പ്രിയ ബൂലോകരേ,
'തുഞ്ചൻ മീറ്റ്' കമന്റ് ചർച്ചയിലൂടെ ഉരുത്തിരിഞ്ഞ ഒരു പ്രധാന കാര്യം ബ്ളോഗ് സൃഷ്ടികളും മറ്റു വിവരങ്ങളും ഉൾപ്പെടുത്തി ഒരു സ്മരണിക പ്രസിദ്ധീകരിക്കുക എന്നതാണ്!
ബ്ലോഗർ ചിത്രകാരൻ പ്രാഥമികമായി മുന്നോട്ട് വച്ച ഈ അഭിപ്രായം
മറ്റു കമ്ന്റ്റുകളിൽ മുങ്ങി വിശദമായി ചർച്ചയ്ക്കെടുക്കാൻ കഴിയുന്നില്ല. അതുകൊണ്ടാണ് മാഗസിനെക്കുറിച്ചുള്ള ചർച്ച ഈ ബ്ളോഗിലേയ്ക്ക് മാറ്റുന്നത്,
കഴിയാവുന്ന/താല്‍പ്പര്യമുള്ള എല്ലാ ബ്ളോഗർമാരുടെയും സൃഷ്ടികൾ, കൂടാതെ ബൂലോഗത്ത് ഇപ്പോൾ നമ്മുടെ കൂടെ ഇല്ലാത്ത അങ്കിൾ, ജ്യോനവൻ, രമ്യാ ആന്റണി, (ലിസ്റ്റ് പൂർണ്ണമല്ല) എന്നിവരുടെ ഓർമ്മക്കുറിപ്പുകൾ, ഇപ്പോൾ നിലവിലുള്ള/താല്‍പ്പര്യമുള്ള എല്ലാ ബ്ലോഗർമാരുടെ പേരും ബ്ളോഗ് ലിങ്കുകളും മെയിൽ അഡ്രസ്സും എന്നിവയെല്ലാം ഉൾപ്പെടുത്തി സമഗ്രമായ ഒരു ബ്ലോഗേർസ് മാഗസിൻ 2011 അച്ചടിച്ചിറക്കിയാൽ നന്നായിരിക്കുമെന്ന് ഒട്ടുമിക്ക ബ്ളോഗർമാർക്കും അഭിപ്രായമുണ്ട്...
ബ്ളോഗ് തുടങ്ങുന്നതിനെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളുള്ള ഒരു ലേഖനം (ആദ്യാക്ഷരി അപ്പു, അത് തയ്യാറാക്കിത്തരും എന്ന് വിശ്വസിക്കുന്നു) ഇൻഫ്യൂഷൻ രാഹുൽ മുള്ളൂക്കാരൻ എന്നിവരുടെ html ട്രിക്കുകളുടെ ഒരു ലഘു കുറിപ്പ്, ബ്ളോഗിൽ നിന്ന് പുസ്തകരൂപത്തിൽ വെളിച്ചം കണ്ട സമാഹാരങ്ങളുടെ വിശദാംശങ്ങളും ഒക്കെ മാഗസിനിൽ ഉൾക്കൊള്ളിച്ചാൽ നന്നായിരിക്കും
പിന്നെ ചർച്ചയിലൂടെ ഉരുത്തിരിഞ്ഞു വരുന്ന വിവരങ്ങളും ചേർത്ത് സമഗ്രമായ ഒരു സ്മരണികയാക്കി തുഞ്ചൻ മീറ്റിന്റെ അമൂല്യമായ ഒരു ബാക്കിമത്രമായ് നമുക്ക് ഇത് എക്കാലവും ഓർമ്മിക്കാം..

നമ്മുടെ പ്രിയപ്പെട്ട ബ്ളോഗർ ശ്രീ എൻ.ബി സുരേഷ് മാഷുമായ് ഇതേക്കുറിച്ചു സംസാരിച്ചപ്പോൾ ഇതിന്റെ ലിറ്റററി എഡിറ്റർ എന്ന അതി ദുഷ്കരമായ ജോലി ഏറ്റെടുക്കാൻ അദ്ദേഹം തയ്യാറായിട്ടുണ്ട്....
ബൂലോഗത്തിന്റെ പ്രതിനിധികളും മറ്റ് മാഗസിനുകളുടെ എഡിറ്റർമാരുമായിരിക്കുന്ന മുരളീകൃഷ്ണ മാലോത്ത്, ഗിരീഷ്, ശ്രീദേവി, നാസർ കൂടാളിഎന്നിവരോടൊക്കെ ഇതേക്കുറിച്ചു സംസാരിച്ചപ്പോൾ ആശാവഹമായ പ്രതികരണമാണ് ലഭിച്ചത്.....
സൗദിയിൽ നിന്നും എന്തു സഹായവും ചെയ്യാമെന്ന് അജിത് നീർവിളാകനും മുഹമ്മദ് കുഞ്ഞി വണ്ടൂരും യു.എ.യിൽ നിന്ന് വാഴക്കോടനും പകൽക്കിനാവനും ഇസ്മയിൽ ചെമ്മാടുമൊക്കെയടങ്ങുന്ന ഒരു വൻ നിരയും ഇതിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും സകല വാഗ്ദാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്...
കൂടാതെ ബൂലോകത്തിലെ പ്രവർത്തന നിരതരായ മനോരാജ്, ചിത്രകാരൻ, ജിക്കു വർഗ്ഗീസ് കൊട്ടോട്ടിക്കാരൻ എന്നിവരെല്ലാം ഇതിനു മുന്നിട്ടിറങ്ങാമെന്ന ആവേശകരമായ പ്രതികരണമാണ് നൽകിക്കൊണ്ടിരിക്കുന്നത്..
പുസ്തകത്തിന്റെ സാമ്പത്തിക സ്രോതസ്സിന് വലിയ ബുദ്ധിമുട്ടുണ്ടാവില്ല എന്ന് കരുതുന്നു, പരസ്യങ്ങളിലൂടെ ഒരു 85% തുകയും സംഭരിക്കാൻ കഴിയും എന്ന് തോന്നുന്നു, പിന്നെ പുസ്തകം കൊടുക്കുമ്പോൾ ഒരു നാമമാത്രമായ തുക കഴിയാവുന്നവരിൽ നിന്ന് സ്വീകരിക്കാം ബ്ലോഗർമാരുടെയിടയിൽ നിന്ന് തന്നെയുള്ള വ്യാപാരികളും വ്യവസായികളും ധാരാളം ഉണ്ടല്ലോ? അവർക്കും കഴിയാവുന്ന നല്ലൊരു പരസ്യവും അതനുസരിച്ച് ഒരു തുകയും തരാൻ കഴിയും
ഏകദേശം 200-250 പേജ് വരുന്ന A/4 അല്ലെങ്കിൽ Fullscap സൈസിൽ ഒതുങ്ങുമോ? കവർ 300 gsm Artpaper ചെയ്യാം...
ബാക്കി പേജുകൾ എങ്ങനെ ന്യസ് പ്രിന്റ് മതിയോ അതോ ആർട്ട് പേപ്പർ ഉപയോഗിക്കണമോ? ഉള്ളിൽ എത്ര പേജ് മൾട്ടി കളർ പ്രിന്റ് ഉപയോഗിക്കണം, എത്ര സിങ്കിൾ കളറിൽ പ്രിന്റ് ചെയ്യാം.. പ്രീ പ്രസ്സ് വർക്കുകൾ ഗ്രാഫിക്സ് ഡി.ടി.പി. എന്നിവയ്ക്ക് ബ്ളോഗർമാരുടെ സൗജന്യസേവനം ഉപയോഗിക്കാൻ കഴിയുമോ എന്നിവയെല്ലാം ചർച്ചയിലൂടെ ഉരുത്തിരിയട്ടെ,
ബ്ളോഗേർസിന് പരിചയമുള്ള പ്രസ്സുകളിൽ നിന്ന് താരതമ്യേന കുറഞ്ഞ നിരക്കിൽ ക്വട്ടേഷൻ എടുക്കാൻ ബ്ളോഗർമാർ മുന്നിട്ടറങ്ങട്ടെ, അതല്ലെങ്കിൽ ശിവകാശിയിൽ നിന്ന് പ്രിന്റ് ചെയ്യിക്കണോ എന്നിവയെല്ലാം ചർച്ച ചെയ്യേണ്ടതുണ്ട്,
മാത്രമല്ല, സുരേഷ് മാഷിന്റെ എഡിറ്റിംഗ് നേതൃത്വലുള്ള ഒരു ഒരു പത്തോ പതിനഞ്ചോ അംഗ എഡിറ്റോറിയൽ ബോർഡ് രൂപീകരിക്കുകയും
ഓരോ ജില്ലകൾ കേന്ദ്രീകരിച്ച് കോർഡിനേഷൻ കമ്മറ്റിക്ക് രൂപം നൽകുകയും ചെയ്താൽ കാര്യങ്ങൾ ഊർജ്ജിതമാകും പരസ്യങ്ങൾ സ്വരൂപിക്കാനും ഫണ്ട് കണ്ടെത്താനും ഈ കമ്മറ്റികൾ മുന്കൈയ്യെടുക്കട്ടെ, വിദേശ ബ്ലോഗർമാരെ പ്രതിനിധീകരിച്ച് ഓരോ രാജ്യത്തുനിന്നും ഒരു ഓവർസീസ് കമ്മറ്റി രൂപീകരിക്കുകയും അവർക്കാവുന്ന സഹായങ്ങൾ അവരാൽ ചെയ്യുകയുമാവാം....
ഇത് ബൂലോകത്ത് നിന്നുള്ള തുടർ പ്രസിദ്ധീകരണങ്ങളുടെ ഒരു മുന്നോടിയായി കണക്കാക്കി ഭാവിയിൽ സമാഹാരങ്ങൾ ഇറക്കാൻ താല്‍പ്പര്യമുള്ളവർക്ക് ഈ സേവനം ഉപയോഗിക്കുകയുമാവാം കൂടാതെ ഒരു ദ്വൈമാസികയോ മാസികയോ ആയ ഒരു ബ്ളോഗ് പത്രിക തുടർച്ചയായി പ്രസിദ്ധീകരിക്കാനും ഈ സംരംഭത്തിൽ നിന്ന് ഊർജ്ജമുൾക്കൊള്ളട്ടെ എന്ന് ആശിക്കുന്നു..
വിശദമായ ചർച്ചകൾ നടക്കട്ടേ....
'തുഞ്ചൻ മീറ്റ്' കമന്റ് ചർച്ചയിലൂടെ ഉരുത്തിരിഞ്ഞ ഒരു പ്രധാന കാര്യം ബ്ളോഗ് സൃഷ്ടികളും മറ്റു വിവരങ്ങളും ഉൾപ്പെടുത്തി ഒരു സ്മരണിക പ്രസിദ്ധീകരിക്കുക എന്നതാണ്!
ബ്ലോഗർ ചിത്രകാരൻ പ്രാഥമികമായി മുന്നോട്ട് വച്ച ഈ അഭിപ്രായം
മറ്റു കമ്ന്റ്റുകളിൽ മുങ്ങി വിശദമായി ചർച്ചയ്ക്കെടുക്കാൻ കഴിയുന്നില്ല. അതുകൊണ്ടാണ് മാഗസിനെക്കുറിച്ചുള്ള ചർച്ച ഈ ബ്ളോഗിലേയ്ക്ക് മാറ്റുന്നത്,
കഴിയാവുന്ന/താല്‍പ്പര്യമുള്ള എല്ലാ ബ്ളോഗർമാരുടെയും സൃഷ്ടികൾ, കൂടാതെ ബൂലോഗത്ത് ഇപ്പോൾ നമ്മുടെ കൂടെ ഇല്ലാത്ത അങ്കിൾ, ജ്യോനവൻ, രമ്യാ ആന്റണി, (ലിസ്റ്റ് പൂർണ്ണമല്ല) എന്നിവരുടെ ഓർമ്മക്കുറിപ്പുകൾ, ഇപ്പോൾ നിലവിലുള്ള/താല്‍പ്പര്യമുള്ള എല്ലാ ബ്ലോഗർമാരുടെ പേരും ബ്ളോഗ് ലിങ്കുകളും മെയിൽ അഡ്രസ്സും എന്നിവയെല്ലാം ഉൾപ്പെടുത്തി സമഗ്രമായ ഒരു ബ്ലോഗേർസ് മാഗസിൻ 2011 അച്ചടിച്ചിറക്കിയാൽ നന്നായിരിക്കുമെന്ന് ഒട്ടുമിക്ക ബ്ളോഗർമാർക്കും അഭിപ്രായമുണ്ട്...
ബ്ളോഗ് തുടങ്ങുന്നതിനെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളുള്ള ഒരു ലേഖനം (ആദ്യാക്ഷരി അപ്പു, അത് തയ്യാറാക്കിത്തരും എന്ന് വിശ്വസിക്കുന്നു) ഇൻഫ്യൂഷൻ രാഹുൽ മുള്ളൂക്കാരൻ എന്നിവരുടെ html ട്രിക്കുകളുടെ ഒരു ലഘു കുറിപ്പ്, ബ്ളോഗിൽ നിന്ന് പുസ്തകരൂപത്തിൽ വെളിച്ചം കണ്ട സമാഹാരങ്ങളുടെ വിശദാംശങ്ങളും ഒക്കെ മാഗസിനിൽ ഉൾക്കൊള്ളിച്ചാൽ നന്നായിരിക്കും
പിന്നെ ചർച്ചയിലൂടെ ഉരുത്തിരിഞ്ഞു വരുന്ന വിവരങ്ങളും ചേർത്ത് സമഗ്രമായ ഒരു സ്മരണികയാക്കി തുഞ്ചൻ മീറ്റിന്റെ അമൂല്യമായ ഒരു ബാക്കിമത്രമായ് നമുക്ക് ഇത് എക്കാലവും ഓർമ്മിക്കാം..

നമ്മുടെ പ്രിയപ്പെട്ട ബ്ളോഗർ ശ്രീ എൻ.ബി സുരേഷ് മാഷുമായ് ഇതേക്കുറിച്ചു സംസാരിച്ചപ്പോൾ ഇതിന്റെ ലിറ്റററി എഡിറ്റർ എന്ന അതി ദുഷ്കരമായ ജോലി ഏറ്റെടുക്കാൻ അദ്ദേഹം തയ്യാറായിട്ടുണ്ട്....
