Tuesday, June 7, 2011

ബ്ളോഗ് സുവനീർ വിതരണം തുടങ്ങി



പ്രിയ സുഹൃത്തുക്കളെ,
നമ്മുടെ മാഗസിന്റെ "ഈയെഴുത്ത് 2011" പ്രിന്റിംഗും ബൈൻഡിംഗും മുഴുവൻ ജോലിയും തീർന്നു, വിതരണത്തിനു തയ്യാറായ വിവരം അറിയിക്കുന്നു..

അഡ്വാൻസ് പണം തന്നവർക്ക് കൊറിയർ അയയ്ക്കുന്ന നടപടി തുടങ്ങിക്കഴിഞ്ഞു. വി.പി.പി. അയയ്ക്കാൻ പറഞ്ഞവർക്ക് സൈകതത്തിന്റെ നേതൃത്വത്തിൽ വിതരണം ആരംഭിച്ചു.

ആയിരം കോപ്പി അച്ചടിച്ച പുസ്തകത്തിന്‌ ഡിസൈനിങ്ങ് കൂടാതെ പ്രിന്റിംഗിൻ മാത്രമായി ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയോളം ചിലവു വന്നു, ഡൈസൈനിംഗ്, ട്രാൻസ്പോർട്ടേഷൻ തുടങ്ങി മറ്റു ചിലവുകൾ, വേറെയും..

ഏറ്റവും ചുരുങ്ങിയത് ഒരു പുസ്തകത്തിന്‌ 100 രൂപ വീതം ലഭിച്ചാൽ മാത്രമേ ബ്ളൊഗർമാർ അഡ്വാൻസ് ആയി മുടക്കിയ പണം തിരിച്ചു കിട്ടൂ!

(അജിത് നീർവിളാകൻ, പകൽക്കിനാവൻ, മനോരാജ്, ഡോ. ജയൻ, ഗീതാരാജൻ, ചന്ദ്രകാന്തം, ജുനൈദ്, കൊട്ടോട്ടിക്കാരൻ, മുരളീ മുകുന്ദൻ ബിലാത്തിപട്ടണം, രൺജിത്ത് ചെമ്മാട് , ജസ്റ്റിൻ ജേക്കബ് (സൈകതം) തുടങ്ങിയവരും മറ്റു പലരും ചെറിയതുകകളിലൂടെയുമൊക്കെയാണ്‌ ഇതിനുള്ള തുക കണ്ടെത്തിയത് എന്നതിനാൽ ഈ അവസരത്തിൽ അവർക്ക് നന്ദി രേഖപ്പെടുത്തുന്നു)

240 പേജ് A/4 സൈസിൽ, നാചുറൽ ഷേഡിന്റെ മനോഹരമായ പേപ്പറിൽ, അമ്പതോളം പേജുകൾ മൾട്ടി കളർ അച്ചടിയിൽ, 250 ഓളം ബ്ളോഗർമാരുടെ സൃഷ്ടികൾ ഉൾപ്പെടുത്തി ഒരുക്കിയ സുവനീർ ആവശ്യമുള്ളവർ, ചിലവുതുകയായ നൂറു രൂപയും V.P.P, Corier ചാർജ് ആയ അമ്പത് രൂപയും നൽകിയാം സുവനീർ ലഭ്യമാകും.

V.P.P ആയി ആവശ്യമുള്ളവർ പോസ്റ്റൽ അഡ്രസ്സ്  link4magazine@gmail.com എന്ന അഡ്രസ്സിലേയ്ക്ക് മെയിൽ ചെയ്യുമല്ലോ?

കൊറിയർ വേണമെന്നുള്ളവർ താഴെയുള്ള ഏതെങ്കിലും ബാങ്ക് അകൗണ്ടിലേയ്ക്ക് പണം അയച്ച് ആ വിവരം link4magazine@gmail.com എന്ന അഡ്രസ്സിലേയ്ക്ക് മെയിൽ ചെയ്യൂ...
കൂടുതൽ കോപ്പി ഒന്നിച്ച് ഒരു ഭാഗത്തേയ്ക്ക് കൊറിയർ അയയ്ക്കുമ്പോൾ, കൊറിയർ ചാർജ്ജ് കുറവേ വരൂ, അതുകൊണ്ട് കൂടുതൽ കോപ്പി ആവശ്യമുള്ളവർ കൊറിയർ രീതി അവല്ംഭിക്കുന്നതാവും ഉചിതം!
ഏകദേശം 5 ബുക്ക് വരെ 100 രൂപയോളമേ വരൂ എന്നാണ്‌ കരുതുന്നത്!

ലൊക്കേഷനും വേണ്ട ബുക്കുകളുടെ എണ്ണവും മെയിൽ ചെയ്താൽ കൊറിയർ ചാർജ്ജ് എത്രയെന്ന് അറിയിക്കാം....

ഇന്ത്യയിലേയ്ക്കുള്ള വിതരണ സംവിധാനമേ ഇപ്പോൾ നിലവിൽ ലഭ്യമായിട്ടുള്ളൂ എന്ന്  വ്യസനപൂർവ്വം അറിയിക്കുന്നു....

മനോരാജ്, കൊട്ടോട്ടിക്കാരൻ, ദിലീപ (മത്താപ്) യൂസുഫ്പ, സൈകതം ബുക്സ് എന്നിവരെ സമീപിച്ചാൽ പുസ്തകം നേരിട്ട് വാങ്ങാം.
താമസിയാതെ എല്ലാ ജില്ലകളിലുമുള്ള ബ്ളോഗർ പ്രതിനിധികളുടെ പക്കൽ ലഭ്യമാക്കുന്ന തരത്തിലുള്ള ക്രമീകരണങ്ങൾ ചെയ്തു വരുന്നു...

മറ്റാർക്കെങ്കിലുമോ, ഏതെങ്കിലും സ്ഥാപനത്തിലോ, ലഭ്യമാക്കാൻ (Stockist) കഴിയുമെങ്കിൽ അറിയിക്കാം..... ആ വിവരം മെയിൽ ചെയ്യുമല്ലോ?

മാഗസിന്റെ ഇൻഡെക്സ്, എഡിറ്റോറിയൽ പേജ് സ്ക്രൈബിൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്
http://www.scribd.com/doc/57279555/Blog-Magazine#
ഈ ലിങ്ക് വഴി പോയാൽ ഡൗൺലോഡ് ചെയ്തെടുക്കാം....

