസ്യം തരാനുമൊരു പ്രസ്ഥാനം ഇല്ല.
  വന്ന് പങ്കെടുക്കാനും കഴിയില്ല.

  ഈ വകുപ്പിലൊന്നും പെടാത്ത എന്നെപ്പോലുള്ളവര്‍ക്ക് എന്തെങ്കിലും തരത്തില്‍ സഹായിക്കാന്‍ കഴിയുമോ, എന്ത് തോന്നുന്നുവെങ്കിലും എന്നെ അറിയിക്കാം. ആവുന്ന വിധം ശ്രമിക്കാമെന്ന് വാക്ക്.

  ReplyDelete
 31. ഒരു ചെറിയ ശ്രമം ഞാന്‍ നടത്തിയിട്ടുണ്ട്. സോവനീറില്‍ അതിന്റെ ലിങ്കുകൂടി ചേര്‍ക്കണേ...
  http://memoryrefresh.blogspot.com.
  http://soothram.com

  ReplyDelete
 32. എല്ലാ ആശംസകളും നേരുന്നു.

  ReplyDelete
 33. Best Wishes.

  http://ozhiv.blogpspot.com/
  http://pallikkarayil.blogspot.com/

  ReplyDelete
 34. തിരക്കിനിടെയില്‍ മീറ്റ്‌ബ്ലോഗില്‍ പേര് രേഖപ്പെടുത്താന് ആരും മറക്കല്ലേ..

  ReplyDelete
 35. എല്ലാവിധ ആശംസകളും നേരുന്നു..

  സസ്നേഹം ഷമീര്‍ തളിക്കുളം

  ബെസ്റ്റ് കോര്‍ണര്‍ ബ്ലോഗ്

  ReplyDelete
 36. ഇതിൽ കൊടുത്ത ഐടിയിൽ മൈൽ ചെയ്തിട്ടു ശരിയാകുന്നില്ലല്ലോ??ऽ എന്താ ചെയ്യേണ്ടത്?

  ReplyDelete
 37. http://vanithavedi.blogspot.com/

  ReplyDelete
 38. ബൂലോകം ഭൂലോകത്തൊരു വമ്പന്‍ സംഭവമായി മാറട്ടെ എന്നാശംസിക്കുന്നു....

  സസ്നേഹം മിഴിനീര്‍ത്തുള്ളി ബ്ലോഗ്

  ReplyDelete
 39. നന്ദി ജിക്കു,
  സംരംഭത്തിന് എന്റെ എല്ലാവിധ ആശംസകളും !

  ReplyDelete
 40. എല്ലാ ആശംസകളും നേരുന്നു

  ReplyDelete
 41. http://bayangarabittugal.blogspot.com

  ReplyDelete
 42. അപ്പോ ഉശാറായിക്കോട്ടെ കോയാ..


  www.muktharuda.co.cc
  www.mukthararts.blogspot.com

  ReplyDelete
 43. മാഗസിനില്‍ എന്റെ ഈ നര്‍മ്മ പോസ്റ്റോ,താഴെ ലിങ്കിലുള്ള കവിതയോ ഉള്‍പ്പെടുത്താന്‍ താല്പര്യം!
  സസ്നേഹം,
  വാഴക്കോടന്‍
  ദി ബ്ലോഗ് ചെമ്മീന്‍
  കവിത
  ബാല്യകാല സഖി

  ReplyDelete
 44. കവിത ബാല്യകാല സഖി

  കവിതാ ലിങ്ക് നേരത്തെ നല്‍കിയത് വര്‍ക്കായില്ലാന്നു തോന്നുന്നു :)

  ReplyDelete
 45. name i propose as

  ശംഖൊലി
  നാളം

  __________
  www.ilanjipookkal.blogspot.com
  www.araamam.blogspot.com

  ReplyDelete
 46. എല്ലാ ആശംസ്കളും നേരുന്നു

  http://thoothappuzhayoram.blogspot.com/

  ReplyDelete
 47. ഏറ്റവും ചുരുങ്ങിയത് രണ്ട് പരസ്യമെങ്കിലും എന്നിൽ നിന്നും പ്രതീക്ഷിക്കാം.
  കൂടുതൽ പരസ്യങ്ങൾക്ക് വേണ്ടി പരിശ്രമിക്കുന്നുണ്ട്.