ബൂലോഗത്തിന്റെ പ്രതിനിധികളും മറ്റ് മാഗസിനുകളുടെ എഡിറ്റർമാരുമായിരിക്കുന്ന മുരളീകൃഷ്ണ മാലോത്ത്, ഗിരീഷ്, ശ്രീദേവി, നാസർ കൂടാളിഎന്നിവരോടൊക്കെ ഇതേക്കുറിച്ചു സംസാരിച്ചപ്പോൾ ആശാവഹമായ പ്രതികരണമാണ് ലഭിച്ചത്.....
സൗദിയിൽ നിന്നും എന്തു സഹായവും ചെയ്യാമെന്ന് അജിത് നീർവിളാകനും മുഹമ്മദ് കുഞ്ഞി വണ്ടൂരും യു.എ.യിൽ നിന്ന് വാഴക്കോടനും പകൽക്കിനാവനും ഇസ്മയിൽ ചെമ്മാടുമൊക്കെയടങ്ങുന്ന ഒരു വൻ നിരയും ഇതിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും സകല വാഗ്ദാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്...
കൂടാതെ ബൂലോകത്തിലെ പ്രവർത്തന നിരതരായ മനോരാജ്, ചിത്രകാരൻ, ജിക്കു വർഗ്ഗീസ് കൊട്ടോട്ടിക്കാരൻ എന്നിവരെല്ലാം ഇതിനു മുന്നിട്ടിറങ്ങാമെന്ന ആവേശകരമായ പ്രതികരണമാണ് നൽകിക്കൊണ്ടിരിക്കുന്നത്..
പുസ്തകത്തിന്റെ സാമ്പത്തിക സ്രോതസ്സിന് വലിയ ബുദ്ധിമുട്ടുണ്ടാവില്ല എന്ന് കരുതുന്നു, പരസ്യങ്ങളിലൂടെ ഒരു 85% തുകയും സംഭരിക്കാൻ കഴിയും എന്ന് തോന്നുന്നു, പിന്നെ പുസ്തകം കൊടുക്കുമ്പോൾ ഒരു നാമമാത്രമായ തുക കഴിയാവുന്നവരിൽ നിന്ന് സ്വീകരിക്കാം ബ്ലോഗർമാരുടെയിടയിൽ നിന്ന് തന്നെയുള്ള വ്യാപാരികളും വ്യവസായികളും ധാരാളം ഉണ്ടല്ലോ? അവർക്കും കഴിയാവുന്ന നല്ലൊരു പരസ്യവും അതനുസരിച്ച് ഒരു തുകയും തരാൻ കഴിയും
ഏകദേശം 200-250 പേജ് വരുന്ന A/4 അല്ലെങ്കിൽ Fullscap സൈസിൽ ഒതുങ്ങുമോ? കവർ 300 gsm Artpaper ചെയ്യാം...
ബാക്കി പേജുകൾ എങ്ങനെ ന്യസ് പ്രിന്റ് മതിയോ അതോ ആർട്ട് പേപ്പർ ഉപയോഗിക്കണമോ? ഉള്ളിൽ എത്ര പേജ് മൾട്ടി കളർ പ്രിന്റ് ഉപയോഗിക്കണം, എത്ര സിങ്കിൾ കളറിൽ പ്രിന്റ് ചെയ്യാം.. പ്രീ പ്രസ്സ് വർക്കുകൾ ഗ്രാഫിക്സ് ഡി.ടി.പി. എന്നിവയ്ക്ക് ബ്ളോഗർമാരുടെ സൗജന്യസേവനം ഉപയോഗിക്കാൻ കഴിയുമോ എന്നിവയെല്ലാം ചർച്ചയിലൂടെ ഉരുത്തിരിയട്ടെ,
ബ്ളോഗേർസിന് പരിചയമുള്ള പ്രസ്സുകളിൽ നിന്ന് താരതമ്യേന കുറഞ്ഞ നിരക്കിൽ ക്വട്ടേഷൻ എടുക്കാൻ ബ്ളോഗർമാർ മുന്നിട്ടറങ്ങട്ടെ, അതല്ലെങ്കിൽ ശിവകാശിയിൽ നിന്ന് പ്രിന്റ് ചെയ്യിക്കണോ എന്നിവയെല്ലാം ചർച്ച ചെയ്യേണ്ടതുണ്ട്,
മാത്രമല്ല, സുരേഷ് മാഷിന്റെ എഡിറ്റിംഗ് നേതൃത്വലുള്ള ഒരു ഒരു പത്തോ പതിനഞ്ചോ അംഗ എഡിറ്റോറിയൽ ബോർഡ് രൂപീകരിക്കുകയും
ഓരോ ജില്ലകൾ കേന്ദ്രീകരിച്ച് കോർഡിനേഷൻ കമ്മറ്റിക്ക് രൂപം നൽകുകയും ചെയ്താൽ കാര്യങ്ങൾ ഊർജ്ജിതമാകും പരസ്യങ്ങൾ സ്വരൂപിക്കാനും ഫണ്ട് കണ്ടെത്താനും ഈ കമ്മറ്റികൾ മുന്കൈയ്യെടുക്കട്ടെ, വിദേശ ബ്ലോഗർമാരെ പ്രതിനിധീകരിച്ച് ഓരോ രാജ്യത്തുനിന്നും ഒരു ഓവർസീസ് കമ്മറ്റി രൂപീകരിക്കുകയും അവർക്കാവുന്ന സഹായങ്ങൾ അവരാൽ ചെയ്യുകയുമാവാം....
ഇത് ബൂലോകത്ത് നിന്നുള്ള തുടർ പ്രസിദ്ധീകരണങ്ങളുടെ ഒരു മുന്നോടിയായി കണക്കാക്കി ഭാവിയിൽ സമാഹാരങ്ങൾ ഇറക്കാൻ താല്‍പ്പര്യമുള്ളവർക്ക് ഈ സേവനം ഉപയോഗിക്കുകയുമാവാം കൂടാതെ ഒരു ദ്വൈമാസികയോ മാസികയോ ആയ ഒരു ബ്ളോഗ് പത്രിക തുടർച്ചയായി പ്രസിദ്ധീകരിക്കാനും ഈ സംരംഭത്തിൽ നിന്ന് ഊർജ്ജമുൾക്കൊള്ളട്ടെ എന്ന് ആശിക്കുന്നു..
വിശദമായ ചർച്ചകൾ നടക്കട്ടേ....
വിശദമായ ചർച്ചകൾ നടക്കട്ടേ....
ReplyDeleteനല്ല സംരഭം, സാദ്ധ്യമായ എല്ലാ സഹായങ്ങളും ഉണ്ടാവും.
ReplyDeleteശ്രമങ്ങള്‍ തുടരൂ, ആശംസകള്‍, അപ്പോള്‍ എങ്ങനാ തുഞ്ചന്‍ പറമ്പില്‍ കൂടുകയല്ലേ ??
ഒരു നല്ല ആശയം . അല്ലെങ്കില്‍ ബൂലോഗത്ത് ഒരു മാറ്റത്തിന്റെ നാന്ദി.
ReplyDeleteഎല്ലാ ആശംസകളും
ഞാൻ കണ്ടു, വിശദമായ കുറിപ്പ് ഉടനെ ഇടുന്നതാണ്
ReplyDeleteഎല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പരിപൂര്‍ണ്ണ പിന്തുണയും സഹായവും ഉറപ്പ് തരുന്നു.കൂടുതല്‍ ചര്‍ച്ചകളില്‍ ഉരുത്തിരിയുന്നത് പോലെ ചെയ്യാം.
ReplyDeleteആശംസകളോടെ....
വേറിട്ട ചിന്തകള്‍....ഭാവുകങ്ങള്‍....
ReplyDeleteആരെക്കുറിച്ചൊക്കെ, എങ്ങനെയൊക്കെ, മലയാളം യൂണീക്കോഡു വന്നവഴി അങ്ങനെ മലയാള ബ്ലോഗിന്റെ കൈവഴികളില്‍ സംഭവിച്ച കാര്യങ്ങള്‍ കമന്റുകളായി അറിയാവുന്നവര്‍ പറയട്ടെ. വിശദമായ പോസ്റ്റുകള്‍ ഇടുകയോ ഈ വിവരങ്ങളിലേയ്ക്കു വെളിച്ചം വീശുന്ന പോസ്റ്റുകളുടെ ലിങ്കുകള്‍ കമന്റുകളാക്കുകയോ ചെയ്യുന്നവഴി ഈ സംരംഭത്തിനെ നമുക്ക് സഹായിയ്ക്കാന്‍ പറ്റും.
ReplyDeleteആശംസകൾ..
ReplyDeleteഈ സംരഭം ബൂലോകത്തിനു നവോന്മേഷം നല്കുമെന്നതിൽ യാതൊരു സംശയവുമില്ല.. ശ്രമവുമായി മുന്നോട്ടു പോവുക. ഛർച്ചകൾ സജീവമാകട്ടെ!
ReplyDeleteബ്ലോഗ് പത്രിക നല്ലൊരാശയമാണ്. ഇനിയും ബൂലോഗത്തേയ്ക്ക് വരാത്തവര്‍ക്കും വന്നവര്‍ക്ക് പ്രയോജനകരവുമായ കാര്യങ്ങള്‍ അതില്‍ പ്രസിദ്ധീകരിക്കാവുന്നതാണ്. വാരികയായാല് കൂടുതല്‍ നന്ന് .ഇല്ലെങ്കില്‍ മാസികയായിട്ടെങ്കിലും. ബ്ലോഗെന്താണെന്നു പോലുമറിയാത്ത ഐ.റ്റി വിദഗ്ദര്‍ വരെയുണ്ട് നമ്മുടെ നാട്ടില്‍ !. അതു പോലെ മലയാളത്തില്‍ ടൈപു ചെയ്യാനറിയാതെ മംഗ്ലീഷും കുത്തി നടക്കുന്നവരും!
ReplyDeleteശ്രദ്ധേയമായ ഒരു ചുവടുവെപ്പുതന്നെയാണിത്..
ReplyDeleteതീര്‍ച്ചയായും എല്ലാ സഹകരണവും വാഗ്ദാനം ചെയ്യുന്നു..
ആശംസകളോടെ...
നല്ല സംരഭം, എല്ലാ ആശംസകളും
ReplyDeletegood attempt..All the Best
ReplyDeleteനല്ല ആശയം. ആശംസകൾ.
ReplyDeleteഫെബ്രുവരി 17 നു പുറത്തിറക്കാന്‍ തയ്യാറാക്കുകയും ഇന്ന് പ്രിന്റ് ചെയ്ത് കൈവശം കിട്ടുകയും ചെയ്ത പത്തനംതിട്ട ജില്ല ജിദ്ദ കൂട്ടായ്മയുടെ സുവനീറിന്റെ എഡിറ്റര്‍ എന്ന നിലയില്‍ പറയട്ടെ, അത്ര നിസ്സാരമായി ചെയ്തു തീര്‍ക്കാവുന്ന ഒരു ജോലിയല്ല തീര്‍ച്ചയായും ഈ സംരംഭം..... എന്നാല്‍ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ പ്രയാസങ്ങളെ ലഘൂകരിക്കും എന്നതില്‍ സംശയമില്ല..... നമ്മുക്ക് ഒത്തൊരുമിച്ച് നീങ്ങാം.... രഞ്ജിത് പറഞ്ഞതു പോലെ ഇത് ബ്ലോഗ് ചരിത്രത്തിലെ ഒരു നാഴികകല്ലായി മാറ്റപ്പെടട്ടെ...
ReplyDeleteവളരെ നല്ല ആശയം.
ReplyDeleteഎല്ലാ ഭാവുകങ്ങളും നേരുന്നു.
അല്ല ദാസാ, ഈ ബുദ്ധിയെന്താ മുൻപേ തോന്നാത്തത് ?!
ടൈം..
അസ്സല് ആശയ്, കൊട്ടോട്ടി !
ReplyDeleteഒരഞ്ചു കൊല്ലത്തേയ്ക്കെങ്കിലും ഉപയോഗപ്പെടണം
എന്ന രീതിയില്‍ വേണം വിഷയങ്ങള്‍ തെരഞ്ഞെടുക്കാന്‍ -
കൊട്ടോട്ടി പറഞ്ഞ വിഷയങ്ങള്‍ കൂടാതെ.
ബ്ലോഗ് വാരഫലക്കാരന് അഞ്ചല്ക്കാരന് ഷെഹാബ്,
രാജ് നീട്ട്യത്ത്, കെവിന്, വിശ്വപ്രഭ, ഉമേഷ്, അപ്പു -
ഇവര്‍ക്കൊക്കെ ബ്ലോഗ് ചരിത്രത്തെക്കുറിച്ചല്ലാതെ
നിലവില്‍ ലോക ബ്ലോഗിങ്ങ് നീക്കങ്ങളും ഒട്ടൊക്കെ
ഫ്യൂച്ചറിസ്റ്റിക് വീക്ഷണങ്ങളും പങ്കുവെയ്ക്കാനാവും.
കുട്ടികള്‍ക്ക് എഴുതിത്തെളിയാനുള്ള മികച്ച സ്ഥലം എന്ന നിലയ്ക്കും
മുതിര്‍ന്നവര്‍ക്ക്, വിര്‍ച്ച്വല്‍ ലോകത്തിലൂടെ ഒരു ‘ആക്ച്ച്വല്‍’ അതിജീവനശ്രമം എന്ന നിലയ്ക്കും എന്തുകൊണ്ട് ബ്ലോഗ് എന്ന് ഊന്നിപ്പറയുന്ന ലേഖനങ്ങള്‍ നന്നായിരിക്കും.......
ഇതാ പ്രഭാതമായി. കണ്ടോ, ഭാവന കുറഞ്ഞു:(
തല്ക്കാലം ഭാവുകങ്ങള്‍!
ആശംസകള്‍ പറഞ്ഞു രക്ഷപ്പെടാതെ നല്കാവുന്ന വിവരങ്ങള്‍ കൂടി വങ്കുവച്ചാല് നന്നായിരുന്നു. പലതുള്ളി പെരുവെള്ളം എന്നല്ലേ... ലിങ്കുകളും പോസ്റ്റുകളും പോരട്ടെ...