സുവനീറിന്റെ വെബ് എഡിഷനും പി.ഡി.എഫ് വേർഷനും ഉടൻ ലഭ്യമാകും എന്നറിയിക്കട്ടെ...

Special thanks to all of our sponsers

Servizio : Full Page Back cover
Jasem Jedhah Inner Cover
Lipi Books 
India video Magazine
align Web Hosting
Zion Computer
Aseel Agencies
Sign Root Technology
Barns chicken half
Kuzhoor vilson Book Half Page
Caspian half Quarter
Saikatham Books

സൈകതം ബുക്സിന്റെ പ്രവർത്തകരായ ജസ്റ്റിൻ ജേക്കബും, നാസർ കൂടാളിയും ഈ സംരംഭത്തോട് എല്ലാ രീതിയിലും സഹകരിക്കുകയും ഇതിന്റെ വിജയത്തിനായി സമയം കണ്ടെത്തുകയും ചെയ്തു എന്ന് നന്ദിപൂർവ്വം സ്മരിക്കുന്നു...

അകൗണ്ട് വിവരങ്ങൾ:
(വ്യത്യസ്ഥബാങ്കുകളിൽ അകൗണ്ട് ഉള്ളവർക്ക് ഓൺലൈൻ ട്രാൻസ്ഫർ വഴി പണം അയയ്ക്കാനുള്ള സൗകര്യത്തിനാണ്‌ വ്യത്യസ്ഥമായ അകൗണ്ടുകൾ ലഭ്യമാക്കിയിരിക്കുന്നത്)

Ranjith Chemmad
Account Holder Name : Ranjith P
Account Number : 0393051000040220
Bank : South Indian Bank
Branch : Chemmad, Tirurangadi
IFSC Code : SIBL0000393
Malappuram Dt. Kerala

Saikatham Books
Account Holder Name : Saikatham Books
Account Number : 31263972261
Bank : State Bank of India
Branch : Kothamangalam

N.B. Suresh
Account Holder Name : N. suresh Kumar
Account Number : 31178
Bank : Canara Bank
Branch : Punaloor

Mohamed Yousuff. P.A.
Account Holder Name : Mohamed Yousuff. P.A.
Account Number : 12861000004965
Bank : HDFC,
Branch :Edappally branch,Kochi.

ഈ സംരഭത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പഴയ പോസ്റ്റിൽ നിന്നും...
മലയാളം ബ്ളോഗിംഗ് ചരിത്രത്തിന്റെ തന്നെ ഭാഗമായ ബ്ളോഗ് സുവനീർ വെളിച്ചം കണ്ടു!

തുഞ്ചൻ പറമ്പ് ബ്ളോഗ് മീറ്റിനോടനുബന്ധിച്ച്, വ്യത്യസ്ഥമായ എന്തെങ്കിലും ചെയ്യണം എന്ന ചർച്ചകൾക്കൊടുവിലാണ്‌ മലയാളം ബ്ലൊഗേഴ്സിന്റെ രചനകൾ ഉൾപ്പെടുത്തി ഒരു ബ്ളോഗ് സുവനീർ അച്ചടിച്ച് പുറത്തിറക്കുക എന്ന ആശയം ഉടലെടുത്തത്...

എൻ.ബി. സുരേഷ് ചീഫ് എഡിറ്ററായി 25ഓളം ബ്ളോഗർമാർ ചേർന്ന് എഡിറ്റോറിയൽ ബോർഡും പത്തോളം അംഗങ്ങളുള്ള ഒരു ടെക്നികൽ കമ്മറ്റിയും നൂറിനു മുകളിൽ അംഗങ്ങളുള്ള ഓർഗനൈസിംഗ് കമ്മറ്റിയും ചേർന്നാണ്‌ ബ്ളോഗ് സുവനീർ എന്ന സ്വപ്നം സാക്ഷാൽക്കരിച്ചത്!

മാസങ്ങളോളം നീണ്ട കഠിന പരിശ്രമത്തിന്റെ
ഫലമായി മലയാളം ബ്ളോഗുകളിൽ സജീവമായ അഞ്ചൂറോളം ബ്ളോഗർമാരുടെ വ്യത്യസ്ഥമായ പോസ്റ്റുകൾ 'മാഗസിൻ ആർട്ടിക്കിൾ' എന്ന ഗ്രൂപ് ബ്ളോഗിൽ പോസ്റ്റുകയും ചീഫ് എഡിറ്ററുടെ നേത്രൃത്വത്തിൽ ഗ്രൂപ്പുകളായി തിരിഞ്ഞു കഥ, കവിത, ലേഖനം, നർമ്മം, അനുഭവം, യാത്ര തുടങ്ങി
നിരവധി വിഭാഗങ്ങളായി തരം തിരിച്ച് അവസാനവട്ട തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്യുകയായിരുന്നു...


250 പേജ് തീരുമാനിച്ച് സുവനീറിൽ, മികവുറ്റ സൃഷ്ടികളുടെ ആധിക്യം മൂലം പലതും ഉൾപ്പെടുത്താൻ കഴിയാതെ വ്യസനപൂർവ്വം മാറ്റി വെയ്ക്കേണ്ടി വന്നു...
തിരഞ്ഞെടുപ്പ് എന്ന അതിസങ്കീർണ്ണമായ പ്രക്രിയയ്ക്കായ് സുരേഷ്മാഷും കൂട്ടരും ജോലി പോലും മാറ്റി വച്ചു ഇതിനായ് സമയം കണ്ടെത്തി എന്നത് സ്തുത്യർഹമായ കാര്യമാണ്‌...
എകദേശം ഇരുനൂറിനടുത്ത് കവിതകളും 50 ഓളം കഥകളും ഇരുപതിനു മേൽ ലേഖനങ്ങളും നർമ്മവും പത്തോളം യാത്രാവിവരണങ്ങളും മറ്റു വിഭവങ്ങളും കൂടാതെ ബ്ളോഗ് തുടങ്ങുന്നതെങ്ങനെ, മലയാളം ബ്ളോഗിന്റെ നാൾവഴികളെക്കുറിച്ചുള്ള ലേഖനം, നമ്മെ വിട്ടു പിരിഞ്ഞവരെക്കുറിച്ചുള്ള അനുസമരണം തുടങ്ങി വ്യത്യസ്ഥമായ ഒരു പാടു വിഭവങ്ങളാണ്‌ "ഈയെഴുത്ത് എന്ന ബ്ളൊഗ് സുവനീറിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്....