  ReplyDelete
 48. എന്നിക്കാവുന്ന എല്ലാ സഹായങ്ങളും ഉണ്ടാകും ആശംസകള്‍ ഇതിനു മാത്രമായി നിര്‍മിക്കുന്ന വെബ്‌ സൈറ്റിനു എല്ലാ വിധ പിന്തുണയും ഒരു വെബ്‌ ഡിസൈനര്‍ എന്നനിലയില്‍ വാക്ക്ദാനം ചെയ്യുന്നു devan.mv@gmail.com
  +919249363737

  ReplyDelete
 49. എല്ലാ ആശംസ്കളും നേരുന്നു...

  ReplyDelete
 50. തിരൂര്‍ മീറ്റിനു എന്റെ എല്ലാവിധ ആശംസകളും. സുവനീറിനായി കാത്തിരിക്കുന്നു. എല്ലാവിധ പാരകളെയും അധിജീവിച്ചു മീറ്റ്‌ അടിപൊളിയാകട്ടെ.
  എന്റെ ബ്ലോഗ്‌: സ്പന്ദനം
  www.rejipvm.blogspot.com
  Mob:9048923340

  ReplyDelete
 51. എല്ലാവിധ ആശംസകളും www.iylaserikaran.blogspot.com

  ReplyDelete
 52. പഠന സഹായകരമായ ബ്ലോഗുകളെ കുറിച്ച് ഒരു ലേഖനം നന്നായിരിക്കും. എന്റെ ബ്ലോഗ് ഫോട്ടോഷോപ്പിനെ കുറിച്ച്...
  www.fotoshopi.blogspot.com

  ReplyDelete
 53. മലയാളികൾക്ക് മാത്രമായതിനാൽ ഭൂലോകമെന്ന് പറയാനൊക്കില്ല..
  മലയാളത്തെ ചെറുതാക്കി, മബ്ളോഗം എന്നെഴുതിയാൽ 'മ' വാരിക ഗ്രേഡിലെത്തും. 'മലബ്ളോഗെ'ന്നെഴുതിയാ തല്ലികൊല്ലും. മല്ലൂ എന്നാക്കിയാലും ഗതി കീപ്പോട്ട് തന്നെ..

  ചീത്ത വിളിക്കില്ലെങ്കിൽ ഒരഭിപ്രായം ഞാൻ പറയാം.. മലയാളത്തെ രണ്ടാക്കി ‘മല‘ക്കും ‘അള‘ക്കും ഇടയിൽ ബ്ളോഗ് കുത്തിതിരുകിയാൽ ‘മലബ്ളോഗളം‘ എന്ന് ...
  രണ്ട് പ്രാവശ്യം പറയാൻ ശ്രമിക്കരുത്. നാവുളുക്കിയിട്ട് എന്നെ കുറ്റം പറയരുത് :)

  എന്റെ ബ്ളോഗ് ബെഞ്ചാലി.

  ReplyDelete
 54. പരസ്യ വിഭാഗം കൈകാര്യം ചെയ്യുന്ന ആളുടെ ഈമെയില്‍ ഐഡി തരൂ

  ReplyDelete
 55. ഹാഷിം, മനോരാജിനെയോ, എന്നെയോ കോണ്ടാക്റ്റ് ചെയ്യാം...

  manorajkr@gmail.com, ranjidxb@gmail.com

  ReplyDelete
 56. my blog id is
  http://pularveela.blogspot.com
  http://niracharthu-jayaraj.blogspot.com

  ReplyDelete
 57. ആശംസകള്‍ നേരുന്നു ,

  ഇതാ മലയാളം ബ്ലോഗ്‌ അഗ്ഗ്രിഗേറ്ററുകള്‍ ഉള്പെടുത്തിയ ഒരു ഗൂഗിള്‍ ക്രോം എക്സ്റെന്ഷന്‍ "കിളിവാതില്‍ 1.0"
  http://www.chromeextensions.org/other/%e0%b4%95%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%b5%e0%b4%be%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d/


  http://planetmalayalam.blogspot.com/

  ReplyDelete
 58. എല്ലാവിധ ഭാവുകങ്ങളും നേരുന്നു...

  ReplyDelete
 59. എല്ലാ ആശംസകളും നേരുന്നു .....പ്രാര്‍ഥനയോടെ ....!

  ReplyDelete
 60. എല്ലാവിധ ഭാവുകങ്ങളും നേരുന്നു...

  ReplyDelete
 61. സുവനീറിന്റെ ഒരു കോപ്പി വേണമല്ലോ,എന്താണു ചെയ്യേണ്ടതെന്നറിയിക്കുക.

  skesaven@gmail.com

  ReplyDelete
 62. സുവനീറിന്റെ ഒരു കോപ്പി വേണമല്ലോ
  anaskhmala@gmail.com

  ReplyDelete

Dear all blogers, Expecting Your Valuable Suggestions...