ReplyDeleteഹും.... ഈ പടം സൂപ്പര്‍ഹിറ്റ് ആകും. നല്ല ചിന്തകള്‍ . എല്ലാവിധ ആശംസകളും.
ReplyDeleteസാബു ചേട്ടന് പറഞ്ഞത് പോലെ... ടൈം!
നല്ല സംരംഭം..
ReplyDeleteകഥ, നര്‍മ്മം, സാമൂഹ്യം, സാംസ്കരികം, ശാസ്ത്രം, ഫോട്ടോഗ്രഫി എന്നിങ്ങനെ എല്ലാ മേഖലയെയും സ്പര്‍ശിയ്ക്കുന്ന തരത്തിലായാല്‍ നന്നായിരിയ്ക്കും.
ആശംസകള്‍..!
കഴിയാവുന്ന എല്ലാ സഹകരണങ്ങളും വാഗ്ദാനം ചെയ്യുന്നു.
ഈ വരുന്ന പതിനെന്നാം തിയതിയില്‍ ഖത്തര്‍ ബ്ലോഗോഴ്സ്സിന്റെ ഒരു മീറ്റ് സംഘടിപ്പിച്ചിട്ടുണ്ട് അതില്‍ ഈ വിഷയം ഞാന്‍ അവതരിപ്പിക്കാം.
ReplyDeleteനല്ല സംരംഭം..
ReplyDeleteaccepting നീര്വിളാകന് views.
ReplyDeleteall the best.
കഴിയുന്ന സഹായങ്ങൾ ചെയ്യാം ... ഇപ്പൊ ഇറക്കിയ മാഗസിന്റെ കവർ അത്ര നന്നായില എന്ന അഭിപ്രായമുണ്ട്..
ReplyDeleteഅതിന്റെ ലെറ്റർ അലൈന്മെന്റ് പിക്ചർ അലൈന്മെന്റ് എല്ലാം ഒരു തുടക്കക്കാരന്റെ സ്റ്റൈലിൽ ആണ് ഉള്ളത് ..
ok very good all the best
ReplyDeleteസജീവേട്ടൻ പറഞ്ഞ രീതിയിലുള്ള ലേഖനങ്ങൾ തീർച്ചയായും ഉപകാരപ്രദമായിരിക്കും..., ബിജുകുമാറിന്റെ അഭിപ്രായത്തോടും യോജിക്കുന്നു...
ReplyDeleteചർച്ച പുരോഗമിക്കട്ടെ, ഒരു റഫ് ഇൻഡക്സ് ചർച്ചയ്ക്കൊടുവിൽ രൂപപ്പെടുത്താം പിന്നെ അതിൽ വേണ്ട, തിരുത്തലുകൾ ആവാം...
ആർക്കൊക്കെ ഏതൊക്കെ തരത്തിലുള്ള ആർട്ടിക്കിളുകൾ എഴുതി ഇതുമായി സഹകരിക്കാൻ കഴിയും എന്ന് ഇവിടെ കമന്റ് ആയോ എഡിറ്റർ സുരേഷ് പുനലൂരിനെ മെയിൽ വഴിയോ അറിയിക്കാൻ കഴിഞ്ഞാൽ ഉപകാരപ്രദമായിരിക്കും...
സഗീർ, ദോഹയിൽ നിന്ന് പരസ്യങ്ങളും ആർട്ടിക്കിളുകൾ നിങ്ങളുടെ നേതൃത്വത്തിൽ സ്വരുക്കൂട്ടുമെന്ന് വിശ്വസിക്കുന്നു...
ReplyDeleteബിജു കൊട്ടില, ചിത്രത്തിൽ കാണുന്നത് ഇപ്പോൾ ഇറക്കിയ മാഗസിന്റെ കവർ പേജ് അല്ല, അത് ബ്ളോഗിന്റെ ഹെഡ്ഡറിന് വേണ്ടി ഞാൻ ഒരു റഫ് ഫോർമാറ്റ് ഉണ്ടാക്കിയതാണ്...,
കവർ പേജിന് നമുക്ക് താങ്കളെപ്പോലുള്ള ബൂലോക പുലികളായ ഗ്രാഫിക് ഡിസൈനർമാരുടെ സഹായം കൂടിയേ തീരൂ...
കവർ പേജിൽ എന്തൊക്കെ വിവരങ്ങൾ ഉൾക്കൊള്ളിക്കണമെന്ന് മറ്റൊരു പോസ്റ്റിലൂടെ ചർച്ച ചെയ്യാവുന്നതാണ് എല്ലാവരിൽ നിന്നും ഡിസൈനുകൾ സ്വീകരിച്ച് കൂടുതൽ നല്ലതെന്ന് വിലയിരുത്തപ്പെടുന്നത് കവർ പേജ് ആയി ഉപയോഗിക്കാം...
താങ്കൾ അതിന്റെ ചുമതല ഏറ്റെടുത്താൽ നന്നായിരുന്നു...
നല്ല ആശയം ...
ReplyDeleteഅതെ ഇനി ഇതിലേക്ക് ഡിസൈനുകള്‍..ക്ഷണിക്കുക...നല്ലത് തിരഞ്ഞെടുക്കുക ..അതിന്നായി ഒരു പോസ്റ്റു പുറത്തിറക്കുക ഡിസൈനുകള്‍ ക്ഷണിച്ചു കൊണ്ട്..പിന്നെ ഓരോരുത്തരും അവര്‍ അവരുടെ എഴുത്തുകളില്‍ നിന്നും നല്ലത് എന്ന് തോന്നുന്നത് ..അയച്ചു തരാന്‍ പറയുക എന്തേ?..
മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പില്‍ രേജിസ്റെര്‍ ചെയ്തിട്ടുള്ള ബ്ലോഗര്‍മാരുടെ വിവരങ്ങള്‍ ഞാന്‍ തരാം..ബാക്കിയുള്ളവര്‍ രേജിസ്റെര്‍ വിവരങ്ങള്‍ അറിയിക്കാന്‍ ഒരു പോസ്റ്റ് ഇടുക..എന്തേ..എല്ലാ സഹകരണങ്ങളും ഉണ്ടായിരിക്കും
ആശംസകൾ.
ReplyDeleteഎങ്ങനെ സഹകരിക്കാമെന്ന്
തുടർ ചർച്ചകളിലൂടെ ഉരുത്തിരിഞ്ഞ് വരുന്നതനുസരിച്ച് ആവാം.
ഗംഭീരമായ ചുവടുവയ്പ്പ്!
ReplyDeleteഎന്റെ എല്ലാ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്യുന്നു.
സുരേഷ് മാഷിന്റെ സഹായിയായി കൂടാൻ തയ്യാർ!
ഈ സംരംഭത്തിന് ഭാവുകങ്ങള്‍. കഴിയാവുന്ന സഹായങ്ങള്‍ ചെയ്യാം. മലയാള ബ്ലോഗിന്റെ ചരിത്രത്തില്‍ നിന്നും തുടങ്ങുന്നതാവും നല്ലത്. ഒപ്പം കഴിയാവുന്നിടത്തോളം ബ്ലോഗേര്‍സിനെ പങ്കെടുപ്പിച്ച് കൊണ്ടുള്ള ഒരു സര്‍വ്വേ. അതായത് ചില പൊതുവായ കാര്യങ്ങളോട് ബ്ലോഗേര്‍സ് എങ്ങിനെ പ്രതികരിക്കുന്നു. അത് ബ്ലോഗിനെ പറ്റിയും സമകാലീക സംഭവങ്ങളെ പറ്റിയുമൊക്കെ ആവാം. ചില അവലോകനങ്ങള്‍, അങ്കിള്‍, രമ്യ, ജ്യോനവന് മുതല്പേരെ കുറിച്ച് കൂടുതല്‍ അറിയാവുന്നവരുടെ ഓര്‍മ്മകള്‍. അങ്ങിനെ അങ്ങിനെ.. സഹായസഹകരണങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.
ReplyDeleteThis comment has been removed by the author.
ReplyDeleteനല്ല ആശയം........എല്ലാ ആശംസകളും
ReplyDeleteബ്ലോഗ് മീറ്റുകള്‍ പുതിയൊരു കുതിപ്പിന് കാരണമാകും എന്നതില്‍ സംശയമില്ല ...കുറ്റമറ്റ രീതിയില്‍ സംഘടിപ്പിക്കുവാന്‍ ഓരോ ബ്ലോഗ്ഗെര്സിന്റെയും അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ ആവശ്യമാണ് ..സാമൂഹിക രംഗത്ത് വേണ്ടത്ര പ്രചാരണം ഈ ബ്ലോഗ് മീറ്റിനെ കുറിച്ച് നല്കുന്നതില് വേണ്ട ശ്രദ്ധ നല്‍കണം എന്നാണു എന്റെ ഒരു അഭിപ്രായം ...(മീറ്റില്‍ പങ്കെടുക്കുവാന്‍ പരമാവധി ശ്രമിക്കാം .. ) ഇതിനായി മുന്നിട്ടിറങ്ങിയ എല്ലാവര്ക്കും അഭിനന്ദനങ്ങള്‍ ,ഒപ്പം എല്ലാ വിധ ആശംസകളും ...
ReplyDeleteനല്ല ആശയം ... സ്മരണിക യില്‍ ബ്ലോഗിന്റെ സാങ്കേതികവും സര്‍ഗാത്മകവുമായ വിഷയ ങ്ങള്‍ക്ക് പുറമേ ഈ രംഗത്തെ
ReplyDeleteസ്വീകരിക്കാവുന്നതും ഒഴിവാക്കപ്പെടെന്ടതുമായ പുത്തന്‍ പ്രവണതകളെ കുറിച്ച് എഡിറ്റോറിയല്‍ ബോര്‍ഡു നല്കുന്ന
ചോദ്യങ്ങളില്‍ ഊന്നി ഈ രംഗത്തെ ആശാന്മാരും ആ ശാട്ടികളും സംസാരിക്കട്ടെ.
ലിറ്റില്‍ മാഗസിന് , ഇന്‍ ലാന്റ് മാഗസിന്
എന്നിവയ്ക്ക് ശേഷം ഉയര്‍ന്നു വന്ന ബ്ലോഗ് സാഹിത്യത്തെ മലയാളത്തിലെ എണ്ണം പറഞ്ഞ എഴുത്തുകാര്‍ വിലയിരുത്തട്ടെ......
(ഒത്തുപിടിച്ചാല്‍ കഴിയും എന്ന് കരുതുന്നു). ആശംസകള്‍ .
ആചാര്യന്റെയും നൗഷാദിന്റെയും വിലപ്പെട്ട സേവനം തീർച്ചയായും അനിവാര്യമാണ്
ReplyDelete'മ' ഗ്രൂപ്പിൽ നിന്നുള്ള അംഗങ്ങളുടെ ആർട്ടിക്കിളുകളും മറ്റ് വിശദാംശങ്ങളും സ്വരൂപിക്കുകയും
അവിടുന്നുള്ള ഏകോപനം നിങ്ങളുടെ ഭാഗത്തുനിന്നുമുണ്ടാകുകയും ചെയ്താൽ കാര്യം
എളുപ്പമാകും
പിന്നെ എല്ലാ ബ്ളോഗർമാരും ഈ സുവനീറിന്റെ വിശദാംശത്തെക്കുറിച്ച്
ReplyDeleteതങ്ങളുടെതായ രീതിയിൽ ഒരു പോസ്റ്റ് തയ്യാറാക്കുകയും അതിന്റെ ലിങ്ക്
ഈ ഗ്രൂപ് ബ്ളോഗലിലേയ്ക്ക് നൽകുകയും ചെയ്താൽ എല്ലാ ബ്ളോഗർമാർക്കും
അറിയാൻ കഴിഞ്ഞേക്കും
പിന്നെ ഇതു സംബന്ധിച്ച് രൂപീകരിച്ച ഗൂഗിൾ ഗ്രൂപ്പിന്റെ അഡ്രസ്സ് താഴെക്കൊടുക്കുന്നു
http://groups.google.com/group/blogmagazine2011
കഴിയാവുന്ന എല്ലാ ബ്ളോഗർമാരെയും ഈ ഗ്രൂപ്പിലേയ്ക്ക് ക്ഷണിക്കുകയും ജോയിൻ ചെയ്യിപ്പിക്കയും
ചർച്ചയിൽ പങ്കെടുക്കുകയും ചെയ്താൽ കാര്യങ്ങൾ എളുപ്പമാകും
വളരെ നല്ല ആശയം .. എല്ലാ സഹായങ്ങളും സഹകരണങ്ങളും പരമാവധി വാഗ്ദത്തം ചെയ്യുന്നു. ഇവിടെ (കുവൈത്ത് ) ഇതുമായി ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നവരുമായി ചര്‍ച്ച സാധ്യമാവും എങ്കില്‍ വൈകാതെ അത് അറിയിക്കും ...
ReplyDeletenalla aashayam...
ReplyDeletehttp://vaakukal.blogspot.com/
ഞാൻ ഇപ്പോൾ പറയുന്നത് പ്രാഥമികമായ ഒരു അഭിപ്രായം മാത്രമായി കണക്കാക്കുക. ആത്യന്തികമായി നമ്മുടെ ലക്ഷ്യം എഴുത്തും വായനയും സർഗ്ഗാത്മകതയെയും സ്നേഹസമ്പന്നമായ ഒരു സമൂഹത്തെയും നിലനിർത്തുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണല്ലോ. പുതിയ തലമുറ സാങ്കേതികതയിലേക്ക് കൂടുമാറുമ്പോഴും എല്ലാ കാലത്തും നിലനിർത്തേണ്ടതിനെ ഏത് മാധ്യമത്തിലായാലും സംരക്ഷിക്കേണ്ടതുണ്ട്. അതിനുള്ള ചുവടുവയ്പ്പായി ഈ തുടക്കത്തെ കണ്ടാൽ നന്ന്.
ReplyDelete1.ബ്ലോഗിൽ വരുന്ന എല്ലാ എഴുത്തുരൂപങ്ങളെയും സ്മരണികയിൽ ഉൾക്കൊള്ളിക്കുക.
2. കഥ, കവിത, ലേഖനം, ഓർമ്മക്കുറിപ്പുകൾ, അനുഭവങ്ങൾ, യാത്രാക്കുറിപ്പുകൾ, നിരൂപണങ്ങൾ, അഭിമുഖങ്ങൾ, തുടങ്ങിയ എല്ലാ രൂപങ്ങളും...