"ഈയെഴുത്ത്" വായിക്കുന്ന ബ്ളോഗേഴ്സ്
നാനൂറോളം എഴുത്തുകാരെ അണിനിരത്തിക്കൊണ്ട്,

പ്രൂഫ്, ഡിസൈനിംഗ്, ലേയൗട്ട്, ചിത്രീകരണം തുടങ്ങി പ്രിന്റിംഗ് ഘട്ടം വരെയുള്ള എല്ലാ ജോലികളും ബ്ളോഗർമാർ തന്നെ ചെയ്തു എന്നുള്ളതാണ്‌ ഈ സുവനീറിന്റെ മറ്റൊരു പ്രത്യേകത!

പ്രീപ്രസ്സ് ജോലികൾക്ക് പ്രസ്സുകൾ തന്നിരുന്ന ക്വട്ടേഷൻ 40000 രൂപയായിരുന്നു...
ആ തുകയാണ്‌ ബ്ളോഗിലെ സാങ്കേതിക വിദഗ്ദരുടെ ഇടപെടൽ മൂലം നമുക്ക് ലാഭിയ്ക്കാൻ കഴിഞ്ഞത്...


എന്നിട്ടും സൈകതം ബുക്സ് ഏറ്റെടുത്ത പ്രിന്റിംഗ്, വിതരണ ജോലികൾക്ക് ഒരു ലക്ഷത്തിനു മുകളിൽ ചിലവു വന്നു...

മറ്റൊരു പ്രധാന സവിശേഷത, പരസ്യങ്ങളുടെ അതിപ്രസരം ഇല്ലാതെ സുഗമമായ വായനാ സൗകര്യം ഒരുക്കുന്നു എന്നുള്ളതാണ്‌...
250 ൽ താഴെ പെജുകളുള്ള സുവനീറിൽ വെറും ഏഴോളം പേജ് മാത്രമേ പരസ്യങ്ങൾക്ക് വേണ്ടി നീക്കി വച്ചുള്ളൂ..
ബാക്കിയെല്ലാം ബ്ളൊഗർമാരുടെ സൃഷ്ടികൾ ആണെന്നു പറയാം...


Editorial & Index Pages


Blog Magazine

30 comments:

  1. 240 പേജ് A/4 സൈസിൽ, നാചുറൽ ഷേഡിന്റെ മനോഹരമായ പേപ്പറിൽ, അമ്പതോളം പേജുകൾ മൾട്ടി കളർ അച്ചടിയിൽ, 250 ഓളം ബ്ളോഗർമാരുടെ സൃഷ്ടികൾ ഉൾപ്പെടുത്തി ഒരുക്കിയ സുവനീർ ആവശ്യമുള്ളവർ, ചിലവുതുകയായ നൂറു രൂപയും V.P.P, Corier ചാർജ് ആയ അമ്പത് രൂപയും നൽകിയാം സുവനീർ ലഭ്യമാകും.

    V.P.P ആയി ആവശ്യമുള്ളവർ പോസ്റ്റൽ അഡ്രസ്സ് link4magazine@gmail.com എന്ന അഡ്രസ്സിലേയ്ക്ക് മെയിൽ ചെയ്യുമല്ലോ?
    കൊറിയർ വേണമെന്നുള്ളവർ താഴെയുള്ള ഏതെങ്കിലും ബാങ്ക് അകൗണ്ടിലേയ്ക്ക് പണം

    ReplyDelete
  2. സന്തോഷം.. :)

    >>സുവനീറിന്റെ വെബ് എഡിഷനും പി.ഡി.എഫ് വേർഷനും ഉടൻ ലഭ്യമാകും എന്നറിയിക്കട്ടെ..<<
    മഗസിന്‍ എല്ലാവരുടെ കൈകളിലും എത്തെപ്പെട്ടെന്നും പ്രിന്റിങ്ങിന്റെ ബാധ്യതകള്‍ ഒരു വിധം തീര്‍ന്നെന്നും ഉറപ്പ് വരുത്തിയ ശേഷം മാത്രം സോഫ്റ്റ് കോപ്പി പബ്ലിഷ് ചെയ്യുന്നതാവും നല്ലത്
    സോഫ്റ്റ് കോപ്പി കിട്ടിയാ പിന്നെ എനിക്കും ആവശ്യം വരില്ലാ ബുക്ക് രൂപത്തിലുള്ള മാഗസിന്‍

    ReplyDelete
  3. എനിക്ക് കൂടെ ഈ സംരംഭത്തില്‍ ചേരാന്‍ കഴിയാത്തതില്‍ ഞാന്‍ ഏറെ ദുഖിക്കുന്നു., ആസ് എ ഡിസൈനര്‍ ഓര്‍ ബ്ലോഗ്ഗര്‍., എനിക്കെന്തെങ്കിലും ഒക്കെ ചെയ്യാന്‍ കഴിഞ്ഞേനെ., ഇനി ഇപ്പൊ പറഞ്ഞിട്ടെന്തു കാര്യം... ഹാഷിം പറഞ്ഞ പോലെ ഒരു വിധം നല്ല വില്പന നടന്നതിനു ശേഷം മാത്രം വെബില്‍ പബ്ലിഷ് ചെയ്യുന്നതാണ് സാമ്പത്തികമായി നല്ലത്., ഇല്ലെങ്കില്‍ പണി പാളും :) എല്ലാ വിധ ഭാവുകങ്ങളും നേരുന്നു..

    ReplyDelete
  4. വളരെ സന്തോഷം തോന്നുന്നു ഈ വാര്‍ത്ത കേട്ടിട്ട്..
    ഒരു പാട് പ്രതിസന്ധികളെ തരണം ചെയ്ത് ഈ സം‌രം‌ഭം വായനക്കാരന്റെ കൈകളിലേക്ക്
    എത്തിച്ചേരുമ്പോള്‍ നാം കൊടുക്കുന്ന ഒരു സ്ന്ദേശം കൂടിയുണ്ട്..

    അത് ബ്ലോഗ്ഗെഴുത്തുകാരുടെ ഐക്യ ബോധത്തിനും നിശ്ചയ ദാര്‍ഡ്യത്തിനും പകരം വെക്കാന്‍ മറ്റൊന്നില്ല എന്ന ഉത്തമമായ..മഹനീയമായ സ്ന്ദേശമാണ്‍..