3. ബ്ലോഗ് ഒരു ആവേശമായി, ആവശ്യമായി കൊണ്ട് നടക്കുന്നത് പ്രവാസികളായതിനാൽ, പ്രവാസജീവിതവും എഴുത്തും ഊരു പ്രത്യേക വിങ്ങായി അവതരിപ്പിക്കാം..
4. പെയ്ന്റിംഗ്സും ഫോട്ടോസും പ്രത്യേകമായി നൽകുന്നതിനു പകരം ഓരോ കഥയ്ക്കോ കവിതയ്ക്കോ മറു എഴുത്തുകൾക്കോ കൂടെ നൽകാം.
5.സൃഷ്ടികൾ അതാത് എഴുത്തുകാരിൽ നിന്ന് ക്ഷണിക്കുന്നതോടൊപ്പം ബ്ലോഗിൽ നിന്ന് തെരഞ്ഞെടുക്കാം.
6. ബ്ലോഗിങ്ങിന്റെ ബലത്തിനായി പ്രിന്റ് മീഡിയയിൽ എസ്റ്റാബ്ലിഷ്ഡ് ആയ എഴുത്തുകാർ തന്നെ ബ്ലോഗിൽ ഉണ്ട്. അവരെ കൂടി ഉൾപ്പെടുത്താൻ നാം ശ്രമിക്കണം.
ബ്ലോഗ് ഒരു നേരമ്പോക്കല്ലെന്ന് നാം ഇതിലൂടെ തെളിയിക്കേണ്ടതുണ്ട്.
7. ബ്ലോഗിങ്ങിന്റെ സാങ്കേതിക വശത്തെക്കുറിച്ചുള്ള ഒരുപാട് ലേഖനങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. അത് ബ്ലോഗുകളിൽ തന്നെ ഉണ്ടല്ലോ
8. ബ്ലോഗിങ്ങിന്റെ ഒരു ചരിത്രം നല്ലതാണ്.
9. ബ്ലോഗുകളുടെ ലിസ്റ്റ് നൽകണോ എന്ന് ആലോചിക്കുക.
10. നമ്മുടെ ഇടയിൽ നിന്ന് പിരിഞ്ഞുപോയവരെ അനുസ്മരിക്കുക.
11. പൊതുവേ സാഹിത്യകാരന്മാർക്കിടയിൽ പരസ്പര സഹകരണം കുറഞ്ഞ് വരുന്ന കാലമാണ്. ബ്ലോഗിൽ പെരുമാറുന്ന ആളുകൾ തമ്മിൽ ഒരു ഐഡിയോളജിക്കൽ കൂട്ടായ്മ രൂപപ്പെടുത്തിയെടൂക്കുന്നതിനെ ക്കുറിച്ച് നിർദ്ദേശങ്ങൾ വയ്ക്കുക.
12. അതായത് സ്നേഹം കാരുണ്യം പാർസ്പര്യം, അത് സൌഹൃദമായാലും ആത്മീയപിന്തുണയായാലും ചെറിയ സാമ്പത്തിക സഹായമായാലും എങ്ങനെ ലോകത്തിന്റെ നന്മയ്ക്കായി നൽകാം എന്നതിനെ കുറിച്ച് നിർദ്ദേശങ്ങൾ വയ്ക്കുക.
ഒടുവിലായി നാളെ നമ്മുടെ ഭാഷയും സംസ്കാരവും നിലനിർത്തുകയും അടുത്ത തലമുറയ്ക്കായി കൈമ്മാറുകയും ചെയ്യേണ്ടതിന്റെ ആവശ്യകത മുന്നോട്ട് വയ്ക്കുക.
ReplyDeleteപുസ്തക പ്രസാധനവും ആനുകാലികപ്രസിദ്ധീകരണവും ഉൾപ്പടെ ഉള്ള ഭാവിക്ക് വേണ്ടിയുള്ള പ്രോജക്റ്റുകൾ അവതരിപ്പിക്കുക. ഇത് ഒരു സ്മരണികയിൽ ഒതുങ്ങുന്നതല്ല എന്നറിയാം... ബ്ലോഗുലകത്തിന്റെ നന്മകളുടെ കരടുരൂപമാകട്ടെ നമ്മുടെ സ്മരണിക.
സാഹിത്യത്തിലും സമൂഹത്തിലും ബ്ലോഗേഴ്സ് ആക്റ്റിവിസത്തിലേക്ക് പോകേണ്ടതുണ്ട്. സാഹിത്യപഠനക്കളരികൾ, അത് ഓരോ പ്രദേശത്തെ കേന്ദ്രീകരിച്ചോ മൊത്തത്തിൽ കേന്ദ്രീകരിച്ചോ ആകാം, നടപ്പിലാക്കേണ്ടതുണ്ട്.പരമ്പരാഗതസാഹിത്യകാരന്മാരുടെ ലോകവുമായി നിലനിൽക്കുന്ന അകലം അവരെക്കൂടി നമ്മോട് അടുപ്പിച്ച് മാറ്റേണ്ടതുണ്ട്.
സൈബർ സാങ്കേതികതയിൽ നിന്നും ഒഴിവായി നിൽക്കുന്ന മഹാന്മാരായ സാഹിത്യകാരന്മാരെ ഇങ്ങോട്ട് ആകർഷിക്കേണ്ടത് നാളത്തെ മാധ്യമമായ ബ്ലോഗുലകത്തെ ഗൌരവവൽക്കരിക്കാൻ അത്യവശ്യമാണ്. സൈബർ സാങ്കേതികയുള്ള ഒട്ടുമിക്കവരും സാഹിത്യമേഖലയിൽ നിരക്ഷരരാണ്. സാഹിത്യമേഖലയിലെ പേരെടുത്തവർ സൈബർ സാങ്കേതികതയിൽ നിരക്ഷരരും. ഈ അന്തരം ഇല്ലാതാക്കേണ്ടത്, നമ്മുടെ ഭാഷയുടെയും സാഹിത്യത്തിത്തിന്റേയും സംസ്കാരത്തിന്റെയും നിലനില്പിനും വ്യാപനത്തിനും അതിജീവനത്തിനും അത്യാവശ്യമ്മാണ്.
ബൂലോഗത്തിന്റെ നാള്‍വഴികളിലേക്ക് വെളിച്ചം വീശുന്ന ചില വിവരങ്ങള്‍ താഴെക്കൊടുത്ത ലിങ്കിലൂടെ സഞ്ചരിച്ചാല്‍ ലഭിക്കും.
ReplyDeletemalayalam blog history മലയാളം ബ്ലോഗ് ചരിത്രം
പുതിയ ബ്ലോഗര്‍മാര്‍ക്കായി ബ്ലോഗ് അക്കാദമിയൂടെ നോട്ടീസ് തഴെക്കൊടുത്ത ലിങ്കിലുണ്ട്.കേരള ബ്ലോഗ് അക്കാദമി: പുതിയ ബ്ലോഗര്‍മാരുടെ ശ്രദ്ധക...
ഒരു നല്ല ആശയം ..എല്ലാ ആശംസകളും
ReplyDeleteഎനിക്ക് തോന്നുന്നത് സുരേഷ് മാഷ് അടങ്ങുന്ന പല രംഗത്തും പരിചയമുള്ള ഒരു പത്ത് പേര് ആലോചിച്ച് ഒരു രൂപം വരുത്തി അത് ചര്‍ച്ചക്ക് വെച്ച് അഭിപ്രായം തെടുന്നതല്ലേ നല്ലത്. ഇപ്പോള്മാഷ് സൂചിപ്പിച്ച പോലെ ചില കാര്യങ്ങള്‍.
ReplyDeleteഫോട്ടോ പ്രത്യേകം ചേര്‍ക്കാതെ കത്ക്കോ കവിതക്കോ ചേര്‍ക്കുക എന്നത്.
അതിനെക്കുറിച്ച അഭിപ്രായങ്ങളും നിര്‍ദേശങ്ങളും എന്ന രൂപത്തില്‍..
സാങ്കേതിക വശങ്ങളെക്കുറിച്ച അധികം പോസ്റ്റുകള്‍ ആവശ്യമില്ല,ഇന്നന്ന കാരണങ്ങളാല്‍. അപ്പോള്‍ അതിനെക്കുറിച്ച് അഭിപ്രായങ്ങള്‍ ഓരോരുത്തരും രേഖപ്പെടുത്തും.
പോസ്റ്റുകള്‍ ശേഖരിക്കുന്നത്.
ആദ്യം അത് നമുക്ക് എത്രമാത്രം ഉള്‍ക്കൊള്ളിക്കാന്‍ പറ്റും എന്നത് കാണണം.
അതിന്റെ ഒരു റഫ് രൂപം ആദ്യം വേണ്ടേ?
അങ്ങിനെ പൊതുവിലുള്ള ഒരു റഫ് രൂപം ഉണ്ടാക്കി അതിന്മേല് ചര്ച്ച്ചയല്ലേ കൂടുതല്‍ നന്നാകുക?
നല്ല സംരംഭം.. എല്ലാ ആശംസകളും...
ReplyDeleteബ്ലോഗ് എന്ത് എന്തിന് എന്നത് മഹാ ഭൂരിപക്ഷം ആള്‍ക്കാര്‍ക്കും വിശദമായി ഇപ്പോഴും അറിയില്ലാ എന്നത് സത്യമായ വസ്തുതയാണ്. ഇന്റര്‍ നെറ്റ് സൌകര്യം ഉള്ള വീടുകളില്‍ പോലും ഇങ്ങിനെ ഒരു സംഗതി നിലവിലുണ്ട് എന്നത് നാം പറഞ്ഞു കൊടുത്താല്‍ മാത്രം അറിയാകുന്ന അവസ്ഥ. ആമുഖമായി ബ്ലോഗിനെ പരിചയപ്പെടുത്തി തുടങ്ങുന്ന സ്മരണികയില്‍ ബ്ലോഗ് എന്ത് എന്തിന് എന്ന ഉത്തരം നല്കുന്ന ലേഖനങ്ങളും ഇപ്പോള്‍ നിലവിലുള്ള ബ്ലോഗേര്‍സിന്റെ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയതുംബ്ലോഗുകളില് പ്രസിദ്ധീകരിക്കപ്പെട്ടതില്‍ തെരഞ്ഞെടുക്കപ്പെട്ടതുമായ സാഹിത്യ വിഭവങ്ങള്‍ എന്നിവയും ഉള്കൊള്ളിക്കേണം. മാത്രമല്ല ഈ സ്മരണിക ചെലവാക്കപ്പെടേണ്ടത് കൂടുതലും ബൂലോഗത്തിനു പുറത്തായിരുന്നാല്‍ മാത്രമേ ബ്ലോഗിന്റെ പ്രസക്തി എന്തെന്ന് പൊതുജനം മനസിലാക്കൂ. നാം തമ്മില്‍ പരസ്പരം ബ്ലോഗ് മാഹാത്മ്യം പറഞ്ഞു കൊണ്ടിരുന്നിട്ട് ഫലമില്ലല്ലോ. അതിന് സ്മരണികയില്‍ ചേര്‍ക്കേണ്ട പരസ്യങ്ങളില്‍ ഭൂരിഭാഗവും ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്നായിരുന്നാല് നന്ന്. ബ്ലോഗേര്സില് വ്യവസായികളും കച്ചവടക്കാരുമായവരില് നിന്നും പരസ്യം വാങ്ങുന്നതില്‍ അര്‍ത്ഥമില്ലല്ലോ.സ്മരണികയുടെ പണിപ്പുരയില്‍ പ്രവര്‍ത്തിക്കാന്‍ സാങ്കേതിക വൈദഗ്ദ്യം ലഭിച്ചവരുടെയും എഡിറ്റേര്സിന്റെയും മേല്നോട്ടക്കാരുടെയും പ്രത്യേകം കമ്മറ്റികള്‍ തെരഞ്ഞെടുത്ത് അവരുടെ കീഴില്‍ സ്മരണികാ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ട് പോകുക.
ReplyDeleteതിരഞ്ഞെടുക്കപ്പെടുന്ന കൃതികളുടെ നിലവാരം ഉറപ്പു വരുത്തുക..
ReplyDeleteഫോളോവേഴ്സിന്റെ എണ്ണമോ കമന്റിന്റെ എണ്ണമോ ഈ തിരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുതരുത് എന്ന് ഒരപേക്ഷയുണ്ട്...
എന്നാലാവും വിധമുള്ള എല്ലാവിധ സഹകരണങ്ങളും വാഗ്ദാനം ചെയ്യുന്നു..
സുരേഷ്മാഷിന്റെ അഭിപ്രായവും ഷെരീഫ് കൊട്ടാരക്കരയുടെ നിർദ്ദേശങ്ങളും സംയോജിപ്പിച്ചെടുക്കേണ്ടതുണ്ട്...
ReplyDeleteപുതിയ നിർദ്ദേശങ്ങൾ ഇനിയും വരട്ടെ, ചിത്രകാരനും മനോരാജും പറഞ്ഞപോലെ ബൂലോകത്തിന്റെ നാൾ വഴികളിലേയ്ക്ക് വെളിച്ചം വീഴ്ത്തുന്ന ഒരു ബ്രീഫ് നോട്ട് ഒഴിവാക്കാൻ കഴിയില്ല, പിന്നെ വളരെ ലളിതമായി, ബ്ളോഗിനു പുറത്തു നിന്നുള്ള വായനക്കാരന് ബ്ളോഗിനെക്കുറിച്ച് മനസ്സിലാക്കാനും ബ്ളോഗ് രംഗത്തേയ്ക്ക് കടന്നുവരുവാനും പ്രേരണപ്പെടുത്തുന്ന ഒരു ലേഖനം ഉണ്ടായാൽ നന്ന്!
ഈ സുവനീർ നമ്മൾ 'ബൂലോക'ത്തിനു പുറത്തുള്ള അതിവിശാലമായ, സാധാരണക്കാരുടെ ലോകത്തേയ്ക്കാണ് സമർപ്പിക്കുന്നത്, ബ്ളോഗിന്റെ പുറത്ത് നിന്നുള്ള ഒരു വായനക്കാരന് ഇത് എന്താണ് എന്നും ഈ രംഗം ലോകമെമ്പാടുമുള്ള ബ്ളോഗ് വായനക്കാരും എഴുത്തുകാരുമായി എങ്ങനെ സംവദിക്കുന്നു എന്നും മനസ്സിലാകുന്ന രീതിയിലുള്ള വിശാലമായ കാഴ്ച്ചപ്പാടോടെയായിരിക്കണം ചിട്ടപ്പെടുത്തേണ്ടത്...
അത് നമുക്ക് കൂട്ടായ ചർച്ചയിലൂടെ കഴിവുള്ള പരിചയ സമ്പന്നരായ ഒന്നോ രണ്ടോ അതിൽകൂടുതലോ പേരടങ്ങിയഒരു ഗ്രൂപ്പിനെ ഏല്‍പ്പിക്കാം...
അതിന്റെ ചുമതല ബ്ളോഗ് അക്കാദമി ഏറ്റെടുക്കുമോ?
ദേവേട്ടൻ, വിശ്വപ്രഭ, പോൾ, കൈപ്പള്ളി തുടങ്ങിയ ആരംഭകാലത്തെ പ്രതാപികളുടെ സഹായവും ഇക്കാര്യത്തിൽ സ്വീകരിക്കാവുന്നതാണെന്ന് തോന്നുന്നു..
ഏതെങ്കിലും ഒരു വിഷയത്തെ അധികരിച്ച് ബൂലോകരുമായി ചർച്ചനടത്തുകയും അതിന്റെ സംഗ്രഹം സുവനീറിൽ ഇടുകയും ചെയ്യുക എന്നതൊക്കെ നല്ല കാര്യമാണ്,
ReplyDeleteപക്ഷേ, നമ്മളിപ്പോൾ ഇതിന്റെ തുടക്കമായതിനാലും പരിമിതമായ സമയത്തിനുള്ളിൽ ഇത് ചെയ്ത് തീർക്കേണ്ടതുള്ളതിനാലും അത് (ചർച്ച/സർവ്വേ)ഇത്തവണ ഒഴിവാക്കുന്നതായിരിക്കും നല്ലത്...
അതു പോലെ കഴിയാവുന്നത്ര ബ്ളോഗുകളുടെ ലിങ്കുകൾ
ഉൾപ്പെടുത്തിയ കഥ, കവിത, ലേഖനം, നർമ്മം, അനുഭവം, പലവക, സാങ്കേതികം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ബ്ലോഗുകളുടെ ഒരു പട്ടിക (ബ്ളോഗ് റോൾ)നന്നായിരിക്കില്ലേ,
2010,2011 ജനുവരി വരെയുള്ള കാലയളവിൽ മിനിമം 5 പോസ്റ്റെങ്കിലും പ്രസിദ്ധീകരിച്ച ബ്ലോഗുകളെ ഇതിൽ ഉൾപ്പെടുത്താം...
8 പോയന്റ് ലെറ്റർ സൈസിൽ്രണ്ട് കോളത്തിലായ ബ്ളോഗ് URL ഉം ബ്ളോഗിന്റെ പേരും, ബ്ളോഗറുടെ പേരും ഉൾക്കൊള്ളിക്കുകയാണെങ്കിൽ ഒരു പേജിൽ മുന്നൂറിനടുത്ത്ബ്ളോഗുകൾ ഉൾക്കൊള്ളിക്കാം അങ്ങനെയെങ്കിൽ നാലോ അഞ്ചോ പേജ് അതിനായി മാറ്റി വെയ്ക്കുന്നതിൽ തെറ്റില്ല എന്നു തോന്നുന്നു
തങ്ങളുടെയും ബ്ളോഗിന്റെയും പേരുള്ള ഒരു മാഗസിനെന്ന നിലയിൽ ബ്ലോഗർമാർക്ക് ഇതിനോടുള്ള വൈകാരിക ബന്ധം കൂടുകയും സാധാരണക്കാരനായ ഒരു ബ്ളോഗർക്ക്ഇത് താനും കൂടിയുള്ള ഒരു കൂട്ടയ്മയുടെ മുഖപുസ്തകമായും സൂക്ഷിച്ചു വെയ്ക്കാം...
ഒരു നല്ല ആശയം,എല്ലാ സഹകരണവും ഒപ്പം ആശംസകളും !
ReplyDeleteഎന്നും ആശംസകള്‍ :)
ReplyDeleteപ്രിയപ്പെട്ടവരെ,
ReplyDeleteസുപ്രഭാതം!
ബ്ലോഗ് മാഗസിന് എന്ന ആശയം വളരെ നല്ലതാണ്!ഈ കൂട്ടായ്മ വിജയിക്കട്ടെ!കൂടുതല്‍ എഴുത്തുകാരെ പരിചയപ്പെടാമല്ലോ.
എവിടെയും ഞാന്‍ മനുവിന്റെ പേര് കണ്ടില്ല.മനുവിന്റെ ബ്ലോഗ് കാണാത്ത മലയാളിയുണ്ടാകില്ലല്ലോ.മനുവിനെ ഒഴിവാക്കി ഈ മാഗസിന് തുടങ്ങില്ല എന്ന് പ്രതീക്ഷിക്കുന്നു.
എന്നെ വിവരം അറിയിച്ച സുരേഷിന് വളരെ നന്ദി!ഈ വിവരം മറ്റു സോഷ്യല്‍ നെറ്റ്വര്‍ക്കിലും കൊടുക്കാമല്ലോ.
ഒരു നല്ല ഭാവി ആശംസിച്ചു കൊണ്ടു,
സസ്നേഹം,
അനു
നല്ല ആശയം... എല്ലാ വിധ ഭാവുകങ്ങളും നേരുന്നു
ReplyDeleteബ്ലോഗ് മാഗസിന് എന്ന ആശയം ഇഷ്ടപ്പെട്ടു. എല്ലാവിധ സഹകരണങ്ങളും ആശംസകളും നേരുന്നു..www.jyothirmayam.com
ReplyDeleteജിദ്ദയിലെത്തിയാൽ ഈ നല്ല ആശയത്തിന് മുന്നിൽ നിൽക്കാൻ സമയം ആനുവദിക്കില്ല.
ReplyDeleteഎങ്കിലും, എന്നെകൊണ്ടാവുമ്പോലെല്ലാം ഞാൻ ചെയ്യാം.
ഭാവുകങ്ങൾ...
http://soapucheepukannadi.blogspot.com/
http://oabvnb.blogspot.com/
ഈ സംരംഭത്തിന് എല്ലാ പിന്തുണയും ഉണ്ടാകും...
ReplyDeleteപരസ്യങ്ങള്‍ക്ക് ഡിസൈന്‍ ചെയ്യുന്ന ജോലിയാണ് ചെയ്യുന്നത്. എന്നെ കൊണ്ട് കഴിയുന്ന കാര്യങ്ങളില്‍ സഹകരിക്കാം...
തിരക്കൊഴിഞ്ഞു വിശദമായി വീണ്ടും വരാം....
എല്ലാ ആശംസകളും...
മീറ്റിനെക്കുറിച്ചും മീറ്റ് സുവനീറിനെക്കുറിച്ചും
ReplyDeleteഓരോരുത്തരും അവരുടേതായ രീതിയിൽ ഓരോ
പോസ്റ്റുകൾ അവരവരുടെ ബ്ലോഗിൽ പോസ്റ്റുകയും അതാത്
ഗ്രൂപ്പ് ബ്ലോഗുകളിലേക്ക് അതിന്റെ ലിങ്കുകൾ കൊടുക്കുകയും ചെയ്താൽ
വ്യത്യസ്ഥമാവുകയും കൂടുതൽ ബ്ലോഗർമാരുടെ വൈകാരികമായ
പങ്കാളിത്തവും പ്രതീക്ഷിക്കുകയും ചെയ്യാം എന്നു തോന്നുന്നു
പരിചയമുള്ളവരോട് പറയുകയും വേണ്ടത് ചെയ്യുകയും ചെയ്യുമല്ലോ?
ഹനീഫ്, താങ്കളെപ്പോലുള്ളവരുടെ സേവനം തീർച്ചയായും വേണം, ഈ ബ്ളോഗിന്റെ മെനുബാറിലുള്ള Join our group discussion എന്ന ലിങ്ക് വഴി ഗൂഗിൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ...
ReplyDeleteകൂടുതൽ ചർച്ചകൾ അവിടെ നടക്കുന്നുണ്ട്....
ബ്ലോഗിനെപ്പറ്റി പുതുതായി അറിയുന്ന ഒരാൾക്ക് എങ്ങനെ അതു തുടങ്ങാൻ കഴിയും എന്നതിനെപ്പറ്റി ഒരു ലേഖനവും ട്രിക്കുകളും മറ്റ് അറിവുകളും ചെറിയ ചെറിയ ബോക്സുകളിൽ പല പേജുകളിലായി ഉൾപ്പെടുത്തുന്നതും ബ്ലോഗുരംഗത്തേക്ക് മറ്റുള്ളവരെ ആകർഷിക്കുവാൻ ഒരുപാധി ആവും.
ReplyDeleteചില കാര്യങ്ങള്‍ ഇതിലുള്‍പ്പെടുത്തിയാല്‍ നന്നായിരിക്കും എന്ന് തോന്നുന്നു.
ReplyDelete- എഡിറ്റര്‍ക്കുള്ള കത്തുകള്‍.
- സാങ്കേതിക വശങ്ങള് ചര്‍ച്ച ചെയ്യാന്‍ ഒരു ചോദ്യോത്തര പരിപാടി.
- ബൂലോകത്തുള്ള ഏറ്റവും പ്രശസ്തനായ ഹാസ്യബ്ലോഗറോട് സംവദിക്കുന്ന ഒരു നര്‍മ്മ വിനിമയ ആക്ഷേപ ഹാസ്യ പംക്തി.
- വാനയക്കാര്‍ തെരഞ്ഞെടുക്കുന്ന ഏറ്റവും നല്ല ബ്ലോഗിനു ഒരു വാര്‍ഷിക അവാര്‍ഡ്.
- ഓരോ പ്രാവശ്യവും, ബ്ലോഗുകളില്‍ നിന്ന് തെരഞ്ഞെടുക്കുന്ന ഒരു പോസ്റ്റിനെ നിരൂപണം ചെയ്യുന്ന പരിപാടി.(ഇത് എഡിറ്റര്‍ക്ക് തന്നെ നിര്‍വഹിക്കാം ).
- ബ്ലോഗര്‍മാരുടെ പേരുവിവരങ്ങള്‍,സ്ഥലം, വിലാസം , ഫോണ്‍ നമ്പര്‍, ബ്ലഡ് ഗ്രൂപ് തുടങ്ങിയ വിവരങ്ങള്‍ അടങ്ങിയ ഒരു ഡാറ്റബാങ്ക് നിര്‍മാണം. (അത്യാവശ്യ ഘട്ടങ്ങളില്‍ രക്തം ആവശ്യമായി വരുമ്പോള്‍ ഒരു റഫറന്‍സ് പോലെ നോക്കാനും ബന്ധപ്പെടാനും കഴിയും വിധം. അതുപോലെ നമ്മുടെ യാത്രകളില്‍ ദൂര ദേശത്ത് അത്യാവശ്യ ഘട്ടങ്ങളില്‍ ആ ഭാഗത്തെ ബ്ലോഗര്‍മാരെ ബന്ധപ്പെടാന്‍ കഴിയും വിധം)
- ഒരു സഹായ നിധി സമാഹരണം. ( പരസ്യവും സംഭാവനയും വഴി ഒരു ഫണ്ട് സ്വരൂപിക്കുകയും അര്‍ഹതപ്പെട്ടവര്‍ക്ക് അത് എത്തിച്ചു കൊടുക്കുകയും ചെയ്യുന്ന രീതി)
- വര്‍ഷത്തില്‍ ഒരു പ്രാവശ്യം ബ്ലോഗ് മീറ്റ നടത്തുകയും അതിനു മുന്നോടിയായി ബ്ലോഗര്‍മാര്‍ ചേര്‍ന്ന് 'സേവനദിനം' ആചരിക്കുകയും ചെയ്യുക. (അത് എങ്ങനെ വേണം എന്ന് കൂട്ടായ തീരുമാനം എടുക്കാം ).
- രജിസ്റ്റര്‍ ചെയ്യുന്ന ബ്ലോഗര്‍മാര്‍ക്ക് ഒരു ഇന്‍ഷൂറന്‍സ് പദ്ധതി തുടങ്ങുക. അംഗങ്ങള്‍ മരണപ്പെടുന്ന പക്ഷം ഒരു നിശ്ചിത സംഖ്യ ഓരോ ബ്ലോഗറും എത്തിച്ചു കൊടുത്തു അനന്തരാവകാശികള്‍ക്ക് കൈമാറുക.(ഉപേക്ഷ വരുത്തുന്ന ബ്ലോഗര്‍മാര്‍ക്ക് ഈ അവകാശം എടുത്തുകളയുകയും ചെയ്യാം)
ഞാന്‍ ഒരു ഇമെയില്‍ അയച്ചിരുന്നു. എന്റെ അഭിപ്രായം പറയട്ടെ. ബ്ലോഗ് ചരിത്രമൊക്കെ കൊള്ളാം. പക്ഷെ നാം ബ്ലോഗ് എന്ന് ഠ വട്ടത്തില്‍ കറങ്ങാതെ, ഡിജിറ്റല്‍ മീഡിയായില്‍ മലയാളം എന്ന വിശാലമായ വീക്ഷണം വേണം. അതായത് ഇന്നത്തെ ടെബ്ലറ്റ്, മൊബൈല്‍ തുടങ്ങിയ സകലതും ഉള്‍പ്പെടുത്തണം. അതിന്റെ സാങ്കേതിക വശങ്ങള് വേണം പറയാന്‍. അല്ലാതെ വെറും ബ്ലോഗ് അല്ല. ഈ ആശയത്തിന്റെ അടിസ്ഥനത്തില്‍ പണ്ട് എഴുതിയ ചെല ലേഖനങ്ങള്‍ (മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചത്) ലിങ്കുകള്‍ ആണ് ഞാന്‍ ഇമെയില്‍ വഴി അയച്ചത്.