    ഇതിന്റെ കോപ്പി ഞാനെന്റെ നാട്ടിലെ അഡ്രസ്സില്‍ വരുത്താം..
    ഒപ്പം ഹാഷിം പറഞ്ഞ പോലെ നിലവിലെ കോപ്പികള്‍ തീര്‍ന്നിട്ട് മതി വെബ് എഡിഷനും പിഡീയെഫ് ഫോര്‍മാറ്റും (കാണാനുള്ള ആവേശം മൂലം ആദ്യം ഇന്നലെ പറഞ്ഞ ലിങ്കില്‍ പോയ് നോക്കിയെങ്കീലും... )..അല്ലെങ്കില്‍ ഡൗണ്‍ലോഡ് ചെയ്ത് വായിച്ച് കഴിഞ്ഞാല്‍ പിന്നെ പ്രിന്റ് കോപ്പികള്‍ കെട്ടിക്കിടക്കും..അങ്ങനെ സം‌ഭവിക്കരുത്...

    ആശംസകള്‍..!!
    ഒരിക്കല്‍ കൂടെ പിന്നണിപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനത്തിന്റെ ആയിരം പൂച്ചെണ്ടുകളും!!!

    ReplyDelete
  5. നാട്ടില്‍ പോകുന്നുണ്ട് ഉടനെ........കോട്ടയം ഭാഗത്ത്‌ ആരെയെങ്കിലും ബന്ധപ്പെട്ടാല്‍ കോപ്പി കിട്ടുമോ?

    ReplyDelete
  6. നിറഞ്ഞ സന്തോഷം!
    ഇതിനായി കഷ്ടപ്പെട്ട എല്ലാവർക്കും അഭിനന്ദനങ്ങൾ!

    ReplyDelete
  7. സാധാരണക്കാരന്റെ ബ്ലോഗിലേക്ക്/എഴുത്തിലേക്ക് വരികയോ അഭിപ്രായം പറയുകയോ ചെയ്യാത്ത കുഴൂര്‍വിത്സനെ പോലുള്ളവരെ ഇതില്‍ ഉള്‍പ്പെടുത്തിയത് എന്തിനെന്ന് മനസ്സിലാകുന്നില്ല! സ്വന്തം കാര്യങ്ങളില്‍മാത്രം ശ്രദ്ധചെലുത്തുകയും മറ്റുള്ളവരെ അവഗണിക്കുകയും ചെയ്യുന്ന പേനയുന്തികളെ പുറംതള്ളണമായിരുന്നു. അതിനുള്ള ആര്‍ജ്ജവം കാണിക്കണമായിരുന്നു.

    ReplyDelete
  8. " ബൂലോകത്തെ " ചരിത്ര സംഭവം. പിന്നണിയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ആശംസകള്‍.

    ReplyDelete
  9. പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് തീര്‍ച്ചയായും അഭിമാനിക്കാവുന്ന നിമിഷം .........
    എല്ലാ അഭിനന്ദനങ്ങളും

    ReplyDelete
  10. നന്നായി....അഭിനന്ദനങ്ങള്‍ ............

    ReplyDelete
  11. ഹായ് ചേട്ടാ ഞാൻ മീറ്റിന്റെ അന്ന് തന്നെ രണ്ട് സുവനീറിനുള്ള കാഷ് കൊടുത്തിരുന്നു.. എന്റെ അഡ്രസ്സിൽ ഇപ്പോൾ മാറ്റം ഉണ്ട്..

    Arunkumar P
    Thamarasseril
    cheppad(p.o)
    cheppad
    pin:690507

    ഈ അഡ്രസ്സിലേക്ക് അയക്കണേ..

    ReplyDelete
  12. പണമൊക്കെ മീറ്റിനു വന്നപ്പോള്‍ തന്നെ ബിന്ദുവിനെ ഏല്പിച്ചതാ‍.. വെള്ള പേപ്പറില്‍ അഡ്രസ്സും എഴുതി വെച്ചിരുന്നു. ഞാന്‍ കാത്തിരിക്കുന്നു.

    ReplyDelete
  13. ho,santhoshaayi.
    ini postumaane kaathirikkaam.
    pettennu ayakkane..
    adress randu thavana ariyicchittund.

    ReplyDelete
  14. മാഗസിന്‍ നമുക്കിടയിലേക്കെത്തുന്നതില്‍ സന്തോഷം.
    ഇതിന്റെ ലേ ഔട്ട് വര്‍ക്കും ഗ്രാഫിക്സും ചെയ്യാനായി ജോലിയും ഉറക്കവുമെല്ലാം മാറ്റി വെച്ച് അക്ഷീണപരിശ്രമം നടത്തിയ രഞ്ജിത്ത് ചെമ്മാടന്റേയും ബിജു കോട്ടിലയുടേയും അധ്വാനത്തിന് വിലയിടാന്‍ ഒരിക്കലും കഴിയില്ല. ഇവരോടൊപ്പം അധ്വാനിച്ച മാഗസിന്റെ അണിയറ ശില്പികള്‍ക്കും സൈകതത്തിനും ഒരായിരം നന്ദിയും അഭിനന്ദനങ്ങളും.

    മാഗസിനെക്കുറിച്ച് മാത്​സ് ബ്ലോഗില്‍ ഉടനെയൊരു പോസ്റ്റിടണമെന്നു കരുതുന്നു.

    ReplyDelete
  15. ഇത്തരം ഒരു സ്മരണിക ഇറങ്ങുതിൽ സന്തോഷം. ഇതിന്റെ പിന്നിൻ പ്രവർത്തിച്ച എല്ലാവർക്കും എന്റെ നന്ദി അറിയിക്കുന്നു. നിങ്ങൾ എല്ലാവരുടേയും പ്രവർത്തനം ആണല്ലൊ ഇത് സാക്ഷാൽക്കരിക്കാൻ ഇടയാക്കിയത്.
    എനിക്കും ഒരു കോപ്പി തരണേ.

    ReplyDelete
  16. മാഗസിന്റെ ബുക്കിംഗിനാവശ്യമായ സഹകരണമാണ്ണ് എല്ലാ ബ്ലോഗ്ഗേഴ്സിൽ നിന്നും ഇനി ആവശ്യമായതു പരമാവധി ആൾക്കാരുടെ കൈകളീൽ എത്തിക്കുന്നതിനായി ബ്ലോഗ്ഗർമ്മാർ കുട്ടായി സാമ്പത്തികം കളക്ട് ചെയ്തോ ഒറ്റയ്ക്കോ ഇതിനെ വിജയിപ്പിക്കും എന്നു വിശ്വസിക്കട്ടെ .. പരമാവധി ആളുകളിലേക്ക് ഇതിന്റെ പ്രചാരണം എത്തികാൻ ഓരോ ബ്ലോഗർമ്മാരും സ്വന്തം കടമ എന്ന നിലയിൽ തന്നെ ഏറ്റെടുക്കും എന്നു വിശ്വസിക്കുന്നു

    ReplyDelete
  17. വായിക്കാന്‍ കാത്തിരിക്കുന്നു...

    ReplyDelete
  18. സുഹൃത്തെ,

    പ്രസിദ്ധീകരിച്ചുകഴിഞ്ഞാല്‍, ഒരു കോപ്പി, അയച്ചുതരാന്‍ ആവശ്യപ്പെട്ട ഞാന്‍ താങ്കള്‍ക്ക് മെയില്‍ അയച്ചിരുന്നു. മറുപടിയൊന്നും കണ്ടില്ല. കാണാതെ പോയതാണോ? അതോ, ലേഖനം ആവശ്യപ്പെട്ടുകൊണ്ട് മെയിലയക്കുക എന്ന സാഹിത്യകര്‍ത്തവ്യം മാത്രമേ ഉദ്ദേശിക്കുന്നുള്ളോ? ലേഖനം എഴുതിയ ആള്‍ ആവശ്യപ്പെട്ടില്ലെങ്കില്‍ക്കൂടി,അയാള്‍ക്കൊരു കോപ്പി അയക്കാനുള്ള ബാധ്യത ഇത്തരം സംരംഭകര്‍ക്കുണ്ട് എന്നതും ഓര്‍മ്മിക്കാവുന്നതാണ്.

    ഇതിനെങ്കിലും മറുപടി അയക്കാനുള്ള സന്മനസ്സ് പ്രതീക്ഷിച്ചുകൊണ്ട്,

    അഭിവാദ്യങ്ങളോടെ

    ReplyDelete
  19. രാജീവ് മാഷ് ആരെയാണ്‌ അഡ്രസ്സ് ചെയ്തത് എന്നറിയില്ല,
    link4magazine@gmail.com എന്ന ജിമെയിൽ അകൗണ്ട് എഡിറ്റോറിയൽ ബോർഡ് അംഗങ്ങളിം പലരും ഓപറേറ്റ് ചെയ്യാറുണ്ട്...
    പലരും ഒഴുക്കൻ മട്ടിൽ അഡ്രസ്സ് തരാതെ കോപ്പി ആവശ്യപ്പെട്ട് മെയിൽ അയയ്ക്കാറുണ്ട്...
    ചിലർ അഡ്രസ്സ് തന്നിട്ട് വി.പി.പി. യാണോ കൊറിയർ ആണോ എന്ന് സൂചിപ്പിക്കാതെയും മെയിൽ ചെയ്തിട്ടുണ്ട്....

    വിവിധതരത്തിലുള്ള നൂറുകണക്കിന്‌ മെയിലുകൾ വന്നിട്ടുണ്ട്...
    സോർട്ട് ചെയ്ത് പലരുമായും തിരിച്ച് ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു....


    വ്യക്തമായ വിവരങ്ങളോടെ ആവശ്യപ്പെട്ട പലരെയും ഫോൺ വഴിയും മെയിൽ വഴിയും ബന്ധപ്പെട്ട്, ഏത് രീതിയാണ്‌ അഭികാമ്യം എന്ന് ചോദിച്ചിട്ടുണ്ട്...മറുപടി തന്നവർക്ക് അത് പ്രകാരം കോപ്പി അയച്ചിട്ടുണ്ട്...

    പിന്നെ മുന്നൂറോളം ബ്ളോഗർമാരുടെ സൃഷ്ടികൾ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്...
    അവർക്കെല്ലാം ഫ്രീയായി കൊറിയർ അയയ്ക്കുക എന്നത് വിഷമകരമാണെന്ന് ഖേദപൂർവ്വം അറിയിക്കട്ടെ...

    പണം അടയ്ക്കാൻ കഴിവില്ലാത്തവർക്കും മറ്റു സാമ്പത്തിക പ്രശ്നങ്ങൾ ഉള്ളവർക്കും ഫ്രീ കോപ്പി അയയ്ക്കാൻ കൊട്ടോട്ടിക്കാരനെ എല്പ്പിച്ചിട്ടുണ്ട്...
    അങ്ങനെയുള്ളവരുടെ ഒരു ലിസ്റ്റ് കൊട്ടോട്ടിക്കാരൻ തന്നിരുന്നു, അതിൽ താങ്കളുടെ പേര്‌ കണ്ടില്ല!

    അങ്ങനെയും പല മെയിലുകൾ വന്നിട്ടുണ്ട്, പണം അടയ്ക്കാൻ സാമ്പത്തിക പ്രശ്നം ഉണ്ട്, പുസ്തകം കിട്ടാൻവല്ല വഴിയുമുണ്ടോ എന്ന് അന്വോഷിച്ചവരുമുണ്ട്..
    അവർക്ക് തീർച്ചയായും സമയമനുസരിച്ച് ഫ്രീ കോപ്പി അയയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്...

    പിന്നെ ദുബായ്/തുഞ്ചൻ പറമ്പ് മീറ്റിൽ വച്ച് അഡ്വാൻസ് ആയി പണമടച്ചവർക്കും അകൗണ്ടിൽ ആദ്യമേ തന്നെ പണം നിക്ഷേപിച്ച് ഇതുമായി സാമ്പത്തികമായി സഹകരിച്ചവർക്കും ആണ്‌ ആദ്യം അയയ്ക്കുന്നത്... ബാക്കിയുള്ളതും അയച്ചുകൊണ്ടിരിക്കുന്നു...