ReplyDeleteബ്ലോഗ് ഉണ്ടാവാന്‍ കാരണം ഈ മീഡിയായും ടെക്നോളജിയുമാണ്. ഇനിയത്തെ കാലത്ത് പലരും മോബൈലിലൂടെ ആയിരിക്കും പബ്ലിഷ് ചെയ്യുക എന്നുകൂടെ ഓര്‍ക്കണം.
http://boologaclub.blogspot.com/2006/08/blog-post_115567221858952072.html
ReplyDeleteഇനിയും നമ്മുടെ ഗ്രൂപ്പ് ബ്ളോഗിൽ കമന്റിലൂടെ സഹായവും സഹകരണവും വാഗ്ദാനം ചെയ്ത് ബ്ളോഗർമാർ എത്തും എന്ന് പ്രതീക്ഷിക്കാം അതിനു ശേഷം നമുക്ക് ഒരു എഡിറ്റോറിയൽ ബോർഡും ഒരു ഓർഗനൈസിംഗ് കമ്മറ്റിയും ഉണ്ടാക്കാം എഡിറ്റോറിയൽ ബോർഡ് ആർട്ടിക്കിൾ കളക്ഷനും സോർട്ടിംഗുമായി മുന്നോട്ടു പോകുമ്പോൾ ഓർഗനൈസിംഗ് കമ്മറ്റി പരസ്യവും മറ്റ് സംഘാടന പ്രവർത്തനങ്ങളുമായി പ്രവർത്തന നിരതരാകാം...
ReplyDeleteനല്ല ആശയം.. !!
ReplyDeleteആദ്യം തന്നെ ഇവിടെ ഉരുത്തിരിഞ്ഞുവരുന്ന നല്ല അഭിപ്രായങ്ങളും നിർദേശങ്ങളും ഇതിനു പിന്നിൽ പ്രവർത്ഥിക്കുന്ന എല്ലാവർക്കും നന്നായി ഉത്സാഹിക്കാൻ പ്രചോദനമാകുമെന്ന് സംശയമില്ല..
സഗീറും ഇസ്മയിലും പറഞ്ഞത് പോലെ ഫെബ്രുവരി 11 നു ദോഹയിലെ മീറ്റിൽ ഇതേക്കുറിച്ച് കാര്യമായി നമ്മുക്ക് ചർച്ച ചെയ്യാം
Aaasamsakal nerunnu
ReplyDeletegud idea
ReplyDeleteനല്ല ആശയം.
ReplyDeleteഎല്ലാ സഹകരണവും വാഗ്ദാനം ചെയ്യുന്നു.
ആശംസകള്‍.
ആശംസകൾ.
ReplyDeleteഇത് അടിപൊളി ആകട്ടെ :)
ReplyDeleteഇന്ന് എന്നെ വിളിച്ച കൊട്ടോട്ടി കാരൻ പങ്കുവച്ചത് ഇതിന്റെ ഫണ്ട എങ്ങനെ കണ്ടെത്തും എന്നതാണ്.ഏപ്രിൽ മാസത്തിൽ ഇത് പ്രിന്റ് ചെയ്ത് ഇറക്കണമെങ്കിൽ ഉടനടി രൂപരേഖ തയ്യാറാക്കേണ്ടി വരും. തെരഞ്ഞെടുപ്പിന് എഡിറ്റോറിയൽ കമ്മറ്റി രൂപീകരിക്കുന്നത് താമസിച്ചുകൂടാ. എത്ര പേജ് വേണം അതിനെത്ര ചെലവ് എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ മുന്നിലുണ്ട്. ഇത് ഒരു തുടക്കം മാത്രമായതിനാൽ ഒരുപാട് ബാലാരിഷ്ടതകൾ ഉണ്ടാകും. കമ്മറ്റി തീരുമാനിച്ചാൽ മാത്രമേ അന്തിമ തീരുമാനം എടുക്കാൻ പറ്റൂ.
ReplyDeleteകൂടുതൽ ചർച്ച ഗൂഗിൾ ഗ്രൂപ്പിൽ നടക്കുന്നുണ്ട്...
ReplyDeleteഇന്ന് ഞാനും മനോരാജും ഒക്കെ ലിങ്കോടുകൂടി സ്വന്തം ബ്ളോഗുകളിൽ
പോസ്റ്റ് ഇട്ടിട്ടുണ്ട്... കമന്റിലൂടെ സഹായം വാഗ്ദാനം ചെയ്തു വരുന്നവരുടെ
ഒരു രൂപം നാളത്തോടെ ഉരുത്തിരിയും നാളെക്കഴിഞ്ഞ്
ഒരു പത്തംഗ എഡിറ്റോറിയൽ ബോർഡ്, 20 അംഗ കോർഡിനേറ്റിംഗ്/ഫണ്ടിംഗ് കമ്മറ്റി, പിന്നെ ഒരു പത്തംഗ ടെക്നിക്കൽ വിംഗ് കമ്മറ്റി എന്നിവ പിന്നെ സർവ്വ പ്രധാനമായി രണ്ടോ മുന്നോ അംഗങ്ങളുള്ള ഒരു ഫൈനാൻസ് കമ്മറ്റി എന്നിവയ്ക്ക് രൂപം നൽകണം....
ആശംസകള്‍. ഇതൊരു നല്ല സംരംഭം ആവട്ടെ എന്ന് ഞാനും പ്രാര്‍ഥിക്കുന്നു.
ReplyDeleteനിര്‍ദ്ദേശങ്ങളുടെ കൂട്ടത്തില്‍ ലിങ്കുകള്‍ കൂടി കൊടുക്കാന്‍ മറക്കല്ലേ....
ReplyDeleteബ്ളോഗ് ലിങ്കുകൾ link4magazine@gmail.com എന്ന അഡ്രസ്സിലേയ്ക്ക് മെയിൽ ചെയ്താലും മതി!
ReplyDeleteമെനുബാറിലുള്ള submit your article എന്ന ലിങ്കിൽ അതേക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്....
എനിക്ക് പറ്റുന്ന എല്ലാ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്യുന്നു ,വളരെ നല്ല ആശയം, എല്ലാം നന്നാവും .എല്ലാ ഭാവുകങ്ങളും നേരുന്നു .
ReplyDeleteNALLA AASHAYAM ,AASHAMSAKAL
ReplyDeleteഎന്റെ എല്ലാ പിന്തുണയും വഗ്ദാനം ചെയ്യുന്നു.
ReplyDeleteഈ ശക്തമായ സംരംഭത്തിന് എല്ലാവിധ നന്മകളും നേരുന്നു.
ReplyDeleteനല്ല ആശയം. എല്ലാ ആശംസകളും. നന്നായി വരാന്‍ പ്രാര്‍ത്ഥിക്കുന്നു.
ReplyDeleteആശംസകള്‍ നേരുന്നു...
ReplyDeleteഇന്നാണ് ഇതും അനുബന്ധ പോസ്റ്റുകളും കാണുന്നത്
ഇന്നാണ് കണ്ടത്.
ReplyDeleteഈ മഹത്തായ സംരംഭത്തിന് എല്ലാ ആശംസകളും നേരുന്നു.
ഇതിന്റെ നല്ല വിജയത്തിനായി പ്രാര്‍ഥിക്കുകയും ചെയ്യുന്നു.
good idea...
ReplyDeletebest wishes....!
ആശംസകള്‍....പക്ഷെ നാട്ടിലുണ്ടായിട്ടും വരാന്‍ പറ്റില്ലെന്നൊരു സങ്കടമുണ്ട്. അന്ന് വേറൊരു ഫാമിലി ഫംഗ്ഷനുണ്ട്..:(
ReplyDeleteA Very Good Idea...!
ReplyDeleteഈ സംരംഭത്തിന് എല്ലാ പിന്തുണയും ബിലാത്തിയിലെ എല്ലാ ബൂലോഗരിൽ നിന്നും ഉണ്ടാകും ...
സഹായങ്ങൾ എന്താ വേണമെന്നുണ്ടെങ്കിൽ പറയാൻ മടിക്കരുത് കേട്ടൊ
പിന്നെ ആ സമയത്ത് നാട്ടിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന പ്രദീപ് ജെയിംസ്,വിഷ്ണു,അശോക് സദൻ,ചേർക്കോണം സ്വാമികൾ എന്നിവർ ഞങ്ങളൂടെ പ്രതിനിധികളായി അവിടെയുണ്ടാകാൻ സാധ്യതയുണ്ട്...
ചേര്‍ക്കോണം സ്വാമികള്‍ , ...ഒരു അഭിഭാഷകന്റെ ഡയറിയില്‍നിന്ന്.../,Gullible's Travels /,malarvati ,/Smile...! ,/അരയന്നങ്ങളുടെ വീട്ടിൽ നിന്നും... ,/ആത്മാവിന്റെ പുസ്തകം,എന്‍ മണിവീണ,/എന്റെ കൊച്ചു കൊച്ചു വിശേഷങ്ങള്‍/ എന്റെ തിന്മകളും നുണകളും പിന്നെ കുറച്ചു സത്യങ്ങളും,/എന്റെ ദേശം,/കാഴ്ചപ്പാടുകള്‍,/കുഞ്ഞു കാര്യങ്ങളുടെ തമ്പുരാട്ടി,/കൊച്ചുത്രേസ്യയുടെ ലോകം..,/ക്രിക്കറ്റ് ടൈംസ്, / ചിത്രലോകം | Chithralokam, ജിം തോമസ്,/ ജോയിപ്പാന്‍ കഥകള്‍, /ഡേയ് കെളത്താതെ കെളത്താതെ…!,/ ബിലാത്തി പട്ടണം, ,/ബിലാത്തി മലയാളിമലയാളം കവിതകള്‍,/മുറിപാടുകൾ,വിഷ്ണുലോകം,/ശ്രീ,/
ഞങ്ങളൂടെ വക എല്ലാ ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ
നല്ല ആശയം.ആശംസകള്‍..........
ReplyDeleteപോസ്റ്റ് ഇപ്പോഴാണ് കണ്ടത്.സാധ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നു.കമന്റുകളെല്ലാം ഒന്നു വായിക്കട്ടെ.ആശംസകളോടെ..
ReplyDeleteവെറുമൊരു മീറ്റ് എന്നതിലുപരി ഇത്തരം ആശയങ്ങള്‍ കൂടി ഉള്പ്പെടുത്തിക്കണ്ടതില് സന്തോഷം..എല്ലാ ആശംസകളും..
ReplyDeleteചർച്ചകൾ പലയിടങ്ങളിലായി ചിതറിപ്പോകാതെ ഒരിടത്ത് കേന്ദ്രീകരിക്കണം. ചിട്ടയോടെ അതാതിന്റെ ക്രമത്തിൽ നീങ്ങിയാലേ കാര്യങ്ങൾ നടക്കൂ.
ReplyDeleteആശംസകൾ. ചർച്ച പുരോഗമിക്കട്ടെ.
ReplyDeleteTrack
ReplyDeleteഎല്ലാ ഭാവുകങ്ങളും.
ReplyDeleteഒപ്പം എന്റെ എല്ലാ പിന്തുണയും.
ചുമതലകള്‍ കൃത്യമാക്കുക എന്നതാണ് ആവശ്യം വേണ്ടതെന്നു കരുതുന്നു.
ReplyDeleteഓരോരുത്തര്‍ക്കും അവരവരുടെ വേഷങ്ങള്‍ വിശദീകരിക്കൂ മാഷേ ആദ്യം.
പിന്തുണ ഉറപ്പിക്കുന്നു ..........
ReplyDeleteഇതുവരെ നടന്നിട്ടുള്ള ബ്ലോഗ് മീറ്റുകളിൽ നിന്ന് തികച്ചും വ്യത്യസ്തമാകും തുഞ്ചൻ മീറ്റ് എന്നുറപ്പിക്കാം. ഇത്തരം ഒരു മാറ്റത്തോടെയുള്ള മീറ്റിന് തുഞ്ചൻ പറമ്പിനേക്കാളും അനുയോജ്യമായ മറ്റേതൊരു ഇടമുണ്ട് കേരളത്തിൽ !
ReplyDeleteഎല്ലാ സഹായസകരണങ്ങളും ഒരിക്കൽക്കൂടെ വാഗ്ദാനം ചെയ്യുന്നു.
എൻ.ബി.സുരേഷിന്റെ അഭിപ്രായങ്ങളോട് പൂർണ്ണമായും യോജിക്കുന്നു. അദ്ദേഹം പറഞ്ഞതുപോലെ
9. ബ്ലോഗുകളുടെ ലിസ്റ്റ് നൽകണോ എന്ന് ആലോചിക്കുക.
വളരെ ശ്രമകരമായ ഒരു ജോലിയായി മാറും അത്. പരാതികൾ ഒരുപാട് കേൾക്കാൻ ഇടയാവുകയും ചെയ്യും.
തീര്‍ച്ചയായും. ഈ സംരംഭം വിജയിപ്പിക്കാനാവശ്യമായ എല്ലാ വിധ പിന്തുണയും മാത്സ് ബ്ലോഗിന്റെ പേരില്‍ വാഗ്ദാനം ചെയ്യുന്നു.
ReplyDeleteഇതേ ആവേശത്തോടെ മുനോട്ടു പോയാല്‍ തീര്‍ച്ചയായും വിജയം കൈവരിക്കും. എല്ലാ വിധ ആശംസകളും
ReplyDeleteഇവിടെ ഖത്തറില്‍ ഇരുന്നുകൊണ്ട് ചെയ്യാവുന്നതെല്ലാം ഞാന്‍ വാഗ്ദാനം ചെയ്യുന്നു, സംരംഭത്തിന് എല്ലാ വിധ ആശംസകളും നേരുന്നു ..
ReplyDeleteവായന മരിക്കുന്നു എന്നു പറയുമ്പോഴും ബ്ലോഗിലൂടെ ഒരു പുതിയ വായന സംസ്കാരം തന്നെ ഇപ്പോള്‍ രൂപപെട്ട് വന്നിട്ടുണ്ട് . ഒരു പക്ഷെ പത്രങ്ങളിലും ആനുകാലികങ്ങളിലും പ്രസിദ്ധീകരിച്ച സൃഷ്ടികള്‍ വായിക്കപെടുന്നതിനേക്കാള് കൂടുതല്‍ ബ്ലോഗു സൃഷ്ടികള്‍ വായിക്കപെടുന്നുണ്ട് .
ReplyDeleteവിപ്ലവകരമായ ഈ പുതിയ നീക്കത്തിന് എല്ലാ ഭാവുകങ്ങളും , ഞാന്‍ സൌദിയിലെ ദമ്മാമില്‍ ആണ് ഉള്ളത് ഈ സംരഭത്തിനു വേണ്ടി എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നു.