    വിപി.പി.യ്ക്ക് 150 രൂപയും കൊറിയർ ആവശ്യമുള്ളവരോട് 150 രൂപ അകൗണ്ടിൽ പണമടച്ച് വിവരം അറിയിക്കാൻ പോസ്റ്റിലൂടെയും മറ്റ് മാധ്യമങ്ങലിലൂടെയും ആവശ്യപ്പെട്ടിട്ടുണ്ട്...
    ആക്കൂട്ടത്തിലും താങ്കളുടെ മെയിൽ കണ്ടില്ല എന്നറിയിക്കട്ടെ, മറ്റെന്തിങ്കിലും കാരണത്താൽ ലഭിക്കാഞ്ഞതാണോ? എഡിറ്റോറിയൽ അംഗങ്ങളുടെ ശ്രദ്ധയിൽ പെടാത്തതാണോ എന്നറിയില്ല, അഡ്രസ്സ് ഒന്നു കൂടി അയച്ചൽ കോപ്പി അയച്ചു തരാം....


    പിന്നെ ഈ കാര്യങ്ങൾക്കായി ഒരു മുഴുവൻ സമയ പൈഡ് സെക്രട്ടറിയോ, മറ്റു ജോലിക്കാരെയോ നിയമിച്ചിട്ടില്ല എന്നും അറിയിക്കട്ടെ,
    ബ്ളോഗർമാർ അവരുടെ തിരക്കിനിടയിലും സമയം കണ്ടെത്തിയാണ്‌ ഇക്കാര്യങ്ങൾ ചെയ്തു പോരുന്നത്...
    സഹകരണത്തിന്‌ നന്ദി....

    ReplyDelete
  20. ഇനിയിപ്പോ എന്റെ അഡ്രസ്സും അവിടെ കാണാതിരിക്കുമോ? തുഞ്ചന്‍ പറമ്പില്‍ പണം കൊടുത്തപ്പോള്‍ തന്നെ കൊടുത്തിരുന്നു. ഒരിക്കല്‍ കൂടി ആവര്‍ത്തിക്കാം.
    MOHAMEDKUTTY.T.T,
    "JASMINE",
    P.O.PARAPPUR,
    KOTTAKAL,MALAPPURAM DT.
    PIN 676 503.

    MOBILE:9526152024
    LAND LINE:0483-2742294

    ReplyDelete
  21. @Mohamedkutty മുഹമ്മദുകുട്ടി : മാഷേ താങ്കളുടെ അഡ്രസ്സ് എവിടെയും പോയിട്ടില്ല. താങ്കള്‍ക്കുള്ള കോപ്പി ഉള്‍പ്പെടെ കൊറിയര്‍ ടീം ചെയ്യുന്നതാണ്. രണ്‍ജിത് സൂചിപ്പിച്ച പോലെ ഇതിനായി കൊറിയര്‍ / വി.പി.പി മുതലായവ ചെയ്യാന്‍ നമ്മള്‍ ഏല്‍പ്പിച്ചിരിക്കുന്നവരും അവരവരുടേതായ ജോലികള്‍ക്കിടയില്‍ ഇതിനായി സമയം കണ്ടെത്തി ചെയ്യുന്നതാണ്. ഒന്നോ രണ്ടോ പേര്‍ക്ക് കൊറിയര്‍ ചെയ്താല്‍ പോര എന്നതിനാല്‍ തന്നെ ആ ലിസ്റ്റ് സോര്‍ട്ട് ഔട്ടിങ്, പാക്കിങ്, സെന്‍ഡിങ് എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ ഇതിനുമുണ്ടെന്ന് മനസ്സിലാക്കുമല്ലോ. തീര്‍ച്ചയായും ഓര്‍ഡര്‍ കൊറിയര്‍ ടീമിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത് കഴിഞ്ഞാല്‍ അത് മുന്‍‌ഗണനാ ക്രമത്തില്‍ തന്നെ അയക്കുന്നതാണ്.

    @രാജീവ് ചേലനാട് : സുഹൃത്ത് സൂചിപ്പിച്ചത് പോലെയൊക്കെ തന്നെ ഇതിലടങ്ങിയിരിക്കുന്നതും ഇതില്‍ ഉള്‍പ്പെടാത്തതുമായ എല്ലാ ബ്ലോഗേര്‍സിനും ഫ്രീയായി തന്നെ നല്‍കണമെന്നതായിരുന്നു മീറ്റ് സംഘാടകരുടേയും എഡിറ്റോറിയല്‍ ബോര്‍ഡിന്റെയും ആഗ്രഹം. പക്ഷെ നമ്മള്‍ ഉദ്ദേശിച്ച രീതിയില്‍ ഇതിന്റെ പ്രിന്റിംഗ് വര്‍ക്കിനായി പണം സ്വരൂപിക്കുവാന്‍ കഴിഞ്ഞില്ല എന്നത് ഇതിനകം മനസ്സിലാക്കിയിരിക്കുമല്ലോ. ഒരു പരിധി വരെ സാമ്പത്തീക പ്രതിസന്ധികള്‍ ഒട്ടേറെ സുമനസ്സുകളുടെ സഹായത്താലാണ് തരണം ചെയ്തുകൊണ്ടിരിക്കുന്നത്. ഇവര്‍ക്കൊക്കെ അവര്‍ സഹായമായി നല്‍കിയ തുക തിരികെ നല്‍കേണ്ടത് ഇവിടെ ഇപ്പോള്‍ സുവനീര്‍ കമ്മറ്റിയുടെ മാത്രം ഉത്തരവാദിത്വമാണ്. അതുകൊണ്ട് തന്നെ ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള 300ഓളം പേര്‍ക്കും ഫ്രീ കോപ്പി അയക്കുക എന്നത് പ്രായോഗികമല്ല എന്ന് മനസ്സിലാക്കും എന്ന് കരുതട്ടെ. കൂട്ടായ്മ മാത്രം കൈമുതലാക്കിയാണ് നമ്മള്‍ ബ്ലോഗേര്‍സ് ഇതിനായി ഇറങ്ങിയതെന്നും രണ്‍ജിത് സൂചിപ്പിച്ച പോലെ ഇതിനായി ഒരു മുഴുവന്‍ സമയ സ്റ്റാഫിനെ പണം നല്‍കി നമ്മളാരും നിയമിച്ചിട്ടില്ല എന്നും അറിയിക്കട്ടെ. നമ്മുടെ എല്ലാവരുടേയും സഹകരണവും കൂട്ടായ്മയും മാത്രമാണ് ഈ വിജയത്തിനു പിന്നില്‍ ഉള്ളത്. അതുകൊണ്ട് ദയവായി ഇനിയും തുടര്‍പ്രവര്‍ത്തനങ്ങളിലും എല്ലാവരും സഹകരിക്കുക. നിങ്ങള്‍ക്ക് ആവശ്യമായ കോപ്പികളുടെ എണ്ണവും അത് അയക്കേണ്ട മോഡും (കൊറിയര്‍ / വി.പി.പി) അതിലേക്കുള്ള അഡ്രസ്സും link4magazine@gmail.com എന്ന വിലാസത്തിലേക്ക് അയക്കുകയും കൊറിയര്‍ ആണെങ്കില്‍ ഏത് അകൌണ്ടിലേക്കാണ് പണം ട്രാന്‍സ്ഫര്‍ ചെയ്തിരിക്കുന്നതെന്ന് അറിയിക്കുകയും ചെയ്യുക. ഇതിന്റെ വിജയത്തിനായി പ്രയത്നിച്ച മലയാളം ബ്ലോഗേര്‍സിന്റെ കൂട്ടായ്മ എന്നും നിലനില്‍ക്കട്ടെ. ഇതുപോലെ ഒന്ന് ആദ്യമാണെന്നത് നമുക്ക് അഭിമാനിക്കാവുന്ന ഒന്നാണെന്ന് തന്നെ കരുതുന്നു.

    ReplyDelete
  22. മനോരാ‍ജ് വളരെ നന്ദി! കാത്തിരിക്കാം.

    ReplyDelete
  23. രഞ്ജിത്ത്, മനോരാജ്,

    സുവനീര്‍ സൌജന്യമായി വേണമെന്നൊന്നുമല്ല ഞാന്‍ ഉദ്ദേശിച്ചത്. സുവനീറിനുവേണ്ടി ഞാന്‍ അയച്ച മെയിലിന് മറുപടി മെയില്‍ കണ്ടില്ല. ആ ചൂടില്‍ അയച്ചതാണ് എന്റെ കമന്റ്. ഈ പോസ്റ്റിന്റെ ലിങ്കും ശ്രദ്ധിച്ചിരുന്നില്ല. ക്ഷമിക്കുക. നിരക്ഷരന്റെ വിശദീകരണവും മെയില്‍ വഴി കിട്ടി.

    ഇത്തരത്തിലുള്ള സംരംഭങ്ങളെ എന്നും പ്രോത്സാഹിപ്പിക്കാന്‍ മാത്രമേ ശ്രമിച്ചിട്ടുള്ളു. അതുകൊണ്ടുതന്നെയാണ് ചോദിച്ചയുടന്‍, പോസ്റ്റ് ഉപയോഗിക്കാന്‍ അനുവാദം തന്നതും. എന്തായാലും തെറ്റിദ്ധാരണ നീങ്ങി എന്ന് അറിയിക്കട്ടെ. പാലക്കാട്ടുള്ള എന്റെ അഡ്രസ്സില്‍ അയച്ചാല്‍ മതിയാകും.

    രാജീവ് ചേലനാട്ട്,
    “ലക്ഷ്മി”,
    ഈസ്റ്റ് ഫോര്‍ട്ട് റോഡ്,
    പാലക്കാട്

    എന്ന അഡ്രസ്സില്‍ അടുത്ത മാസം അവസാനത്തോടെ അയച്ചുതരൂ. പൈസ ഉടനെ അയക്കുന്നുണ്ട്.

    അഭിവാദ്യങ്ങളോടെ

    ReplyDelete
  24. അങ്ങിനെ കോഴിക്കു മുല വരുന്നു എന്നു പറഞ്ഞ പോലെ ഇന്നു കൊറിയറില്‍ പോയി പുസ്തകം കൈപ്പറ്റി. പുറം ചട്ടയില്‍ സുവനീര്‍ എന്നും തുഞ്ചന്‍ പറമ്പ് എന്നും എഴുതിയതൊഴിച്ചാല്‍ മറ്റു പ്രത്യേകതകളൊന്നുമില്ല. ഇതിനാണോ ഇത്രയും നാള്‍ കാത്തിരുന്നത്? .എഴുതി തെളിഞ്ഞ ബ്ലോഗര്‍മാരുടെ കുറെ രചനകള്‍ (പലതും ബ്ലോഗില്‍ വായിച്ചത് തന്നെ )ഉള്‍പ്പെടുത്തിയിരിക്കുന്നു. പുതുതായി രംഗത്തു വന്നവരെയൊക്കെ ഒഴിവാക്കിയിരിക്കുന്നു.ചുരുങ്ങിയ പക്ഷം ലിങ്കുകള്‍ അയച്ചു തന്നവരുടെ ബ്ലോഗിന്റെ ഒരു ലിസ്റ്റെങ്കിലും ഉള്‍പ്പെടുത്താമായിരുനു. അതു പോലെ ഇത്രയും വൈകിയ സ്ഥിതിക്ക് തുഞ്ചന്‍ പറമ്പ് മീറ്റിനെപ്പറ്റി രണ്ട് വാക്കെങ്കിലും ചേര്‍ക്കാമായിരുന്നു. ദോഷം പറയരുതല്ലോ ചീഫ് എഡിറ്ററുടെ ആമുഖം നന്നായിട്ടുണ്ട്.ഒരു നിര്‍ദ്ദേശം വെക്കട്ടെ:തിരൂരില്‍ മീറ്റിന്റെ ദിവസം മുള്ളൂക്കാരന്‍ കുറെ രംഗങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയിരുന്നു, അതിന്റെ ഒരു സീ.ഡി യെങ്കിലും ഈ പുസ്തകം വാങ്ങിയവര്‍ക്ക് തന്നാല്‍ ഉപകാരമായിരുന്നു. സംഭവം കൊട്ടോട്ടിയുടെ ഹാര്‍ഡ് ഡിസ്കിലും ഉണ്ടെന്നു കേട്ടു.

    ReplyDelete
  25. ഞാനും ഈമെയിൽ വഴിയും മുൻപ് ഈ ബ്ലോഗിലും അഡ്രസ്സ് കൊടുത്തിരുന്നു...

    വി പി പി വഴിയോ കൊറിയർ (പോസ്റ്റ് പൈഡ്) വഴിയോ അയച്ചാൽ ഉപകാരമായിരുന്നു.