പ്രിയരേ,
ReplyDeleteനമ്മുടെ സുവനീറുമായി
സഹകരിക്കുന്നവരുടെയും താല്‍പ്പര്യമുള്ളവരുടെയും
സഹകരണം പ്രതീക്ഷിക്കുന്നവരുടെയും ഒരു പ്രാഥമിക
ലിസ്റ്റ് രൂപീകരിച്ചിട്ടുണ്ട്..
സുരേഷ് മാഷിനോടും മറ്റും സംസാരിച്ച് ക്രോഡീകരിച്ച
25 അംഗങ്ങളുടെ ഒരു എഡിറ്റോറിയൽ ബോർഡും
10 അംഗങ്ങളുടെ ഒരു ടെക്നിക്കൽ വിംഗും
ആണ് രൂപപ്പെടുത്തിയത്
ഇവർ സൃഷ്ടികളുടെ തെരെഞ്ഞെടുപ്പും
അതിനുപയോഗിക്കേണ്ട ചിത്രങ്ങളുടെയും
ലേയൗട്ടും മറ്റു എഡിറ്റോറിയൽ
പ്രവർത്തനങ്ങളുമായി പ്രവർത്തന നിരതരാകും
അതിനായുള്ള ഗ്രൂപ്പിലെ ചർച്ചയിൽ പങ്കെടുത്ത്
അന്തിമമായ തീരുമാനത്തിലെത്തുകയും ചെയ്യട്ടെ...
കൂടാതെ 30 ഓ 40 ഓ പേരുള്ള ഒരു
ഓർഗനൈസിംഗ് കമ്മറ്റി
രൂപീകരിക്കേണ്ടതുണ്ട്,
പണമിടപാടുകൾ, പരസ്യം, ക്വട്ടേഷൻ
തുടങ്ങി മറ്റ് പൊതു കാര്യങ്ങളുടെ ഏകോപനം
ഈ കമ്മറ്റിയായിരിക്കും ചെയ്യേണ്ടത്,
വിവിധ ഗ്രൂപ്പുകളായും വിവിധ വിദേശ
രാജ്യങ്ങളിലുള്ള ഓരോ സബ് കമ്മറ്റികളായോ
പരസ്യങ്ങൾ, വിതരണം തുടങ്ങിയ
കാര്യങ്ങളിൽ സഹകരിക്കാം...
30 ലേറെ അംഗങ്ങളുള്ള കോർഡിനേഷൻ
കമ്മറ്റിയുടെ ഒരു കരട് ലിസ്റ്റ് രൂപീകരിച്ചിട്ടുണ്ട്
ഇനിയുള്ള കാര്യങ്ങൾ നമുക്ക് ചർച്ചയിലൂടെ
ക്രോഡീകരിക്കേണ്ടതുണ്ട്...
Editorial board
1. Suresh Punaloor
2. Manoraj
3. Hari Maths blog
4. Sreenaadh
5. jayan evoor
6. Manoj Ravindran
7. Antony boban
8. Neervilakan
9. G. Manu
10. Chithrakaran
11. Shibu Adyakshari
12. Patteppadam Ramji
13. Muralikrishna
14. Biju Kumar
15. Kuzhoor Wilson
16. Neena Sabarish
17. Lidiya Rakesh
18. Geetha
19. K.G sooraj
20. Chandrakantham
21. Sajeev (Visalamanaskan)
22. Agneya
23. Dona mayoora
24. Prasanna Aryan
25. Ranjith Chemmad
Layout & Designers wing
1. Rajesh Shiva
2. Biju Kottila
3. Kunjakka
4. Nandakumar
5. Cartoonist jithesh
6. khan pothenkode
7. Sunil panikkar
8. Manoj Thalyampalath
9. Mulloorkaran
10.Vineeth Rajan
Organising Team
1.kottottikkaran
2.Arun kayamkulam
3.jikku varghese
4.hareesh thodupuzha
5.vazhakodan
6.Muhammed sageer pandarathil
7.Pakalkkinavan
8.Ismail chemmad
9.Yousufpa
10.Dr Nandu
11.Hanlallath
12.kappilan
13. SaSi kaithamullu
14.Acharyan (Muhammed Imthiyaz)
15.Sherif kotarakkara
16. Arun chullikkal
17. Noushad vadaken
18. Ramachandran vettikkad
19. Muhammed kunji vandoor
20. Muhammed kutti
21. Thanal ismail kurumpadi
22. Kala vallabhan
23. Eranadan
24. Sabu mh
25. Sree
26. Saju Jorge
27. Muralee Mukundhan
28. Siddika
29. Praveen Vattapparambathu
30. MR. Anil Kumar
31. Noushad vadakkel
ഇതിനോട് സഹകരിക്കുവാനും മനസ്സുകൊണ്ടെങ്കിലും കൂടെ
നിൽക്കാനും ഓർഗനൈസിംഗ് കമ്മറ്റിയിൽ ജോയിൻ ചെയ്യുവാൻ
തല്‍പ്പര്യമുള്ളവർ ഒരു മറുപടി link4magazine@gmail.com മെയിൽ ചെയ്താൽ മതിയാകും
ഞാന്‍ ഒരു ബ്ലോഗര്‍ അല്ലാത്തത് കൊണ്ട് ഇതെപറ്റി എനിക്കറിയാന്‍ പറ്റിയില്ല. ഇന്നു അവിചാരിതമായി കണ്ട ഒരു ലിങ്കില്‍ നിന്നാണ് ഇവിടെയെത്തിയത്. നല്ലൊരു സംരംഭത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. എല്ലാം നന്നായി നടക്കും എന്ന് പ്രതീക്ഷിക്കുന്നു. കഴിയുന്ന എന്ത് സഹകരണവും എന്നില്‍ നിന്നും പ്രതീക്ഷിക്കാം.
ReplyDeleteനല്ലത്.
ReplyDeleteഎന്നാല്‍ കഴിയുന്ന സഹായങ്ങളും പ്രതീക്ഷിക്കാം.
ഫോണ്‍ 9656543380
muktharuda@gmail.com
തീര്‍ച്ചയായും എന്റെ എല്ലാ സഹായ സഹകരണങ്ങളും ഉണ്ടാവും
ReplyDeletegopanvs@gmail.com
നല്ല സംരംഭം.. എല്ലാ ഭാവുകങ്ങളും..
ReplyDeleteഎന്റെ പേര് ഇതിൽ നിന്നും ഒഴിവാക്കുക.
തികച്ചും വ്യത്യസ്തമായ കാമ്പുള്ള ഒരു സംരംഭം. ആര്‍ട്ടിക്കിളുകള്‍ പരമാവധി ചുരിക്കണം എന്നൊരു അഭിപ്രായം. ബുക്ക് ആക്കിയ ബ്ലോഗുകള്‍, സമൂഹത്തില്‍ ചര്‍ച്ചചെയ്യപ്പെട്ട ബ്ലോഗുകള്‍ തുടങ്ങിയവയെക്കുറിച്ച് ഒരു ചെറുകുറിപ്പുകൂടി ഉണ്ടായാല്‍ നന്ന്. ആദ്യാക്ഷരി തീര്‍ച്ചയായും ഉണ്ടാവണം..മുഖ്യാധാരയില്‍ നിന്ന് ബ്ലോഗിലേക്കു വന്ന നിരവധി എഴുത്തുകാരുണ്ടല്ലോ..അവരുടെ സഹകരണം ഉറപ്പാക്കണം.
ReplyDeleteആള് ദി ബെസ്റ്റ് !!!!
ReplyDeleteപോസ്റ്റ് ഇപ്പോഴാണ് കണ്ടത്.സാധ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നു.
ReplyDeleteആശംസകളോടെ
നല്ല സംരംഭം ...ഞങ്ങളുടെ എല്ലാവിധ സഹകരണങ്ങളും വാഗ്ദാനം ചെയ്യുന്നു.
ReplyDeleteഇനിയും ബൂലോകത്തെ പറ്റി അറിയാത്തവർക്ക് എന്താണ് ബൂലോകം, ബൂലോകത്ത് എന്തൊക്കെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്, അതിന്റെ നാൾവഴികൾ, ഫോണ്ടും മറ്റ് സാങ്കേതിക വശങ്ങളും, പിന്നെ ബ്ലോഗ് തുടങ്ങുന്നതെങ്ങനെ, അഗ്രഗേറ്ററുകൾ എന്നിങ്ങനെയുള്ള കാര്യങ്ങൾക്ക് മുന്തിയ പ്രാധാന്യം നൽകണം. ബൂലോകത്തിന് പുറത്തുള്ളവർക്കും ഇത് ഏറെ വിജ്ഞാനപ്രദമായിരിക്കണം. ഒപ്പം നല്ല കുറെ ബ്ലോഗ് പോസ്റ്റുകളും അതിൽ വരണം.എന്തായാലും സമ്പത്തുള്ളവർ സമ്പത്ത്കൊണ്ടും, കർമ്മ ശേഷിയുള്ളവർ കർമ്മം കൊണ്ടും, സ്ഥാപനങ്ങൾ ഉള്ളവർ പരസ്യം കൊണ്ടും, സാങ്കേതികകാര്യങ്ങൾ എഴുതാൻ കഴിയുന്നവർ അവ എഴുതി നൽകിയും, എഡിറ്റിംഗിൽ ഒക്കെ പരിചയമുള്ളവർ ആ നിലയ്ക്കും ഒക്കെ സഹകരിക്കുക. അവരവർക്ക് നൽകാൻ കഴിയുന്ന ചെറുതും വലുതുമായ സംഭാവനകൾ ബ്ലോഗർമാരിൽ നിന്ന് കളക്റ്റ് ചെയ്തുകൊണ്ടും ഒക്കെ ഇത് ഭംഗിയാക്കാം. പിന്നെ വില കൂടിയ പേപ്പറിലൊക്കെ അടിച്ച് പണം ദുർവ്യയം ചെയ്യുന്നതിനോട് യോജിക്കുന്നില്ല. ന്യൂസ് പ്രിന്റിൽ ആയാലും കുഴപ്പം ഇല്ല. ചിലവുകുറഞ്ഞ പേപ്പറാകുമ്പോൾ പേജ് വലിപ്പം കൂട്ടാനും കൂടുതൽ മാറ്ററുകൾ ഉൾപ്പെടുത്താനും കഴിയും. ആവശ്യമെങ്കിൽ ഒന്നിലധികം ബൂക്കുകളായും പ്രസിദ്ധീകരിക്കാം. ബ്ലോഗ്ഗർമാരുടെ കൂട്ടായ്മയ്ക്ക് നല്ലൊരു തെളിവായി മാറണം ഈ ഉദ്യമം.
ReplyDeleteThis comment has been removed by the author.
ReplyDeleteഈ ബ്ലോഗ് മീറ്റ് ബ്ലോഗിനെ കൂടുതൽ ഗൌരപൂർണ്ണമാക്കുന്ന ഒന്നായി മാറാൻ പോകുന്നു എന്ന് അറിയുന്നതിലുള്ള സന്തോഷം കൂടി ഇവിടെ രേഖപ്പെടുത്തുന്നു.
ReplyDeleteeasajim@gmail.com
http://easajim.blogspot.com
സുരേഷ് മാഷിന്റെ അഭിപ്രായങ്ങളോട് യോജിക്കുന്നു. ബ്ലോഗ് ഗൈഡ് ലൈന്‍സ് ബ്ലോഗോഇല് നിന്ന് തന്നെ മനസ്സിലാക്കുകയാവും നന്ന്. മികച്ച പൈന്റിങ്ങുകള്കും ഫോറ്റൊകള്കും ഒന്ന് രണ്ടു പേജുകള്‍ മട്ടിവേക്കുന്നയ്തില് തെറ്റില്ല.....സസ്നേഹം
ReplyDeleteബ്ലോഗ്ഗർമാരുടെ കൂട്ടായ്മയ്ക്ക് നല്ലൊരു തെളിവായി മാറണം ഈ ഉദ്യമം ആശംസകൾ .....എല്ലാം നല്ല രീതിയിൽ നടക്കട്ടെ എന്നെ കൊണ്ട് പറ്റുന്ന സഹായം ഞാനും ചെയ്യാം...
ReplyDeleteഒരുപാട് സന്തോഷം..ഒന്നിച്ചു നില്‍ക്കാനുള്ള ബ്ലോഗര്‍മാരുടെ തീരുമാനം ആശാവഹമാണ്..എല്ലാം നല്ല രീതിയില്‍ നടക്കട്ടെ എന്നാശംസിക്കുന്നു...
ReplyDeleteപങ്കെടുക്കാന്‍ സാധ്യതയുള്ളവരുടെ മാത്രം ലിസ്റ്റ് ഇടാതെ എല്ലാ ബ്ലോഗര്‍മാര്‍ക്കും പേര്‍സണല്‍ ആയി ഇന്‍വിറ്റേഷന്‍ അയച്ചുകൂടെ..??
ReplyDeleteക്ഷണം കിട്ടികഴിഞ്ഞാല്‍ പിന്നെ വരാതിരിക്കാന്‍ ആര്‍ക്കും കഴിയില്ല...ബ്ലോഗര്‍ എന്നനിലയിലുള്ള പരിഗണന എല്ലാവര്ക്കും ലഭിക്കണമെന്ന് ആഗ്രഹിക്കുന്നു....
i submit my blog link - http://priyamkd.blogspot.com/
ReplyDeleteപ്രിയ, പല ബ്ലോഗുകളിലും ഫേസ് ബുക്കിലും ഓർക്കുട്ടിലും ഇതേക്കുറിച്ചുള്ള പോസ്റ്റുകൾ ഇട്ടിരുന്നു,
ReplyDeleteഅതനുസരിച്ച് ഗ്രൂപ്പ് ചർച്ചകളിലും മെയിൽ വഴിയും കമന്റുവഴിയും മറ്റും സഹായം അഭ്യർത്ഥിച്ചവരിൽ നിന്നും
പിന്നെ,
മെയിൽ വഴിയും ഫോൺ കോൾ വഴിയും ചാറ്റ് വഴിയുമൊക്കെ പിന്തുണയും സഹായവും വാഗ്ദാനം ചെയ്തവരിൽ നിന്നും കൂടാതെ, സഹകരിക്കാനും സഹായിക്കാനും കഴിയും എന്നു വിശ്വാസമുള്ളവരെയുമൊക്കെ ക്രോഡീകരിച്ചുകൊണ്ടാണ് ഒരു പ്രാഥമിക ലിസ്റ്റ് ഇട്ടത്...
ഇനിയും ഈ ലിസ്റ്റ് പൂർത്തിയായിട്ടില്ല,
പുതുക്കിയ ലിസ്റ്റ് പോസ്റ്റ് ആയി എഡിറ്റർ പിന്നീട് പ്രഖ്യാപിക്കുന്നതാണ്...
ഗ്രൂപ്പ് ചർച്ചയിൽ പങ്കെടുക്കാൻ ഇവിടെ ജോയിൻ ചെയ്യുമല്ലോ?
വെറും കൂടിക്കാഴ്ചകൾ എന്നതിനപ്പുറം ഗൌരവമേറിയ പ്രവർത്തനങ്ങൾ ഈ ബ്ലോഗ് മീറ്റിൽ ലക്ഷ്യം വെയ്ക്കുന്നു എന്നതിൽ വളരെ സന്തോഷം. എല്ലാവിധ സഹായസഹകരണംങ്ങളും വാഗ്ദാനം ചെയ്യൂന്നു. നന്മകൾ നേരുന്നു.
ReplyDeleteവളരെ നല്ല സംരംഭം തന്നെ. ബ്ലോഗേഴ്സിന്റെ ലോകത്ത് ഇത്തരം ഒരു സംരംഭം ആദ്യമാണെന്നു തോന്നുന്നു. എല്ലാ ബ്ലോഗേഴ്സിനെയും ഇതില്‍ ഉള്‍പ്പെടുത്തണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. ഇപ്പോഴും ഇതിനെക്കുറിച്ച് അറിയാത്തവര്‍ നിരവധിയുണ്ട്. ഇതില്‍ നല്ലൊരു പങ്ക് നിര്‍വ്വഹിക്കാന്‍ കഴിയാവുന്നവര്‍. അതുകൊണ്ട് ഇപ്പോള്‍ ഈ സംരംഭത്തെക്കുറിച്ച് വ്യക്തമായി അറിയാവുന്നവരെല്ലാം അവരുടെ ഫോളോവേഴ്സിനു(പിന്തുടരുന്നവര്) കൂടി മെയില്‍ ഫോര്‍വേഡ് ചെയ്താല്‍ നല്ലൊരു പ്രതികരണം ലഭിക്കുമെന്നുറപ്പ്. പ്രിയ, ചെമ്മാടന്‍ ഓര്‍ഗനൈസിംഗ് ടീമില്‍ എന്നെക്കൂടി ചേര്‍ക്കുമല്ലോ
ReplyDeleteആശംസകളോടെ,
ReplyDeleteവളരെയേറെ താല്പര്യത്തോടെ നോക്കിക്കാണുന്നു ഈ സംരംഭത്തെ. സഹകരിക്കാനും ഇതിനുവേണ്ട ജോലികള്‍ ചെയ്യാനും ഞാനുമുണ്ട്.
ReplyDelete( വരാന്‍ താമസിച്ചതില്‍ ക്ഷമാപണം )
എല്ലാ ഭാവുകങ്ങളും , ഹൃദയപൂര്‍വം ...
ReplyDeleteഎല്ലാ വിധ ആശംസകളും നേരുന്നു.പലര്‍ക്കും ഇപ്പോഴും ഇങ്ങിനെയൊരു ശുഭ കാര്യം അറിവിലില്ല.എല്ലാ ബ്ലോഗ്ഗെര്സിന്റെയും ലിങ്ക് കൊടുക്കുമല്ലോ.അറിയപ്പെടാത്ത ഒരു പാട് ബ്ലോഗേഴ്സ് ഉണ്ട്!ആരെയും വിട്ടു പോകല്ലേ.എല്ലാ വിധ സഹകരണങ്ങളും വാഗ്ദാനം ചെയ്യുന്നു.ആശംസകള്‍!
ReplyDeleteഎല്ലാ പിന്തുണയും........
ReplyDeleteകൊള്ളാം. നല്ല ആശയം. എല്ലാ വിധ സഹകരണങ്ങളും ഉണ്ടായിരിക്കും.
ReplyDeleteമലയാളം DTP ചെയ്യുന്ന കാര്യം ഏറ്റു. എല്ലാവിധ സഹായ സഹകരണവും ഉറപ്പു നല്കുന്നു.
ReplyDeleteകഴിയാവുന്ന എല്ലാ സഹകരണങ്ങളും വാഗ്ദാനം ചെയ്യുന്നു. നല്ലൊരു സംരംഭമായി തീരട്ടെ.
ReplyDeleteഎല്ലാ ഭാവുകങ്ങളും. ഏതെങ്കിലും സഹായം എന്നേക്കൊണ്ട് കഴിയുമെങ്കിൽ ചെയ്യാൻ സന്തോഷമേയുള്ളൂ.
ReplyDeleteവളരെ നല്ലത്. എന്റെ എല്ലാ വിധ ആശംസകളും
ReplyDeleteഎല്ലാ വിധ ആശംസകളും,
ReplyDeleteആശംസകള്‍ മാത്രം കിട്ടിയത് കൊണ്ട് പ്രത്യേകിച്ച് ഉപകാരമൊന്നുമില്ലെന്നാറിയാം, എങ്കിലും അണിയറ ശില്പികളുടെ ഒരു സന്തോഷത്തിനും പിന്നില്‍ ഒരുപാടാളുകള്‍ ഉണ്ട് എന്ന ഒരു ആത്മവിശ്വാസം കിട്ടാനും അതു നല്ലതാണല്ലോ.
സസ്നേഹം
വഴിപോക്കന്
എഴുത്തുകാരുടെ തൂലിക നാമത്തോടൊപ്പം തന്നെ യ്ഥാർത പോരും ഫോട്ടോയും ഉൾപ്പെടുത്തണമെന്നാണു എന്റെ അഭിപ്രായം
ReplyDeleteഈ സംരഭത്തിനു എല്ല പിന്തുണയും ആശംസകളും സൗദിയിൽ നിന്ന് ഞാനും
all the bests..
ReplyDeleteആശയം നല്ലത്..... സഹായം ചെയ്യണം എന്നും ആഗ്രഹം ഉണ്ട്.ഏതു രീതിയില്‍ ആണ് വേണ്ടത് എന്ന് കണ്ഫ്യൂഷന് നും ഉണ്ട്...
ReplyDeleteആശംസകള്‍
ReplyDeleteമഹത്തായ ഈ സംരംഭത്തിന് ആത്മാര്‍ഥമായ ആശംസകള്‍ നേരുന്നു. സര്‍വ്വ പിന്തുണയും പ്രഖ്യാപിക്കുന്നു.
ReplyDeleteഅപ്പോ,
ReplyDeleteസംഭവം ആവേശകരമായിത്തന്നെ മുന്നേറുന്നു!
നമുക്ക് ഒത്തുപിടിക്കാം!
ഭംഗിയായി നടക്കട്ടെ .
ReplyDeleteഎല്ലാ വിജയാശംസകളും നേരുന്നു
ഇവിടെ വന്നുപോകുന്നവര്‍ ഇവിടെ ഒന്നു കയറി പള്ളനിറയെ സദ്യയുമുണ്ട് അല്‍പ്പം പായസമൊക്കെക്കുടിച്ച് പോണമെന്ന് ആജ്ഞാപിയ്ക്കുന്നു....
ReplyDeleteഇങ്ങനെ ഒരു സംരംഭം ആരംഭിക്കുന്നത് അറിയിച്ചതില്‍ നന്ദി.
ReplyDeleteപിന്നെ മലയാളം വര്‍ക്കുകള്‍ ഞാന്‍ കഴിയുന്നതും ചെയിതു തരാം. പിന്നെ പരസ്യങ്ങള്‍ കഴിയുന്നതും 4 കളറില്‍ തന്നെ കൊടുക്കുന്നതാണ് നല്ലത്. അതുപോലെ സ്ഥലങ്ങള്‍, ഉത്സവങ്ങള്‍ എന്നിവയുടെ ചിത്രങ്ങള്‍ ഉള്കൊള്ളിക്കുമ്പോള് അവയും കളറില്‍ തന്നെ നല്‍കുന്നതായിരിക്കും ഉചിതം കാരണം അപ്പോള്‍ അത് കൂടുതല്‍ ആകര്‍ഷിക്കുന്ന ഒന്നായിരിക്കും. പിന്നെ ഉള്പെജുകള് ആര്‍ട്ട് പേപ്പറില്‍ ചെയ്താല്‍ നന്നായിരിക്കും. പക്ഷെ ചെലവ് കൂടുമോ എന്നൊരു സംശയം ഉണ്ട്. എന്തായാലും മലയാളം ഡി റ്റി പി ഞാന്‍ സ്പോണ്സര് ചെയ്യുന്നു
നല്ല ആശയം..നടക്കട്ടെ,
ReplyDeleteഎല്ലാ ഭാവുകങ്ങളും നേരുന്നു
ചർച്ചയിൽ പങ്കെറ്റുത്ത് കാതലായ നിർദ്ദേശങ്ങളും നൽകാൻ കഴിയുന്നവർ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്തു സഹകരിക്കുമല്ലോ?
ReplyDeletehttp://groups.google.com/group/blogmagazine2011?pli=1
അഭിപ്രായമറിയിച്ച എല്ലാവർക്കും നന്ദി
ReplyDeleteമെയിൽ അഡ്രസ്സുള്ള എല്ലാവർക്കും
അവസാനഘട്ട ചർച്ച നടക്കുന്ന ഗൂഗിൾ ഗ്രൂപ്പിലേയ്ക്ക് ഇന്‍വിറ്റേഷൻ അയചിട്ടുണ്ട്.. അല്ലാത്തവർ
http://groups.google.com/group/blogmagazine2011
ഈ അഡ്രസ്സ് ബ്രൗസറിൽ കോപ്പി പേസ്റ്റ് ചെയ്ത് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
ഗ്രൂപ്പിന്റെ ഡയറക്റ്റ് ക്ളിക്ക് ലിങ്ക് മുകളിൽ മെനു ബാറിൽ നൽകിയിട്ടുണ്ട്
സഹകരിക്കുമല്ലോ?
സുരേഷ് മാഷിനും കൂട്ടർക്കും എല്ലാ ആശംസകളും നേരുന്നു.വിജയമായി തീരട്ടെ.
ReplyDeleteഎല്ലാവിധ ഭാവുകങ്ങളും നേരുന്നു. കഴിയുന്ന സഹകരണം ഉണ്ടാവും.
ReplyDeletehttp://ozhiv.blogspot.com/
yankath.pallikkarayil@gmail.com
അപ്പോൾ ആ കാര്യത്തിൽ ഒരു തീർമാനമായി അല്ലേ ..ഒക്കെ നേരിൽ കാണാം
ReplyDeleteI am very new to this boolokam.Still I find this new venture quite interesting .I donot know any one in this field.but all the best wishes and I am sure that your dreams will be materialized.
ReplyDeletepipipee@blogspot.com
gramavasy@gmail.com
എല്ലാ വിജയാശംസകളും നേരുന്നു
ReplyDeleteഎല്ലാ ഭാവുകങ്ങളും.............!!
ReplyDeletekollam ....
ReplyDeleteഈ പേരുകള്‍ എങ്ങിനെ !
ReplyDelete_
ശംഖൊലി
നാളം
_____
ആശംസകള്‍
www.ilanjipookkal.blogspot.com
www.araamam.blogspot.com
എല്ലാ ആശംസകളും നേരുന്നു....
ReplyDeleteനല്ല ആശയം , ഭാവുകങ്ങള്‍!
ReplyDeleteതീർച്ചയായും ഇത് പുതിയൊരു കാൽ വെപ്പായിരിക്കുമെന്നതിൽ സംശയമില്ല. ഒരായിരം വിജയാശംസകൾ
ReplyDeletekuttoori.blogspot.com
ReplyDeleteഎന്നാല്‍ ആവുന്ന എല്ലാ വിധ സഹകരണവും ഉണ്ടാവും. എല്ലാ ആശംസകളും നേരുന്നു.
ReplyDeleteഈ പോസ്റ്റ് വൈകിയാണ് ശ്രദ്ധയില്‍പെട്ടത്. മാതൃകാപരമായ ഈ ഉദ്യമത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു.. എല്ലാ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്യുന്നു... :)
ReplyDeleteVaran Nokkum. Ente kadha onnu maatti, vere idamo anna.
ReplyDeleteവരാന്‍ നോക്കുന്നുണ്ട്. സ്മരണിക സമുജ്ജ്വലമാകട്ടെ എന്നാശംസിക്കുന്നു.
ReplyDeleteഎല്ലാ വിധ ഭാവുകങ്ങളും നേരുന്നു. പരിപാടി ഗംഭീരമാവട്ടെ എന്നാശംസിക്കുന്നു.
ReplyDeleteവരാൻ വൈകി....മനപ്പൂർവ്വമല്ലാ...ഇന്നാണ് ഞാനിത് കാണുന്നത്.( അറിയുന്നത് ) എല്ലാ ഭാവുകങ്ങളും
ReplyDeleteനല്ല സംരഭം,
ReplyDeleteവരാന്‍ ശ്രമിക്കും
ReplyDeleteആശംസകള്‍
ഈ ബ്ലോഗില്‍ എത്താന്‍ വൈകിയതിനാലും, ഇതിനെക്കുറിച്ചു അറിയാന്‍ കഴിയാഞ്ഞതിനാലും ബൂലോകത്തിലെ ഈ സംരഭത്തില്‍ പങ്കെടുക്കാനുള്ള അവസരം നഷ്ടപ്പെട്ടതില്‍ ദു:ഖമുണ്ട്. laout/dtp/design പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ കഴിയുമായിരുന്നത് നഷ്ടമായി. ഇതിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം നന്ദി.
ReplyDeleteമംഗളങ്ങൾ...
ReplyDeleteശ്രദ്ധനേടട്ടെയുലകിലുന്നതമായിതെന്നു-
ReplyDeleteമാദ്യമേയോതുന്നനുമോദനങ്ങളായുളളം
ഹൃദ്യമത്യന്തമിതെന്നുരചെയ്വിതേനും;
സദ്യപോലാസ്വദിച്ചീടാമിതുചിലരെങ്കിലും.
------അന്‍വര്‍ ഷാ ഉമയനല്ലൂര്‍------