    അഡ്രസ്സ്:
    സമീർ BV തിക്കോടി
    വടക്കേടത്ത് (ഹൗസ്)
    തിക്കോടി പി. ഓ
    കോഴിക്കോട്
    പിൻ: 673529
    മൊബൈൽ: 9847135160

    ReplyDelete
  26. @ മുഹമ്മദുകുട്ടി മാഷെ
    നമ്മള്‍ ചുരുങ്ങിയ സമയത്തില്‍, കയ്യില്ലുള്ള പണം കൊണ്ട് ബ്ലോഗേഴ്സിന്റെ (അതും പലരും ഇതുവരെ മുഖ്യധാരയിലെന്നല്ല, ഒരിക്കലും പ്രസിദ്ധീകരിക്കപ്പെടാത്ത) സ്ര്&ഷ്ടികള്‍ പ്രസിദ്ധീകരിച്ചു,

    മുഹമ്മദ്കുട്ടീ മാഷുടെ പ്രതീക്ഷക്കൊത്ത് ഈ സുവനീര്‍ ഉയര്‍ന്നില്ല എന്നത് ഞങ്ങള്‍ക്ക് ഖേദം ഉണ്ടാക്കുന്നുണ്ട്. എങ്കിലും ഇനി അടുത്ത അവസരത്തില്‍ എല്ലാവിധ പോരായ്മകളും പരിഹരിക്കും, ഒരുപാട് പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടുള്ള ഈ സുവനീറിനു നിരവധി പോരായ്മകളുണ്ടെങ്കിലും സഹ ബ്ലോഗേര്‍സ് എന്ന പരിഗണനയില്‍ അതിനോട് സമരസപ്പെടണമെന്നും നമ്മുടെ അടുത്ത ശ്രമത്തില്‍ നമ്മള്‍ പരമാവധി ശ്രമിക്കാം!!

    ReplyDelete
  27. ബൂലോകത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സുവനീര്‍ ഉണ്ടാകുന്നത്. അതും തുഞ്ചന്‍ പറമ്പിലെ ബൂലോക ചരിത്രത്തിലെ നാഴികക്കല്ലായ ഒരു ബ്ലോഗ് മീറ്റിന്റെ ഭാഗമായി !!! പരസ്പ്പരം നേരിട്ടു പരിചയമില്ലാത്തവരും വിവിധ ഭൂഖണ്ഢങ്ങളില്‍ ജോലിചെയ്യുന്നവരുമായ മലയാളി ബ്ലോഗര്‍മാര്‍ മലയാള ഭാഷയോടും സംസ്ക്കാരത്തോടുമുള്ള സ്നേഹത്തിന്റെ പേരില്‍ തങ്ങളാല്‍ കഴിയുന്ന വിധം നടത്തിയ ഈ സുവനീര്‍ പ്രസിദ്ധീകരണ ദൌത്യം വിജയകരമായി നിര്‍വ്വഹിച്ച ആത്മാര്‍ത്ഥതയും, സഹജീവി സ്നേഹവുമുള്ള സുവനീര്‍ പ്രവര്‍ത്തകര്‍ക്ക് ചിത്രകാരന്റെ ഹാര്‍ദ്ദമായ അഭിനന്ദനങ്ങള്‍ !!!
    വ്യക്തിപരമായ അസൌകര്യങ്ങളാല്‍ സുവനീര്‍ പ്രവര്‍ത്തനങ്ങാളിലോ മീറ്റിലോ പങ്കെടുക്കാന്‍ കഴിയാതിരുന്നതിന്റെ പേരില്‍ ക്ഷമാപണവും രേഖപ്പെടുത്തുന്നു :)

    ReplyDelete
  28. കഴിഞ്ഞ ദിവസം ആണ് ബ്ലോഗ് സുവനീറ് വിപിപിയായി കിട്ടിയത്. പുറംകവറില്‍ മുതല്‍ എന്നെ പോലൊരു പൊട്ടിപ്പെണ്ണിനെ അത് വല്ലാതെ ആകര്‍ഷിച്ചു. അകപ്പേജുകളില്‍ ഉള്ള വിഭവങ്ങളും വായിച്ചവ ഏറെയുണ്ടെങ്കില്‍ പോലും മനോഹരമ്മായി തോന്നി. യാത്രാവിവരണങ്ങള്‍ എല്ലാം കളര്‍ പേജില്‍ അച്ചടിച്ചപ്പോല്‍ പൊതുവെ ആനുകാലികക്കാര്‍ വരെ ചെയ്യാത്ത ഒരു കാര്യം അല്ലേ അതെന്ന് തോന്നിപ്പോയ്.. കവിതകളാണ് ഏറെയെന്നതിനാല്‍ എന്റെ വായനയുടെ റേഞ്ചിന് പുറത്താണ് കാര്യങ്ങള്‍ എന്ന വിഷമമുണ്ട്. പക്ഷെ നര്‍മ്മം, കഥ എന്നീ വിഭാ‍ഗങ്ങള്‍ക്കും സ്ഥാനമുണ്ട്. എന്തായാലും ഇത്തരം ഒരു പ്രവര്‍ത്തനത്തിന് മെനക്കെട്ടിറങ്ങിയവരെ ഓര്‍ത്തപ്പോള്‍ എന്തെങ്കിലും കുറിച്ചിട്ടില്ലെങ്കില്‍ ബ്ലോഗര്‍ എന്ന പേരില്‍ എനിക്ക് മേനിപറയാന്‍ ഒന്നുമുണ്ടാവില്ല എന്ന് തോന്നിയതിനാലാ ഈയെഴുത്ത്.
    http://mynostalgiya.blogspot.com/2011/06/blog-post.html

    ReplyDelete
  29. എന്റെ കോപ്പിക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു :) ഈ സംരംഭത്തില്‍ ഉള്‍പ്പെട്ട എല്ലാവര്ക്കും അഭിനന്ദനങ്ങളും ആശംസകളും!

    ReplyDelete
  30. "ഈയെഴുത്ത് 2011"കിട്ടി. നന്ദി.
    താല്പര്യത്തോടെ,ശ്രദ്ധാപൂര്‍വം മുഴുവനും വായിച്ചു.
    അക്ഷരത്തെറ്റുകള്‍ അങ്ങിങ്ങ് കടന്നു കൂടിയിട്ടുണ്ടെങ്കിലും
    സുവനീര്‍ ഉന്നത നിലവാരം പുലര്‍ത്തിയിട്ടുണ്ടെന്നതില്‍
    എന്റെ അഭിനന്ദനം രേഖപ്പെടുത്തുന്നു.
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete

Dear all blogers, Expecting Your Valuable Suggestions...